search

872 രൂപ വാടക നൽകുന്ന പ്രശാന്ത് ബാക്കി പണം എന്തു ചെയ്യും ?; ആ 25,000 രൂപ പോകുന്നത് എങ്ങോട്ടേക്ക്, അലവൻസും ഓഫിസും വന്ന വഴി

LHC0088 5 hour(s) ago views 723
  



വട്ടിയൂർക്കാവിൽ എംഎൽഎ ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടത്തിനായി വി.കെ.പ്രശാന്തും ശ്രീലേഖയും തമ്മിൽ പിടിവലി മുറുകവേ പ്രശാന്ത് കെട്ടിടം ഒഴിയണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ശബരീനാഥനും രംഗത്തെത്തിയിരിക്കുകയാണ്. തിരുവനന്തപുരം നഗരത്തിലെ കണ്ണായ സ്ഥലത്തുള്ള കെട്ടിടത്തിനു വേണ്ടി രാഷ്ട്രീയ യുദ്ധം വരും ദിവസങ്ങളിൽ മുറുകുമെന്ന് ഉറപ്പ്. കോടതി വരെ പോകാൻ തയാറായി നിൽക്കുകയാണ് ശ്രീലേഖയും പ്രശാന്തും. ഓഫിസ് അലവൻസ് വഴി 25,000 രൂപ കൈപ്പറ്റുന്ന വി.കെ.പ്രശാന്ത് വാടകയിനത്തിൽ 872 രൂപയാണ് ആകെ നൽകുന്നത് എന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണം.  

  • Also Read ‘ശബരീനാഥന്റെ കൊമ്പത്തുള്ളവര്‍ പറഞ്ഞാലും ഞാൻ കേള്‍ക്കില്ല; ശാസ്തമംഗലത്ത് ഇരിക്കുന്നത് ജനത്തിനുവേണ്ടി’   


ആദ്യ കാലങ്ങളിൽ, മണ്ഡലങ്ങളിൽ എംഎൽഎമാർക്ക് പ്രത്യേക ഓഫിസുകളുണ്ടായിരുന്നില്ല. മിക്കവാറും ജനപ്രതിനിധികൾ അവരുടെ വീടുകൾ കേന്ദ്രീകരിച്ചോ അല്ലെങ്കിൽ പാർട്ടി ഓഫിസുകൾ ഉപയോഗപ്പെടുത്തിയോ ആണ് ജനങ്ങളുമായി സമ്പർക്കം പുലർത്തിയിരുന്നത്. ആദ്യമായി എംഎൽഎ ഓഫിസ് തുടങ്ങിയത് ആരാണ് എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല. എന്നാൽ മണ്ഡലത്തിനു പുറത്തുള്ള എംഎൽഎമാരാണ് ജനങ്ങളെ കാണാനായി എംഎൽഎ ഓഫിസ് എന്ന സംവിധാനം ആരംഭിച്ചതെന്ന് രാഷ്ട്രീയ നിരീക്ഷകനും കോൺഗ്രസ് നേതാവുമായ ചെറിയാൻ ഫിലിപ്പ് പറയുന്നു.

  • Also Read ഓഫിസ് കെട്ടിടത്തെച്ചൊല്ലി തർക്കം: ആര് ഓഫിസ് ഒഴിയും? പോരിനുറച്ച് വി.കെ. പ്രശാന്തും ശ്രീലേഖയും   


അമ്പത് വർഷത്തോളം എംഎൽഎ ആയിരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് അദ്ദേഹത്തിന്റെ വീട് തന്നെയായിരുന്നു ഓഫിസ്. ഞായറാഴ്ചകളിൽ പുതുപ്പള്ളിയിലെ വീട്ടിലെത്തുന്നവരെ കാണാൻ എത്ര തിരക്കിനിടയിലും ഉമ്മൻ ചാണ്ടി എത്തുമായിരുന്നു. എന്നാൽ പിന്നീടുള്ള തലമുറയിലെ എംഎൽഎമാർ വീടുമായി ഓഫിസ് പ്രവർത്തനങ്ങൾ കൂട്ടി കുഴയ്ക്കാൻ തയാറായില്ല. മണ്ഡലത്തിന്റെ പ്രധാനഭാഗത്ത് എവിടെയെങ്കിലും ഓഫിസ് തുറന്ന് സ്റ്റാഫിനെ അവിടെ നിയമിച്ചായിരുന്നു എംഎൽഎമാരുടെ പ്രവർ‌ത്തനം. എംഎൽഎമാർക്ക് മണ്ഡലങ്ങളിൽ ഓഫിസ് സജ്ജീകരിക്കുന്നതിനും ജീവനക്കാരെ നിയമിക്കുന്നതിനുമുള്ള സാമ്പത്തിക സഹായം സർക്കാർ നൽകിത്തുടങ്ങിയതോടെയാണ് ഇത്തരം ഓഫിസുകൾ വ്യാപകമായത്. ഇന്ന് മിക്ക എംഎൽഎമാർക്കും തങ്ങളുടെ മണ്ഡലത്തിൽ സുസജ്ജമായ ഓഫിസുകളുണ്ട്. ഇതിനായി വാടക കെട്ടിടങ്ങളോ തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലുള്ള സ്ഥലങ്ങളോ ഉപയോഗിക്കുന്നു.

  • Also Read ‘പ്രശാന്ത് സഹോദരതുല്യൻ, അഭ്യർഥിക്കുകയാണ് ചെയ്തത്; പറ്റുമെങ്കിൽ ഒഴിപ്പിച്ചോ എന്ന് അദ്ദേഹം പറഞ്ഞു’   

    

  • ‘അന്യനി’ലെ ചൊക്കലിംഗം ‘ഒൗട്ട്’; വന്ദേഭാരതിലേക്ക് ‘പറന്നെത്തി’ ഫ്ലൈറ്റിലെ ഭക്ഷണം; കേന്ദ്രത്തിന്റെ ‘കാഫ്സ്’ പരീക്ഷണം വിജയം; ഇനി ട്രെയിനിൽ പീ‌ത്‌സയും?
      

         
    •   
         
    •   
        
       
  • താരസമ്പന്ന ചിത്രത്തിന് മുടക്കിയത് 6 കോടി, വിറ്റത് 25 ലക്ഷത്തിന്! എന്തുകൊണ്ട് ‘ബിഗ് എം’സ് ഇന്നും നിർണായകം? ആ സിനിമകൾ ശരിക്കും ഹിറ്റായിരുന്നോ?
      

         
    •   
         
    •   
        
       
  • 2050ൽ ഇന്ത്യ അമേരിക്കയ്ക്കും മുകളിലെ സാമ്പത്തിക ശക്തി; പുതിയ ജോലികൾ വരും; മലയാളി എങ്ങോട്ടു പോകും?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


എംഎൽഎ ഓഫിസുകൾ കേരളത്തിൽ

  • Also Read 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!   


സംസ്ഥാനത്തെ എംഎൽഎമാർ മണ്ഡലങ്ങളിൽ ഔദ്യോഗികമായി ഓഫിസുകൾ സജ്ജീകരിച്ചു തുടങ്ങിയതു പ്രധാനമായും 1990കളുടെ തുടക്കത്തിലാണ്. എംഎൽഎമാർക്ക് മണ്ഡലത്തിലെ ഓഫിസ് പ്രവർത്തനങ്ങൾക്കും ജീവനക്കാർക്കുമായി സർക്കാർ മണ്ഡല അലവൻസ് നൽകിത്തുടങ്ങിയതോടെയാണ് ഓഫിസുകൾ വ്യാപകമായത്. 1951ലെ ശമ്പളവും അലവൻസും സംബന്ധിച്ച നിയമത്തിൽ (The Payment of Salaries and Allowances Act, 1951) കാലാകാലങ്ങളിൽ വരുത്തിയ ഭേദഗതികളിലൂടെയാണ് ഇത്തരം സൗകര്യങ്ങൾ ഔദ്യോഗികമാക്കപ്പെട്ടത്. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ജനങ്ങളുടെ പരാതികൾ സ്വീകരിക്കുന്നതിനുമായി പ്രത്യേക ഓഫിസ് സംവിധാനം അത്യാവശ്യമാണെന്ന നിലയിലാണ് സർക്കാർ അലവൻസുകൾ അനുവദിച്ചു തുടങ്ങിയത്.

അലവൻസ് വന്നത് ഇങ്ങനെ

1986ൽ കേന്ദ്ര സർക്കാർ എംപിമാർക്കായി മണ്ഡല അലവൻസ് നിയമങ്ങൾ പരിഷ്കരിച്ചത് ഇന്ത്യയിലെ ജനപ്രതിനിധികളുടെ പ്രവർത്തന ശൈലിയിൽ വലിയ മാറ്റമുണ്ടാക്കി. 1954ലെ എംപിമാരുടെ ശമ്പളവും അലവൻസും സംബന്ധിച്ച നിയമത്തിലാണ് (The Salary, Allowances and Pension of Members of Parliament Act, 1954) 1986ൽ പ്രധാന ഭേദഗതി വരുത്തിയത്. ഇതനുസരിച്ച് എംപിമാർക്ക് അവരുടെ മണ്ഡലത്തിലെ ഓഫിസ് പ്രവർത്തനങ്ങൾക്കും ജനങ്ങളുമായുള്ള സമ്പർക്കത്തിനുമായി പ്രതിമാസം നിശ്ചിത തുക അലവൻസായി നൽകാൻ തീരുമാനിച്ചു.

എംപിമാർക്ക് അവരുടെ മണ്ഡലങ്ങളിൽ സ്ഥിരമായ ഒരു ഓഫിസ് സംവിധാനം ഒരുക്കുക, അവിടെ കത്തുകൾ അയക്കാനും ടെലിഫോൺ സൗകര്യങ്ങൾ ഉപയോഗിക്കാനും ജനങ്ങളുടെ പരാതികൾ സ്വീകരിക്കാനും ജീവനക്കാരെ നിയമിക്കാനും സഹായിക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. 1986ൽ തുടക്കമിടുമ്പോൾ ചെറിയ തുകയായിരുന്ന ഈ അലവൻസ് കാലാകാലങ്ങളിൽ വർധിപ്പിച്ചു. 2025ലെ കണക്കനുസരിച്ച് ഇത് പ്രതിമാസം ഏകദേശം 70,000 രൂപയോളമാണ്. ഇതിൽ ഓഫിസ് ചെലവുകൾക്കും സ്റ്റേഷനറി സാധനങ്ങൾക്കും മറ്റുമുള്ള തുക ഉൾപ്പെടുന്നു.

കേന്ദ്രം എംപിമാർക്കായി ഈ അലവൻസ് നടപ്പിലാക്കിയതോടെ, ഇന്ത്യയിലെ വിവിധ സംസ്ഥാന സർക്കാരുകളും എംഎൽഎമാർക്കായി സമാനമായ രീതിയിൽ മണ്ഡല അലവൻസ് നൽകിത്തുടങ്ങി. കേരളത്തിൽ ഈ തുകയാണ് എംഎൽഎമാരുടെ ഓഫിസ് വാടകയും മറ്റ് ചെലവുകളും വഹിക്കാൻ സഹായിക്കുന്നത്.

കേരളത്തിലെ അലവൻസ്

കേരളത്തിലെ ഒരു എംഎൽഎയ്ക്ക് നിലവിൽ പ്രതിമാസം 25,000 രൂപയാണ് മണ്ഡല അലവൻസായി ലഭിക്കുന്നത്. മണ്ഡലത്തിലെ ഓഫിസ് വാടക, സ്റ്റേഷനറി സാധനങ്ങൾ, തപാൽ ചെലവുകൾ, ജനങ്ങളുമായി ബന്ധപ്പെടാനുള്ള മറ്റ് ഓഫിസ് സംവിധാനങ്ങൾ എന്നിവയ്ക്കായി ഈ തുക വിനിയോഗിക്കാം. ടെലിഫോൺ അലവൻസ് ഉൾപ്പെടെ വിവിധ അലവൻസുകൾ വഴി സംസ്ഥാനത്തെ ഒരു എംഎൽഎയ്ക്ക് പ്രതിമാസം ഏകദേശം 70,000 രൂപയാണ് ആകെ ലഭിക്കുന്നത്. എംഎൽഎമാരുടെ പഴ്സനൽ സ്റ്റാഫിലെ രണ്ടുപേർക്ക് വീതം ഏകദേശം 20,000 രൂപ നിയമസഭാ സെക്രട്ടേറിയറ്റ് നേരിട്ട് നൽകുന്നുണ്ട്.

ഐക്യ കേരളം രൂപീകൃതമാകുന്നതിനു മുൻപ്, തിരുവിതാംകൂർ-കൊച്ചി നിയമസഭയുടെ കാലത്ത് തന്നെ ‘ദ പെയ്‌മെന്റ് ഓഫ് സാലറീസ് ആൻഡ് അലവൻസസ് ആക്ട്, 1951’ നിലവിൽ വന്നിരുന്നു. എന്നാൽ ആ കാലഘട്ടത്തിൽ മണ്ഡലത്തിനായി പ്രത്യേക അലവൻസുകൾ ഉണ്ടായിരുന്നില്ല. കാലാകാലങ്ങളിൽ ഈ നിയമത്തിൽ വരുത്തിയ ഭേദഗതികളിലൂടെയാണ് അലവൻസുകൾ വർധിപ്പിച്ചത്.

2012ലെ ഭേദഗതി: 2012ൽ നടന്ന പരിഷ്കരണ പ്രകാരം എംഎൽഎമാരുടെ മണ്ഡല അലവൻസ് പ്രതിമാസം 12,000 രൂപയായിരുന്നു.

2018ലെ ഭേദഗതി: ജസ്റ്റിസ് ജെ.എം. ജെയിംസ് കമ്മിഷൻ ശുപാർശ പ്രകാരം 2018 ഏപ്രിൽ 1 മുതൽ ഈ അലവൻസ് 25,000 രൂപയായി ഉയർത്തി. ഇത് നിലവിൽ 2025ലും തുടരുന്നു.

കോവിഡ് കാലത്തെ മാറ്റം (2020): 2020ൽ കോവിഡ് പ്രതിസന്ധിയെത്തുടർന്ന് പുറപ്പെടുവിച്ച ഓർഡിനൻസ് പ്രകാരം എംഎൽഎമാരുടെ ശമ്പളത്തിലും മണ്ഡല അലവൻസിലും ഒരു വർഷത്തേക്ക് 30 ശതമാനം കുറവു വരുത്തിയിരുന്നു. 2023ൽ ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മിഷൻ അലവൻസുകൾ ഏകദേശം 35% വർധിപ്പിക്കാൻ ശുപാർശ ചെയ്തിരുന്നുവെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ല. English Summary:
Kerala MLA Allowance: VK Prasanth MLA office controversy is currently a hot topic in Kerala, focusing on the dispute in Vattiyoorkavu. The controversy revolves around office allowances, rent payments and the need for an MLA office. These disputes and allowance details can be useful for citizens to know.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
141997

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com