search

ശബരിമല സ്വർണക്കൊള്ളയിൽ വീണ്ടും അറസ്റ്റ്; ട്രോളിൽ മറുപടിയുമായി റഹീം, ജയസൂര്യയെ ചോദ്യം ചെയ്ത് ഇ.ഡി– പ്രധാന വാർത്തകൾ

cy520520 6 hour(s) ago views 715
  



ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ.വിജയകുമാർ അറസ്റ്റിലായതും ഉന്നാവ് പീഡന കേസ് പ്രതിയായ ബിജെപി മുൻ എംഎൽഎ കുൽദീപ് സിങ് സെൻഗറിന്റെ ജീവപര്യന്തം ശിക്ഷ മരവിപ്പിച്ച ഡൽഹി ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തതുമാണ് ഇന്നത്തെ പ്രധാന വാർത്തകൾ. ബെംഗളൂരു യെലഹങ്കയിൽ വീട് നഷ്ടപ്പെട്ടവരെ സന്ദർശിക്കുന്നതിനിടെ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംഭവിച്ച ഭാഷാ പരിമിതിയിൽ രാജ്യസഭാംഗം എ.എ.റഹീമിനെതിരെ ഉയർന്ന ട്രോളുകളും അതിനുള്ള വിശദീകരണവും എംഎൽഎ ഓഫിസുമായി ബന്ധപ്പെട്ട് വി.കെ.പ്രശാന്തും കെ.എസ്.ശബരീനാഥനും നമ്മിലുള്ള വാക്പോരും വാർത്തകളിൽ നിറഞ്ഞുനിന്നു.  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ:

ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടി അറസ്റ്റ് ചെയ്ത തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ.വിജയകുമാറിനെ ജനുവരി 12 വരെ റിമാൻഡ് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് എടുത്തിട്ടുള്ള രണ്ടു കേസിലും വിജയകുമാർ പ്രതിയാണ്. ഇയാളുടെ ജാമ്യാപേക്ഷ ഡിസംബർ 31 ന് കോടതി പരിഗണിക്കും.

Read more: https://www.manoramaonline.com/news/latest-news/2025/12/29/sabarimala-gold-robbery-ex-board-member-n-vijayakumar-arrested.html
    

  • ‘അന്യനി’ലെ ചൊക്കലിംഗം ‘ഒൗട്ട്’; വന്ദേഭാരതിലേക്ക് ‘പറന്നെത്തി’ ഫ്ലൈറ്റിലെ ഭക്ഷണം; കേന്ദ്രത്തിന്റെ ‘കാഫ്സ്’ പരീക്ഷണം വിജയം; ഇനി ട്രെയിനിൽ പീ‌ത്‌സയും?
      

         
    •   
         
    •   
        
       
  • താരസമ്പന്ന ചിത്രത്തിന് മുടക്കിയത് 6 കോടി, വിറ്റത് 25 ലക്ഷത്തിന്! എന്തുകൊണ്ട് ‘ബിഗ് എം’സ് ഇന്നും നിർണായകം? ആ സിനിമകൾ ശരിക്കും ഹിറ്റായിരുന്നോ?
      

         
    •   
         
    •   
        
       
  • 2050ൽ ഇന്ത്യ അമേരിക്കയ്ക്കും മുകളിലെ സാമ്പത്തിക ശക്തി; പുതിയ ജോലികൾ വരും; മലയാളി എങ്ങോട്ടു പോകും?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ഉന്നാവ് പീഡന കേസ് പ്രതിയായ ബിജെപി മുൻ എംഎൽഎ കുൽദീപ് സിങ് സെൻഗറിന്റെ ജീവപര്യന്തം ശിക്ഷ മരവിപ്പിച്ച ഡൽഹി ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഉത്തരവ് സ്റ്റേ ചെയ്തത്. സിബിഐ നൽകിയ അപ്പീലിലാണ് സ്റ്റേ നടപടി.

Read more: https://www.manoramaonline.com/news/latest-news/2025/12/29/unnao-rape-case-supreme-court-pauses-unnao-rape-convict-kuldeep-sengars-bail.html

ബെംഗളൂരു യെലഹങ്കയിൽ വീട് നഷ്ടപ്പെട്ടവരെ സന്ദർശിക്കുന്നതിനിടെ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംഭവിച്ച ഭാഷാ പരിമിതിയിൽ വിശദീകരണവുമായി രാജ്യസഭാംഗവും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസി‍ഡന്റുമായ എ.എ.റഹീം. തന്നെ ട്രോളുന്നവരോട് വെറുപ്പില്ലെന്നും, ഭാഷ കൂടുതൽ മെച്ചപ്പെടുത്തുമെന്നും റഹീം ഫെയ്സ്ബുക്കിൽ കുറിച്ചു.

Read more: https://www.manoramaonline.com/news/latest-news/2025/12/29/no-hatred-for-trolls-aa-rahim-responds-to-criticism-of-his-english.html

ശാസ്തമംഗലം വാർഡിലെ നഗരസഭ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എംഎൽഎ ഓഫിസുമായി ബന്ധപ്പെട്ട് വി.കെ.പ്രശാന്ത് എംഎൽഎയും കോൺഗ്രസ് നേതാവ് കെ.എസ്.ശബരിനാഥനും തമ്മിൽ വാക്പോര്. സൗകര്യമുള്ള എംഎൽഎ ഹോസ്റ്റൽ സർക്കാർ നൽകിയിട്ടും അതുപേക്ഷിച്ച് എന്തിനാണ് ശാസ്തമംഗലം വാർഡിലെ നഗരസഭ കെട്ടിടത്തിൽ ഇരിക്കുന്നതെന്നാണ് ശബരിനാഥൻ ചോദിച്ചത്. ശാസ്തമംഗലത്ത് ഇരിക്കുന്നത് ജനത്തിനുവേണ്ടിയാണെന്ന് വി.കെ.പ്രശാന്ത് പ്രതികരിച്ചു.  

Read more: https://www.manoramaonline.com/news/latest-news/2025/12/29/vk-prasanth-sreelekha-mla-room-controversy-thiruvananthapuram-corporation-updates.html

‘സേവ് ബോക്‌സ് ബിഡ്ഡിങ് ആപ്പ്’ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് നടൻ ജയസൂര്യയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. സേവ് ബോക്സ് ആപ്പിന്റെ ബ്രാൻഡ് അംബാസഡറായി ജയസൂര്യ പ്രവർത്തിച്ചിരുന്നോ എന്നും ഇതുമായി ബന്ധപ്പെട്ട പണമിടപാടുകൾ ഉണ്ടോ എന്നുമാണ് ഇ.ഡി പരിശോധിക്കുന്നത്.

Read more: https://www.manoramaonline.com/news/latest-news/2025/12/29/savebox-bidding-app-jayasurya-ed-investigation.html

Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @A A Rahim, Jayasuryajayan എന്നീ ഫെയ്സ്ബുക് അക്കൗണ്ടുകളിൽ നിന്ന് എടുത്തതാണ്. English Summary:
Today\“s Recap: 29-12-2025
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
140034

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com