ഇസ്ലാമാബാദ്∙ പാക്കിസ്ഥാനിലെ വടക്കുപടിഞ്ഞാറൻ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ പാക് താലിബാനുമായി (തെഹ്‌രികെ താലിബാൻ പാക്കിസ്ഥാൻ–ടിടിപി) ഉണ്ടായ ഏറ്റുമുട്ടലിൽ സൈനിക മേജർ കൊല്ലപ്പെട്ടു. 36കാരനായ മേജർ അദീൽ സമാൻ കൊല്ലപ്പെട്ടതായി പാക് സൈന്യം അറിയിച്ചു. തിരിച്ചടിയിൽ അഞ്ച് ടിടിപി അംഗങ്ങൾ കൊല്ലപ്പെട്ടതായി പാക് സൈന്യം പറഞ്ഞു.
- Also Read തടവറയിൽ വൃത്തിഹീനമായ സാഹചര്യം, ഏകാന്തവാസം; ഇമ്രാൻ ഖാന്റെ ഭാര്യയുടെ ആരോഗ്യനിലയിൽ ആശങ്ക പ്രകടിപ്പിച്ച് യുഎൻ
ഖൈബർ പഖ്തൂൺഖ്വയിലെ ബജൗർ ജില്ലാ ആസ്ഥാനമായ ഖറിലാണ് ഏറ്റുമുട്ടൽ നടന്നത്. തെഹ്‌രികെ താലിബാൻ പാക്കിസ്ഥാൻ പ്രവർത്തനങ്ങൾ നടത്തുന്നുവെന്ന ഇൻറലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പാക് സൈന്യത്തിന്റെ നീക്കം. എന്നാൽ, തിരിച്ചടി നേരിടുകയായിരുന്നു. അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പാക്ക് പ്രവിശ്യയായ ഖൈബർ പഖ്തൂൺഖ്വയിൽ തെഹ്‌രികെ താലിബാൻ പാക്കിസ്ഥാന്റെ സാന്നിധ്യം ശക്തമാണ്. 2022 നവംബറിൽ വെടിനിർത്തൽ പിൻവലിച്ചതോടെ പാക്ക് സേനയ്ക്കു നേരെ ഇവരുടെ ആക്രമണം പതിവാണ്.
- Also Read 36 മണിക്കൂർ, 80 ഡ്രോണുകൾ; ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്ഥാന് നഷ്ടമുണ്ടായെന്ന് ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ
ടിടിപി ആക്രമണത്തിന് മറുപടിയായി പാക്കിസ്ഥാൻ ഒക്ടോബറിൽ അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ വ്യോമാക്രമണം നടത്തിയിരുന്നു. എന്നാൽ, ഇതിന് താലിബാൻ കനത്ത തിരിച്ചടി നൽകിയതോടെ ഇരുഭാഗത്തും കനത്ത ആൾനാശമാണുണ്ടായത്. നിലവിൽ ഇരുപക്ഷവും വെടിനിർത്തൽ ധാരണയിലാണ്.
- 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!
- ‘അന്യനി’ലെ ചൊക്കലിംഗം ‘ഒൗട്ട്’; വന്ദേഭാരതിലേക്ക് ‘പറന്നെത്തി’ ഫ്ലൈറ്റിലെ ഭക്ഷണം; കേന്ദ്രത്തിന്റെ ‘കാഫ്സ്’ പരീക്ഷണം വിജയം; ഇനി ട്രെയിനിൽ പീത്‌സയും?
- താരസമ്പന്ന ചിത്രത്തിന് മുടക്കിയത് 6 കോടി, വിറ്റത് 25 ലക്ഷത്തിന്! എന്തുകൊണ്ട് ‘ബിഗ് എം’സ് ഇന്നും നിർണായകം? ആ സിനിമകൾ ശരിക്കും ഹിറ്റായിരുന്നോ?
MORE PREMIUM STORIES
English Summary:
Major Killed in Pakistan Taliban Clash: Pakistan News focuses on a military operation in Khyber Pakhtunkhwa where a Major was killed in an encounter with Tehrik-i-Taliban Pakistan (TTP). The Pakistani army responded, resulting in casualties on both sides and highlighting ongoing tensions in the region. |