deltin33 • 2025-10-7 05:50:59 • views 1269
വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനു സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കണമെന്ന ആവശ്യവുമായി ഗാസയിലെ ബന്ദികളുടെ കുടുംബങ്ങളുടെ കൂട്ടായ്മ. നൊബേല്‍ കമ്മിറ്റിക്ക് അയച്ച കത്തിലാണ് ‘ഹോസ്റ്റേജസ് ആന്‍ഡ് മിസിങ് ഫാമിലീസ് ഫോറം’ എന്ന ബന്ദികളുടെ കൂട്ടായ്മ ഈ ആവശ്യം ഉന്നയിക്കുന്നത്. സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവിനെ വെള്ളിയാഴ്ച പ്രഖ്യാപിക്കാനിരിക്കെയാണ് നീക്കം.
- Also Read ‘ബിൻ ലാദനെ വെടിവച്ചവരെ ചരിത്രം മറക്കില്ല; അന്നേ ഞാൻ മുന്നറിയിപ്പ് നൽകി, ചെറിയ ക്രെഡിറ്റ് എടുക്കുന്നു’
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ലോകസമാധാനത്തിനു ഡോണൾഡ് ട്രംപിനെക്കാള്‍ കൂടുതല്‍ സംഭാവന നല്‍കിയ മറ്റൊരു നേതാവോ സംഘടനയോ ഇല്ലെന്ന് കത്തിൽ പറയുന്നു. മാസങ്ങള്‍ക്ക് ശേഷം ആദ്യമായി, ബന്ദികളെ സംബന്ധിച്ച ഞങ്ങളുടെ ദുസ്വപ്നം അവസാനിക്കുമെന്ന് പ്രതീക്ഷ കൈവന്നിരിക്കുന്നു. ആഗോള സമാധാനത്തിനു നല്‍കിയ അഭൂതപൂര്‍വമായ സംഭാവനകളെ മാനിച്ച് ഡോണാള്‍ഡ് ട്രംപിനു നൊബേൽ സമ്മാനം നൽകണമെന്നാണ് ആവശ്യം.
- Also Read കലാപം ‘ചാടിക്കടന്ന’ ലങ്കയുടെ അവസ്ഥയെന്ത്? ബംഗ്ലദേശും ഇന്തൊനീഷ്യയും രക്ഷപ്പെട്ടോ? ജെൻസീ സമരം പ്രഹസനങ്ങളോ പരിഹാരമോ?
‘‘അവസാന ബന്ദിയെയും വീട്ടിലേക്ക് കൊണ്ടുവരുന്നതുവരെ, യുദ്ധം അവസാനിക്കുന്നതുവരെ, ജനങ്ങൾക്ക് സമാധാനവും സമൃദ്ധിയും പുനസ്ഥാപിക്കുന്നതുവരെ ഡോണൾഡ് ട്രംപ് വിശ്രമിക്കില്ലെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. പ്രസിഡന്റായുള്ള സ്ഥാനാരോഹണ നിമിഷം മുതൽ അദ്ദേഹം നമുക്ക് വെളിച്ചം കൊണ്ടുവന്നു. പലരും സമാധാനത്തെ കുറിച്ച് വാചാലമായി സംസാരിച്ചിട്ടുണ്ടെങ്കിലും, അദ്ദേഹം അതിനുവേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. അവസാനത്തെ ബന്ദിയും നാട്ടിലേക്ക് മടങ്ങുന്നതുവരെ താൻ വിശ്രമിക്കില്ലെന്നാണ് ട്രംപ് പ്രതിജ്ഞയെടുത്തിരിക്കുന്നത്’’ – ബന്ദികളുടെ കൂട്ടായ്മ അയച്ച കത്തിൽ പറയുന്നു. English Summary:
Families of Gaza Hostages Nominate Trump for Nobel Peace Prize: Donald Trump Nobel Peace Prize is being requested by the Hostages and Missing Families Forum. |
|