മൃതദേഹത്തിൽ വസ്ത്രങ്ങളില്ല, സണ്ണി സ്വവർഗാനുരാഗി, ഫ്രൈയിങ് പാന്‍ ഉപയോഗിച്ച് ശക്തമായി അടിച്ചു; കത്തിച്ചത് മരിച്ച ശേഷം

LHC0088 2025-10-7 05:50:58 views 1050
  



തൃശൂർ ∙ കുന്നംകുളം ചൊവ്വന്നൂരിലെ വാടക ക്വാര്‍ട്ടേഴ്സില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതി മരത്തംകോട് ചൊവ്വന്നൂര്‍ ചെറുവത്തൂര്‍ സണ്ണി പ്രകൃതി വിരുദ്ധ ബന്ധത്തിനായി പലരെയും ക്വാര്‍ട്ടേഴ്‌സില്‍ കൊണ്ടുവരുമായിരുന്നുവെന്ന് വിവരം. കൊല്ലപ്പെട്ടത് തമിഴ്നാട് സ്വദേശിയാണെന്നാണ് പൊലീസിന്റെ നിഗമനം. ഇയാൾ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. സണ്ണി നേരത്തെ രണ്ടു കൊലപാതക കേസുകളിലെ പ്രതിയാണ്. അച്ഛന്റെ അമ്മയെയും ഇതര സംസ്ഥാന തൊഴിലാളിയെയും കൊലപ്പെടുത്തിയ കേസുകളിലാണ് ഇയാൾ പ്രതി. പ്രകൃതി വിരുദ്ധ ബന്ധത്തിനിടെ ആയിരുന്നു ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയത്.  

  • Also Read പ്രകൃതിവിരുദ്ധ ബന്ധത്തിനിടെ യുവാവിനെ കൊലപ്പെടുത്തി കത്തിച്ചു, സെക്യൂരിറ്റി ജീവനക്കാരനായ പ്രതി അറസ്റ്റിൽ   


ചൊവ്വന്നൂര്‍ ബസ് സ്റ്റോപ്പിനു സമീപത്തെ വാടക ക്വാര്‍ട്ടേഴ്‌സിലാണ് കഴിഞ്ഞ ദിവസം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തുന്നത്. സണ്ണി ഇവിടെ തനിച്ചാണ് താമസിച്ചിരുന്നത്. ചൊവ്വന്നൂര്‍ മുരിങ്ങത്തേരി രാജന്റെ ഉടസ്ഥതയിലുള്ള കെട്ടിടത്തിലാണ് മൃതദേഹം കണ്ടത്. ഫ്രൈയിങ് പാന്‍ ഉപയോഗിച്ച് തലയ്ക്കും മുഖത്തും ശക്തമായി അടിച്ചതിനു ശേഷം ശരീരത്തിൽ കത്തി ഉപയോഗിച്ച് കുത്തി പരുക്കേല്‍പ്പിച്ചിട്ടുണ്ട്. മരിച്ച ശേഷമാണ് മൃതദേഹം കത്തിച്ചിരിക്കുന്നത്.

  • Also Read ‘ലോക്ക് കൊണ്ട് അമ്മയുടെ തലയ്ക്കടിച്ചു, കൈകൾ കൂട്ടിക്കെട്ടി മുറിയിലിട്ട് പൂട്ടി; ആ പെൻ‌ഡ്രൈവിൽ പല സ്ത്രീകൾക്കൊപ്പമുള്ള ഫോട്ടോ’   


ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ മുറിയില്‍ നിന്ന് പുക ഉയരുന്നത് കണ്ടപ്പോള്‍ സമീപത്ത് താമസിക്കുന്നവര്‍ ഉടമയെ വിവരം അറിയിച്ചു. ഉടമയെത്തി വാടകക്കാരനായ സണ്ണിയെ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. കൃത്യമായ മറുപടിയൊന്നും ഇയാള്‍ പറഞ്ഞില്ല. മുറിയുടെ പൂട്ട് പൊളിച്ചുനോക്കിയപ്പോഴാണ് കരിപുരണ്ട്, കമിഴ്ന്നുകിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടത്. മൃതദേഹത്തിൽ വസ്ത്രങ്ങളൊന്നുമുണ്ടായിരുന്നില്ല. മുറിയില്‍ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളുണ്ടായിരുന്നു.  

  • Also Read മരണമെത്തുന്ന നേരത്ത്... ഭയം വേണ്ട, ചികിത്സ നിഷേധിക്കില്ല, മരണത്തിന് വിട്ടുകൊടുക്കലുമല്ല; എന്താണ് ലിവിങ് വിൽ? വിദഗ്ധർ പറയുന്നു   


പൊലീസ് നടത്തിയ അന്വേഷണത്തില്‍ രാത്രി ഏഴരയോടെ തൃശൂര്‍ ശക്തന്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നാണ് സണ്ണിയെ പിടികൂടിയത്. കൊല്ലപ്പെട്ടയാളും സണ്ണിയും ശനിയാഴ്ച രാത്രി കുന്നംകുളം ബവ്റേജ് പരിസരത്തു നിന്ന് ഒന്നിച്ച് മുറിയിലേക്ക് വരുന്നതിന്റെയും ഞായറാഴ്ച രാവിലെ സണ്ണി തനിച്ച് പുറത്തു പോകുന്നതിന്റെയും സിസി ടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തൃശൂര്‍ ശക്തന്‍ സ്റ്റാന്‍ഡിനു സമീപത്തു നിന്ന് ഇയാള്‍ പിടിയിലാകുന്നത്. തൃശൂരിലെ സ്വകാര്യസ്ഥാപനത്തിലെ സുരക്ഷാജീവനക്കാരനാണ് സണ്ണി. 2024 ഓഗസ്റ്റിലാണ് ഇയാള്‍ ചൊവ്വന്നൂരിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസം തുടങ്ങിയത്. English Summary:
Man found dead in rented house in Kunnamkulam updates: A man was found murdered in a rented quarter in Kunnankulam, Chovannur, and the accused Sunny has been arrested.
like (0)
LHC0088Forum Veteran

Post a reply

loginto write comments

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.