തരാവ (കിരിബാത്തി)∙ പസഫിക് സമുദ്രത്തിലെ ചെറിയ ദ്വീപ് രാഷ്ട്രമായ കിരിബാത്തിയിൽ പുതുവർഷം പിറന്നു. കിരിബാത്തി റിപ്പബ്ലിക്കില്‍ സ്ഥിതി ചെയ്യുന്ന കിരീടിമതി ദ്വീപിലാണ് പുതുവര്‍ഷം ലോകത്താദ്യമെത്തിയത്. ന്യൂസിലൻഡാണ് 2026 നെ സ്വാഗതം ചെയ്ത അടുത്ത രാജ്യം. ഇന്ത്യൻ സമയം 4.30നാണ് ന്യൂസിലൻഡിൽ പുതുവർഷം എത്തിയത്.
- Also Read പുതുവർഷ സമ്മാനം; കുറഞ്ഞ നിരക്കുമായി എയർ ഇന്ത്യ എക്സ്പ്രസ്
ന്യൂസിലൻഡിന്റെ ചാത്തം ദ്വീപിലെ 600-ഓളം പേരാണു 2026-നെ വരവേറ്റത്. തൊട്ടുപിന്നാലെ ഓസ്ട്രേലിയയിലാണ് പുതുവർഷമെത്തുക. ഓസ്‌ട്രേലിയയിൽ കിഴക്കൻ തീരത്തുള്ള സിഡ്‌നിയിലാണു പുതുവർഷം ആദ്യമെത്തുക. പിന്നാലെ ജപ്പാനിലും സൗത്ത് കൊറിയയിലും പുതവർഷമെത്തും.
- Also Read യുഎഇയിലെ വിവിധ എമിറേറ്റുകളിൽ നാളെ പാർക്കിങ് സൗജന്യം
ജനവാസ മേഖലകളിൽ ഏറ്റവും ഒടുവിൽ പുതുവർഷം പിറക്കുക അമേരിക്കൻ സമോവയിലായിരിക്കും. ജനവാസമില്ലാത്ത ഹൗലാൻഡ്, ബേക്കർ ദ്വീപുകളിലും പുതുവർഷം ഇതിനൊപ്പമെത്തും.
- അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
- എണ്ണ വിറ്റ് സമ്പത്ത് കുമിഞ്ഞുകൂടി, മഡുറോ കുത്തുപാളയെടുപ്പിച്ചു? തലയ്ക്ക് കോടികൾ വിലയുള്ള ട്രംപിന്റെ ‘ശത്രു’; യുഎസ്– വെനസ്വേല യുദ്ധം തുടങ്ങി?
- 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!
MORE PREMIUM STORIES
അന്താരാഷ്ട്ര ദിനാങ്കരേഖക്ക് പടിഞ്ഞാറ് വശത്ത് തൊട്ടുകിടക്കുന്ന ദ്വീപാണ് കിരിബാത്തി. അതിനാലാണ് പുതുവർഷം ആദ്യം ഇവിടെയെത്തുന്നത്. ദിനാങ്ക രേഖക്ക് കിഴക്കുവശത്തുള്ള രാജ്യങ്ങളിലാണ് പുതുവർഷം അവസാനമെത്തുക. ലോകത്തിലെ സമയം ക്രമീകരിക്കാനായി അന്താരാഷ്ട്രാംഗീകാരത്തിലുള്ള ഒരു സാങ്കല്പികരേഖയാണ് അന്താരാഷ്ട്ര ദിനാങ്കരേഖ.
(Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം@GencUfukMedya എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.) English Summary:
Kiribati Welcomes First Dawn of 2026: The new year 2026 first arrived in Kiribati, a small island nation in the Pacific Ocean. The new year arrived first in the world on the Kiritimati Island located in the Republic of Kiribati. New Zealand was the next country to welcome 2026. Kiribati is an island located in the west to the International Date Line. That is why the New Year arrives here first. |