search

4200 പൊലീസുകാർ, ബസ് 5 മണി വരെ; പുലരും വരെ മെട്രോയും വാ‌ട്ടർ മെട്രോയും: ഒരുങ്ങിക്കഴിഞ്ഞു കൊച്ചി

cy520520 Yesterday 23:57 views 330
  



കൊച്ചി ∙ പാതിരാവിൽ ലക്ഷക്കണക്കിന് ആളുകളെ സാക്ഷി നിർത്തി 2 പാപ്പാഞ്ഞിമാർ തീയിലമരുമ്പോൾ ഫോർട്ട് കൊച്ചിയെ വലയം ചെയ്തുണ്ടാവുക 1200 പൊലീസുകാർ. മൂന്നു ലക്ഷത്തോളം പേർ പുതുവത്സരാഘോഷത്തിന് ഇന്നു രാത്രി ഫോർട്ട് കൊച്ചി മേഖലയിൽ എത്തുമെന്നാണ് കണക്ക്. പ്രധാന വേദിയായ പരേഡ് ഗ്രൗണ്ടിലും വെളി മൈതാനത്തും ആഘോഷങ്ങൾ‍ക്കുള്ളഒരുക്കങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. പരേഡ് ഗ്രൗണ്ടിൽ കൊച്ചി കാർണിവൽ കമ്മിറ്റിയും വെളി മൈതാനത്ത് ഗലാഡി ഫോർട്ട്കൊച്ചി എന്ന സംഘടനയുമാണ് പാപ്പാഞ്ഞിയെ കത്തിക്കുക. കൊച്ചിയിലെ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളിലെ ഒരു പ്രധാന പരിപാടിയാണ് പാപ്പാഞ്ഞിയെ കത്തിക്കൽ.

  • Also Read പുതുവർഷത്തിൽ ‘യുഎഇയുടെ ഭാവി’ ആകാശത്ത് അടയാളപ്പെടുത്തുന്ന സവിശേഷ കലാവിരുന്ന്; പുലരുവോളം ആഘോഷം   


പരേഡ് ഗ്രൗണ്ടിൽനിന്ന് 2 കിലോമീറ്റർ അകലെയാണ് വെളി ഗ്രൗണ്ട്. ഒരിടത്തു മാത്രമായി വലിയ ജനക്കൂട്ടം എത്തി അപകടമുണ്ടാകുന്നത് തടയാൻ ഇത്തവണ രണ്ടിടത്തും ആഘോഷങ്ങൾക്ക് അനുമതി നൽകുകയായിരുന്നു. 50 അടി ഉയരത്തിലാണ് പരേഡ് ഗ്രൗണ്ടിലെ പാപ്പാഞ്ഞി. 55 അടി ഉയരമാണ് വെളി മൈതാനത്തുള്ള പാപ്പാഞ്ഞിക്ക്. ഇതിനു പുറമെ ഒട്ടേറെ സ്ഥലങ്ങളിലും പാപ്പാഞ്ഞിയെ കത്തിക്കലുണ്ട്. എന്നാൽ വലുപ്പംകൊണ്ട് ഇവ രണ്ടുമാണ് മുന്നിൽ. ജില്ലയിൽ പള്ളുരുത്തി, തൃക്കാക്കര, മലയാറ്റൂർ എന്നിവിടങ്ങളിലും സമാനമായ ആഘോഷ പരിപാടികൾ നടക്കും. 13 ഡിവൈഎസ്പിമാരുടെയും 28 എസ്ഐമാരുടേയും കീഴിൽ 1200 പൊലീസുകാരെയാണ് ഫോർട്ട് കൊച്ചി മേഖലയിൽ മാത്രം വിന്യസിക്കുന്നത്. നഗരത്തിന്റെ മറ്റു ഭാഗങ്ങളിലായി 1800 പൊലീസുകാരെ വിന്യസിക്കും. എറണാകുളം റൂറൽ മേഖലയിൽ 1200 പൊലീസുകാരെയും വിന്യസിക്കുന്നുണ്ട്.

  • Also Read ആഘോഷങ്ങൾക്ക് തുടക്കം; കിരിബാത്തിയിൽ പുതുവർഷം പിറന്നു   


നിയന്ത്രണങ്ങൾ കർശനം

ആഘോഷങ്ങൾക്ക് ജില്ലാ ഭരണകൂടത്തിന്റെ കർശന നിയന്ത്രണങ്ങളുണ്ട്. ലഹരിപാർട്ടികൾക്കു തടയിടാൻ വ്യാപക പരിശോധനയാണ് നടക്കുന്നത്. ഫോർട്ട് കൊച്ചിയിലേക്ക് വാഹനങ്ങളുടെ പ്രവേശനം വൈകിട്ട് 4 മണിക്ക് അവസാനിപ്പിക്കും. ആളുകൾക്കു ഏഴു മണി വരെ പോകാം. പൊതുഗതാഗത സര്‍വീസുകൾ ഏഴു മുതൽ ഫോർട്ട്കൊച്ചിയിൽനിന്ന് തിരിച്ചു മാത്രമേ ഉണ്ടാകൂ. ആലപ്പുഴ വഴി ഉച്ചയ്ക്കു ശേഷം വരുന്ന വാഹനങ്ങൾ അരൂർ– കുണ്ടന്നൂർ– വൈറ്റില വഴിയായിരിക്കും വരേണ്ടത്. ആൾക്കൂട്ടം നിയന്ത്രണാതീതമായാൽ മുൻകൂട്ടി അറിയിച്ച സമയത്തിനു മുൻപേ ബിഒടി, സ്വിഫ്റ്റ് ജംക്‌ഷൻ, കണ്ണങ്ങാട്ട്, ഇടക്കൊച്ചി, പെരുമ്പടപ്പ് പാലത്തിന്റെ തെക്കുവശം, പുത്തൻതോട് എന്നിവിടങ്ങളിൽ വാഹനങ്ങൾ നിയന്ത്രിക്കും.
    

  • അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
      

         
    •   
         
    •   
        
       
  • എണ്ണ വിറ്റ് സമ്പത്ത് കുമിഞ്ഞുകൂടി, മഡുറോ കുത്തുപാളയെടുപ്പിച്ചു? തലയ്ക്ക് കോടികൾ വിലയുള്ള ട്രംപിന്റെ ‘ശത്രു’; യുഎസ്– വെനസ്വേല യുദ്ധം തുടങ്ങി?
      

         
    •   
         
    •   
        
       
  • 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ബസ്, മെട്രോ സർവീസുകൾ

കെഎസ്ആർടിസി, സ്വകാര്യ ബസുകൾ ഫോർട്ട്കൊച്ചി ബസ് സ്റ്റാൻഡിൽ 5 ന് സർവീസ് നിർത്തും. അതിനു ശേഷം ബസുകൾ കൊച്ചിൻ കോളജ് ഗ്രൗണ്ടിലായിരിക്കും പാർക്ക് ചെയ്യുക. ഫോർട്ട്കൊച്ചിയിൽ നിന്ന് മടങ്ങുന്നവർക്ക് ഇവിടെ വന്ന് ബസ് കയറാം. പുലർച്ചെ 3 വരെ ബസ് സർവീസ് ഉണ്ടായിരിക്കും. മെട്രോ ട്രെയിൻ പുലർച്ചെ 1.30 വരെ 20 മിനിറ്റ് ഇടവിട്ടു സർവീസ് നടത്തും. ഇന്നു രാത്രി 12 മുതൽ 4 വരെ ഇലക്ട്രിക് ഫീഡർ ബസ് വൈപ്പിൻ–ഹൈക്കോടതി റൂട്ടിൽ സർവീസ് നടത്തും. ഹൈക്കോടതി–മെട്രോ സ്റ്റേഷനുകൾ–സൗത്ത് റെയിൽവേ സ്റ്റേഷൻ സർക്കുലർ സർവീസും ഈ സമയത്തുണ്ടാകും.

  • Also Read യുഎഇയിൽ പ്രവാസി തൊഴിലാളികൾക്കായി വൻ പുതുവർഷ ആഘോഷം; അണിചേരാൻ ബോളിവുഡ് താരങ്ങളും, കാത്തിരിക്കുന്നത് സമ്മാന പെരുമഴ   


വാട്ടർ മെട്രോ

മട്ടാഞ്ചേരി, വൈപ്പിൻ, ഫോർട്ട്കൊച്ചി എന്നിവിടങ്ങളിലേക്കു വാട്ടർ മെട്രോ, സർക്കാർ ബോട്ട് സർവീസുകൾ 7 വരെ മാത്രമേ ഉണ്ടാകൂ. എറണാകുളത്തു നിന്നു ഫോർട്ട്കൊച്ചിയിലേക്ക് വൈകിട്ട് 7വരെ ബോട്ട് സർവീസ‌ുണ്ടാകും. എന്നാൽ, രാത്രി 12 മുതൽ പുലർച്ചെ നാലു വരെ ഹൈക്കോടതി– മട്ടാഞ്ചേരി, ഹൈക്കോടതി– വൈപ്പിൻ സർവീസുകൾ നടത്തും. രാത്രി 12 മുതല്‍ പുലര്‍ച്ചെ നാലുവരെ മട്ടാഞ്ചേരി-ഹൈക്കോടതി റൂട്ടിലും വൈപ്പിന്‍-ഹൈക്കോടതി റൂട്ടിലും സർവീസ് ഉണ്ടാകും. രാത്രി 12 മണി മുതല്‍ ഈ റൂട്ടുകളില്‍ യാത്രക്കാരെ എത്തിക്കാനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്. അധിക ടിക്കറ്റ് കൗണ്ടറുകളും സജ്ജമാക്കി.

  • Also Read പുലർച്ചെ വീടിനു മുന്നിലെ തൂണുകളിൽ ചുവപ്പ് അടയാളം, പിന്നിൽ മുഖംമൂടി ധരിച്ചവർ; ആളെ കണ്ടെത്തി, പക്ഷേ, ട്വിസ്റ്റ്...   


തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ സുരക്ഷാ ജീവനക്കാരെ ടെര്‍മിനലുകളില്‍ നിയോഗിച്ചിട്ടുണ്ട്. പോലീസ് സേവനവും ടെര്‍മിനലുകളില്‍ ഉണ്ടാകും. പുലർച്ചെ നാലു മണി വരെയാണ് സർവീസ്. എങ്കിലും അവസാന യാത്രക്കാരരെയും ഹൈകോർട്ട് ജംക്‌ഷൻ ടെർമിനല്ൽ എത്തിക്കുന്നതുവരെ സർവീസ് തുടരുമെന്ന് കൊച്ചി വാട്ടർ മെട്രോ അറിയിച്ചു. English Summary:
Massive Crowd Expected for Papanjaam Burning in Fort Kochi on New Year\“s Eve: Fort Kochi is set to welcome around 300,000 people for New Year celebrations as two massive “Pappanji” effigies are burnt at Parade Ground and Veli Ground, with heavy security in place. About 1,200 police personnel will be deployed in the Fort Kochi area alone, along with strict traffic and entry restrictions to manage crowds. Extended bus, metro, and water metro services have been arranged to facilitate the movement of revellers through the night.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
141039

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com