നോഡ∙ പുതുവർഷത്തലേന്ന് ജപ്പാനിൽ ഭൂകമ്പം. നോഡ നഗരത്തിലാണ് ഭൂകമ്പമുണ്ടായത്. തീവ്രത 6 രേഖപ്പെടുത്തി. നോഡയിൽ നിന്ന് ഏകദേശം 91 കിലോമീറ്റർ കിഴക്ക് മാറിയിട്ടാണ് ഭൂകമ്പം ഉണ്ടായതെന്നും ഭൂകമ്പത്തിന്റെ ആഴം 19.3 കിലോമീറ്ററാണെന്നും യുഎസ്ജിഎസ് (യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ) അറിയിച്ചു. വലിയ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിവരം.
Also Read വാർത്താനായകർ; പോയ വർഷം ഇന്ത്യൻ രാഷ്ട്രീയത്തിന്റെ മുഖമുദ്രകളായ നേതാക്കൾ
ഡിസംബർ 31ന് ഉച്ചകഴിഞ്ഞ് ടിബറ്റിലും ഭൂകമ്പമുണ്ടായി. 3.4 ആണ് തീവ്രത രേഖപ്പെടുത്തിയതെന്ന് നാഷനൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.26ന് 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായത്. പുതുവർഷത്തലേന്ന് അപ്രതീക്ഷിതമായുണ്ടായ ഭൂകമ്പത്തിൽ ജനം പരിഭ്രാന്തരായി.
Also Read 2026 നെ പ്രതീക്ഷയോടെ വരവേറ്റ് ലോകം; നാടും നഗരവും ആഘോഷ ലഹരിയിൽ
ഡിസംബർ 12 നും ജപ്പാനിൽ ഭൂകമ്പമുണ്ടായിരുന്നു. അന്ന് 6.7 ആണ് തീവ്രത രേഖപ്പെടുത്തിയത്. യുഎസ്ജിഎസിന്റെ നിഗമനമനുസരിച്ച് ഹോൺഷുവിലെ ഇവാട്ടെ പ്രിഫെക്ചറിലെ കുജി നഗരത്തിൽ നിന്ന് 130 കിലോമീറ്റർ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഡിസംബർ 12ന് ഉണ്ടായ ഭൂകമ്പത്തിനു ശേഷം, ജപ്പാൻ കാലാവസ്ഥാ ഏജൻസി സുനാമി മുന്നറിയിപ്പ് നൽകിയിരുന്നു.
അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
എണ്ണ വിറ്റ് സമ്പത്ത് കുമിഞ്ഞുകൂടി, മഡുറോ കുത്തുപാളയെടുപ്പിച്ചു? തലയ്ക്ക് കോടികൾ വിലയുള്ള ട്രംപിന്റെ ‘ശത്രു’; യുഎസ്– വെനസ്വേല യുദ്ധം തുടങ്ങി?
40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!
MORE PREMIUM STORIES
English Summary:
Japan earthquake of magnitude 6 struck near Noda city on New Year\“s Eve.