search

പൊലീസ് ജീപ്പില്‍ കാറിടിച്ച് കടന്നു; ഡാൻസാഫ് വീടുവളഞ്ഞു: എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ഡോക്ടറടക്കം 7 പേര്‍ പിടിയില്‍

Chikheang 1 hour(s) ago views 442
  



തിരുവനന്തപുരം∙ പുതുവര്‍ഷത്തലേന്ന് കഠിനംകുളം പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ഡോക്ടറടക്കം ഏഴു പേര്‍ പിടിയില്‍. കൊല്ലത്തുനിന്ന് ലഹരിമരുന്നു വിതരണം ചെയ്‌തെത്തിയ സംഘമാണ് പിടിയിലായത്. കിഴക്കേകോട്ട അട്ടക്കുളങ്ങര സ്വദേശി ഡോ. വിഗ്‌നേഷ് ദത്തന്‍ (34), പാലോട് സ്വദേശിനി അന്‍സിയ (37), കൊട്ടാരക്കര സ്വദേശിനി ബിഡിഎസ് വിദ്യാർഥി ഹലീന (27), കൊല്ലം ആയൂര്‍ സ്വദേശിയും ഐടി ജീവനക്കാരനുമായ അവിനാഷ് (29), കൊല്ലം ഇളമാട് സ്വദേശി ഹരീഷ് (29), നെടുമങ്ങാട് മണ്ണൂര്‍ക്കോണം സ്വദേശി അസിം (29 ), തൊളിക്കോട് സ്വദേശി അജിത്ത് (30) എന്നിവരാണ് പിടിയിലായത്. കണിയാപുരം തോപ്പില്‍ ഭാഗത്ത് വാടക വീട്ടില്‍ നിന്നാണ് ഇവരെ പിടികൂടിയത്.  

  • Also Read വിലങ്ങുമായി കടന്നുകളഞ്ഞ വധശ്രമക്കേസ് പ്രതി പിടിയിൽ   


പുതുവര്‍ഷാഘോഷങ്ങളുമായി ബന്ധപ്പെട്ട് സംഘം ലഹരിമരുന്നു വിതരണം ചെയ്യുന്നതായി രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ ആറ്റിങ്ങല്‍, നെടുമങ്ങാട് റൂറല്‍ ഡാന്‍സാഫ് സംഘങ്ങള്‍ സംയുക്തമായാണ് പരിശോധന നടത്തിയത്. അസിം, അജിത്ത്, അന്‍സിയ എന്നിവര്‍ മുന്‍പ് നിരവധി ലഹരി കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. അസിമിന്റെ നേതൃത്വത്തിലുള്ള സംഘത്തെ പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് ജീപ്പില്‍ കാറിടിച്ചശേഷം കടന്നു കളയുകയായിരുന്നു. പിന്നാലെ പിന്തുടര്‍ന്നെത്തിയ ഡാന്‍സാഫ് സംഘം വെളുപ്പിന് വീടുവളഞ്ഞ് ഇവരെ പിടികൂടുകയായിരുന്നു. നാലു ഗ്രാം എംഡിഎംഎയും ഒരു ഗ്രാം ഹൈബ്രിഡ് കഞ്ചാവും 100 ഗ്രാം സാധാരണ കഞ്ചാവും കണ്ടെടുത്തു. രണ്ടു കാറുകളും രണ്ട് ബൈക്കുകളും പത്ത് മൊബൈലുകളു പിടിച്ചെടുത്തു. English Summary:
Police jeep hit a car and sped away; Doctor among seven arrested with MDMA and hybrid cannabis. A gang distributing drugs was caught in Kattakada, Thiruvananthapuram, on New Year\“s Eve. They rammed a police jeep and fled, but were later arrested with MDMA, hybrid cannabis, and regular cannabis.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
145486

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com