ന്യൂയോർക്ക്∙ ന്യൂയോർക്ക് നഗരത്തിന്റെ പുതിയ മേയറായി അധികാരമേറ്റ് 34 വയസ്സുകാരനായ സൊഹ്റാൻ മംദാനി. മാൻഹട്ടനിലെ ആദ്യത്തെ സബ്‌വേ സ്റ്റേഷനുകളിലൊന്നായ പ്രശസ്തമായ ഓള്‍ഡ് സിറ്റി ഹാള്‍ സ്റ്റേഷനിലായിരുന്നു സത്യപ്രതിജ്ഞ. ഖുര്‍ആനില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്താണ് മംദാനി മേയറായി അധികാരമേറ്റത്. ഇതോടെ യുഎസിലെ ഏറ്റവും വലിയ നഗരത്തിലെ ആദ്യത്തെ മുസ്‌ലിം മേയറായി ഇന്ത്യൻ വംശജനായ മംദാനി മാറി. തന്‍റെ ജീവിതത്തിലെ വലിയ ബഹുമതിയാണിതെന്ന് മംദാനി പറഞ്ഞു. ന്യൂയോർക്കിന്റെ ആദ്യ സൗത്ത് ഏഷ്യൻ മേയർ എന്ന റെക്കോർഡും മംദാനിക്കാണ്.
- Also Read ഉപേക്ഷിക്കപ്പെട്ട സബ്‌വേ സ്റ്റേഷനിൽ ന്യൂയോർക്ക് മേറയുടെ സത്യപ്രതിജ്ഞാ ചടങ്ങ്; വേറിട്ട നീക്കവുമായി മംദാനി
∙ യാഥാർഥ്യമാകുമോ മംദാനിയുടെ വാഗ്ദാനങ്ങൾ?
ന്യൂയോര്‍ക്ക് കുടിയേറ്റക്കാരാൽ നിർമിതമാണെന്നും ഇനി ഒരു കുടിയേറ്റക്കാരൻ തന്നെ ന്യൂയോര്‍ക്കിനെ നയിക്കുമെന്നും പറഞ്ഞാണ് മുപ്പത്തിനാലുകാരനായ, മുൻ റാപ്പ് ഗായകന്‍ കൂടിയായ മംദാനി അമരത്തേക്ക് എത്തുന്നത്. തനിക്കെതിരെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ നീക്കങ്ങളെല്ലാം തകര്‍ത്ത് സാധാരണക്കാരന്‍റെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് അതിന് പരിഹാരം ഉറപ്പ് നല്‍കിയാണ് സൊഹ്റന്‍ മംദാനി ജയിച്ചു കയറിയത്. അതിനാല്‍ തന്നെ ന്യൂയോര്‍ക്ക് മാത്രമല്ല ലോകമാകെ മംദാനയിയുടെ ഭരണം ഉറ്റുനോക്കുന്നു. വാടക വര്‍ധന മരവിപ്പിക്കൽ, സൗജന്യ നഗര ബസ് സർവീസ്, സൗജന്യ ശിശുപരിപാലനം തുടങ്ങി ജീവിതച്ചെലവുകള്‍ കുറയ്ക്കുന്ന മംദാനിയുടെ ജനപ്രിയവാഗ്ദാനങ്ങള്‍ യാഥാര്‍ഥ്യമാകുന്നത് കാത്തിരിക്കുകയാണ് ജനം. അതേസമയം, അതിശൈത്യത്തിലായ നഗരത്തില്‍ മഞ്ഞുവീഴ്ചമൂലമുള്ള പ്രതിസന്ധി തരണം ചെയ്യുകയാണ് അടിയന്തര ഇടപെടല്‍ വേണ്ട വിഷയം.
- Also Read പുട്ടിന്റെ വസതിക്ക് നേരെ ഡ്രോൺ?; ആക്രമണത്തിന് തെളിവുണ്ടെന്ന് റഷ്യ, ദൃശ്യങ്ങൾ പുറത്തുവിട്ടു
∙ 2018ൽ പൗരത്വം നേടിയ മംദാനി
ചലച്ചിത്ര പ്രവർത്തക മീര നായരുടെയും ആക്ടിവിസ്റ്റ് മഹ്മൂദ് മംദാനിയുടെയും മകനാണ് സൊഹ്റാൻ മംദാനി. 1991-ൽ ഉഗാണ്ടയിലെ കമ്പാലയിൽ ജനനം. മംദാനിക്ക് ഏഴ് വയസ്സുള്ളപ്പോൾ കുടുംബം ന്യൂയോർക്ക് സിറ്റിയിലേക്ക് താമസം മാറി. 2018 ൽ അദ്ദേഹം അമേരിക്കൻ പൗരത്വം സ്വീകരിച്ചു. തുടർന്ന് ഡെമോക്രാറ്റിക് സ്ഥാനാർഥികൾക്കായി പ്രവര്‍ത്തിച്ച മംദാനി 2020 ൽ ക്വീൻസിലെ സംസ്ഥാന അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അപകടകാരിയായ ഉദാരവാദിയായാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ മംദാനിയെ കാണുന്നത്. തീവ്രഇടതുപക്ഷക്കാനെന്ന വിമര്‍ശനം ഡെമോക്രാറ്റിക് പാളയത്തിലുമുണ്ട്. അതിനാല്‍ മംദാനിയുടെ ഓരോചുവടും ലോകത്തിന്റെ വിശകലനത്തിനും വിമര്‍ശനത്തിനും വിധേയമാകും.
- സിനിമയ്ക്കിടെ ‘ലോക’യുടെ കഥ വിവരിച്ചു കേൾക്കുന്ന പെൺകുട്ടി; കൂക്കിവിളി, കമന്റടി, മൊബൈൽ വിളി; തിയറ്ററിൽ മിണ്ടാതിരിക്കാൻ പറയേണ്ടിവരുന്ന ഗതികേട്!
- കടം തീരും, കൈനിറയെ പണവും; തടി കുറയും, കുടിയും നിർത്താം; 3 മിനിറ്റിൽ പൊലീസ് സുരക്ഷ; 2026ൽ വൈറസിനോടും ഗുഡ്‌ബൈ; ഇനി പറയാം ‘ഹാപ്പി ന്യൂഇയർ’
- അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
MORE PREMIUM STORIES
English Summary:
Zohran Mamdani Sworn In as New York City Mayor: Zoharan Mamdani, aged 34, was sworn in as New York City’s new mayor, becoming the city’s first Muslim, South Asian, and Indian-origin mayor. He took oath on the Quran at the historic Old City Hall subway station, calling the moment a great honor. Mamdani, a former rapper and progressive leader, has promised measures like rent freeze, free bus services, and free childcare to reduce living costs. |