search

‘ശബരിമല സ്വർണക്കവർച്ച കേസിൽ ഇടപെടൽ നടത്തുന്നില്ല’; ‘പിഎം ശ്രീയിൽ സർക്കാരിന് ഗുരുതര വീഴ്ച’, ‘ബുള്ളറ്റി’ൽ കുതിക്കാൻ റെയിൽവേ – പ്രധാനവാർത്തകൾ

deltin33 Half hour(s) ago views 465
  



ശബരിമല സ്വർണക്കവർച്ച കേസ്, വെള്ളാപ്പള്ളി നടേശനുമായി ബന്ധപ്പെട്ട വിവാദം എന്നിവയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വാർത്താ സമ്മേളനാണ് ഇന്നത്തെ പ്രധാനപ്പെട്ട വാർത്ത. സ്വർണക്കവർച്ച കേസിൽ എസ്ഐടിയുടെ കണ്ടെത്തലും പ്രധാനപ്പെട്ട തലക്കെട്ടുകളായി. സ്വിറ്റ്സർലന്റിലെ സ്ഫോടന വാർത്തയും ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുമായി ബന്ധപ്പെട്ട് സർവീസ് തുടങ്ങുന്ന തിയതി പ്രഖ്യാപിച്ചതും രാജ്യാന്തര ദേശീയ തലങ്ങളിൽ ശ്രദ്ധിക്കപ്പെട്ട വാർത്തകളാണ്.

  • Also Read പ്രേതഭൂമിയിലേക്ക് പടര്‍ന്ന കാട്; ഓർമകളെ ഒളിപ്പിക്കുന്ന മായാവരണം; ‘ഉൾക്കന’ത്തിൽ ബിനീഷ് പുതുപ്പണം എഴുതുന്നു– ‘കാടുകയറുന്ന വിചാരങ്ങൾ’   


ശബരിമല സ്വർണക്കവർച്ച കേസിൽ അന്വേഷണം നടക്കുന്നത് ഹൈക്കോടതി നിരീക്ഷണത്തിലാണെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് ഒരു തരത്തിലുള്ള ഇടപെടലും നടത്തുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ചില ആരോപണങ്ങൾക്കു മറുപടി പറയാൻ പറ്റാതെ വരുമ്പോഴാണു മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.

ശബരിമലയില്‍നിന്ന് കൂടുതല്‍ സ്വര്‍ണം മോഷണം പോയതായി പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) കണ്ടെത്തല്‍. കൊല്ലം വിജിലന്‍സ് കോടതിയില്‍ എസ്‌ഐടി സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. പ്രഭാമണ്ഡലത്തിലെയും കട്ടിളപ്പടിക്കു മുകളിലുള്ള വ്യാളി, ശിവ രൂപങ്ങളിലെ ഏഴു പാളികളില്‍നിന്നുള്ള സ്വര്‍ണവും കവര്‍ന്നിട്ടുണ്ടെന്നാണ് എസ്‌ഐടി വ്യക്തമാക്കുന്നത്.
    

  • സിനിമയ്ക്കിടെ ‘ലോക’യുടെ കഥ വിവരിച്ചു കേൾക്കുന്ന പെൺകുട്ടി; കൂക്കിവിളി, കമന്റടി, മൊബൈൽ വിളി; തിയറ്ററിൽ മിണ്ടാതിരിക്കാൻ പറയേണ്ടിവരുന്ന ഗതികേട്!
      

         
    •   
         
    •   
        
       
  • കടം തീരും, കൈനിറയെ പണവും; തടി കുറയും, കുടിയും നിർത്താം; 3 മിനിറ്റിൽ പൊലീസ് സുരക്ഷ; 2026ൽ വൈറസിനോടും ഗുഡ്‌ബൈ; ഇനി പറയാം ‘ഹാപ്പി ന്യൂഇയർ’
      

         
    •   
         
    •   
        
       
  • അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES


പിഎം ശ്രീയില്‍ ഒപ്പിട്ടതില്‍ സര്‍ക്കാരിനു ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. ഇടതുമുന്നണിയും മന്ത്രിസഭയും വിഷയം ചര്‍ച്ച ചെയ്തു തീരുമാനമെടുക്കുന്നതിനു മുന്‍പാണ് കരാറില്‍ ഒപ്പിട്ടത്. കൃത്യമായ ധാരണയോടെ ആയിരുന്നു ഒപ്പിടേണ്ടിയിരുന്നത്. അങ്ങനെയല്ല ഉണ്ടായത്. അതുകൊണ്ടാണ് പുനപരിശോധിക്കാന്‍ വീണ്ടും സമിതി രൂപീകരിച്ചതെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.

സ്വിറ്റ്സർലൻഡിൽ പുതുവത്സരാഘോഷത്തിനിടെ റിസോർട്ടിൽ വൻ സ്ഫോടനം. പത്തിലധികം പേർ കൊല്ലപ്പെട്ടു. 100ൽ അധികം പേർക്ക് പരുക്കേറ്റു. ക്രാൻസ്–മൊണ്ടാനയിലെ സ്വിസ് സ്കീ റിസോർട്ടിലെ ബാറിലാണ് പ്രാദേശിക സമയം പുലർച്ചെ 1.30ഓടെ സ്ഫോടനമുണ്ടായത്. മരണസംഖ്യ ഉയർന്നേക്കും. കൊല്ലപ്പെട്ടവരിൽ ചിലർ മറ്റു രാജ്യക്കാരാണെന്ന് അധികൃതർ അറിയിച്ചു.

പുതുവര്‍ഷത്തലേന്ന് കഠിനംകുളം പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ഡോക്ടറടക്കം ഏഴു പേര്‍ പിടിയില്‍. കൊല്ലത്തുനിന്ന് ലഹരിമരുന്നു വിതരണം ചെയ്‌തെത്തിയ സംഘമാണ് പിടിയിലായത്.

ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ 2027 ഓഗസ്റ്റ് 15ന്, സ്വാതന്ത്ര്യ ദിനത്തിൽ പ്രവർത്തനം ആരംഭിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ പ്രഖ്യാപനം. മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽ ഇടനാഴിയിൽ ഘട്ടംഘട്ടമായിട്ടാവും ബുള്ളറ്റ് ട്രെയിൻ സർവീസുകൾ ആരംഭിക്കുക. ഇതിന്റെ ആദ്യഭാഗമായ സൂറത്ത്– ബിലിമോറ പാതയിലാണ് 2027ൽ ആദ്യ സർവീസ് ആരംഭിക്കുക. English Summary:
Today\“s Recap 01-01-2026
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1410K

Threads

0

Posts

4310K

Credits

administrator

Credits
432962

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com