search

‘ആരുമായും ശത്രുതയില്ല, എന്തിനാണീ ക്രൂരത?’; ബംഗ്ലദേശിൽ ആക്രമിക്കപ്പെട്ട ഹിന്ദു ബിസിനസുകാരന്റെ ഭാര്യ ചോദിക്കുന്നു

cy520520 Half hour(s) ago views 1031
  



ധാക്ക ∙ ബംഗ്ലദേശിൽ ഖോകോൺ ചന്ദ്ര ദാസ് എന്ന ഹിന്ദു ബിസിനസുകാരൻ ക്രൂരമായി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി ഭാര്യ. ചന്ദ്ര ദാസിന് ആരുമായും ശത്രുതയില്ലെന്നും ക്രൂരമായി ഭർത്താവിനെ ആക്രമിച്ചതിന്റെ കാരണം എന്താണെന്ന് അറിയില്ലെന്നും ഭാര്യ സീമ ദാസ് മാധ്യമങ്ങളോടു പറഞ്ഞു. ബുധനാഴ്ച രാത്രി 9.30ഓടെയാണ് ചന്ദ്ര ദാസ് ആക്രമണത്തിന് ഇരയായത്. അക്രമികൾ ദാസിനെ വെട്ടിയ ശേഷം പെട്രോൾ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. ഗുരുതര പൊള്ളലേറ്റ ഇയാൾ ധാക്കയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.   

  • Also Read ബംഗ്ലദേശിൽ ഹിന്ദുവായ ബിസിനസുകാരനെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം; രക്ഷപ്പെട്ടത് കുളത്തിൽ ചാടി   


“ഞങ്ങൾക്ക് ആരുമായും ഒരു വിഷയത്തിലും തർക്കമില്ല. ഭർത്താവിനെ ലക്ഷ്യം വച്ചത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. ഞങ്ങൾക്ക് സമാധാനമായി ജീവിക്കണം. അതിനായി സർക്കാരിനോട് സഹായം അഭ്യർഥിക്കുകയാണ്“ –സീമ ദാസ് പറഞ്ഞു.

  • Also Read ബംഗ്ലദേശിൽ ഒരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു; രണ്ടാഴ്ചയ്ക്കിടയിലെ മൂന്നാമത്തെ സംഭവം   


രാത്രി വ്യാപാര സ്ഥാപനം പൂട്ടി വീട്ടിലേക്ക് ഓട്ടോറിക്ഷയിൽ വരുമ്പോഴാണ് ദാസ് ആക്രമിക്കപ്പെട്ടത്. അക്രമികൾ ഓട്ടോറിക്ഷ തടഞ്ഞുനിർത്തി മൂർച്ചയുള്ള ആയുധം കൊണ്ട് വെട്ടുകയായിരുന്നു. ശേഷം തലയിലൂടെ പെട്രോൾ ഒഴിച്ചു തീകൊളുത്തി. പൊള്ളലേറ്റ ദാസ് രക്ഷപ്പെടാനായി സമീപത്തെ കുളത്തിൽ ചാടി. നാട്ടുകാർ എത്തിയപ്പോഴേക്കും അക്രമികൾ ഓടിപ്പോയി. ദാസിനെ ആദ്യം സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മികച്ച ചികിത്സയ്ക്കായി ധാക്കയിലേക്കു മാറ്റി. ദാസിന്റെ ഒരു കണ്ണിൽ ശസ്ത്രക്രിയ നടത്തിയതായും തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്നതായും റിപ്പോർട്ടുകളുണ്ട്. അക്രമികളെ തിരിച്ചറിഞ്ഞതായും രണ്ടുപേരെ അറസ്റ്റു ചെയ്തിട്ടുണ്ടെന്നും ദാമുദ്യ പൊലീസ് സ്റ്റേഷൻ ഓഫിസർ അറിയിച്ചതായി ബംഗ്ലദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
    

  • സിനിമയ്ക്കിടെ ‘ലോക’യുടെ കഥ വിവരിച്ചു കേൾക്കുന്ന പെൺകുട്ടി; കൂക്കിവിളി, കമന്റടി, മൊബൈൽ വിളി; തിയറ്ററിൽ മിണ്ടാതിരിക്കാൻ പറയേണ്ടിവരുന്ന ഗതികേട്!
      

         
    •   
         
    •   
        
       
  • കടം തീരും, കൈനിറയെ പണവും; തടി കുറയും, കുടിയും നിർത്താം; 3 മിനിറ്റിൽ പൊലീസ് സുരക്ഷ; 2026ൽ വൈറസിനോടും ഗുഡ്‌ബൈ; ഇനി പറയാം ‘ഹാപ്പി ന്യൂഇയർ’
      

         
    •   
         
    •   
        
       
  • അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES


(Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @AlternateMediaX എന്ന എക്സ് അക്കൗണ്ടിലെ വിഡിയോയിൽ നിന്ന് എടുത്തതാണ്.) English Summary:
Khokon Chandra Das\“s Wife\“s Plea for Justice After Brutal Attack: Hindu businessman Khokon Chandra Das was brutally hacked and set on fire while returning home on Wednesday night. Critically injured and in Dhaka ICU, his wife Seema Das said they have no enemies and appealed for government protection.Police identified attackers; two suspects pursued.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
141680

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com