കൊല്ലം∙ തൃശൂരിനോട് എന്തിനാണ് സംസ്ഥാന സർക്കാരിന് വൈരാഗ്യമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേന്ദ്ര ഫൊറൻസിക് ലാബിന് സ്ഥലം ചോദിച്ചെങ്കിലും തൃശൂരിൽ സ്ഥലം അനുവദിക്കാൻ സർക്കാർ തയ്യാറായില്ലെന്നും പിന്നിൽ രാഷ്ട്രീയമുണ്ടെന്നും സുരേഷ് ഗോപി ആരോപിച്ചു. കേരളത്തിൽ ബിജെപി സർക്കാരോ ബിജെപി ഭരണത്തിന് തുല്യമായ അവസ്ഥയോ വന്നാൽ ഡബിൾ എഞ്ചിൻ സർക്കാരിന്റെ ഗുണം ലഭിക്കുമെന്നും സുരേഷ് ഗോപി കൊല്ലത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
- Also Read ‘കോടതി പിടിച്ചില്ലായിരുന്നെങ്കില്‍ അയ്യപ്പന്റെ തങ്കവിഗ്രഹം വരെ അടിച്ചു മാറ്റിയേനേ; വലിയ നേതാക്കള്‍ ജയിലിലേക്കുള്ള ക്യൂവിൽ’
‘‘കേന്ദ്ര ഫൊറൻസിക് ലാബിന് വേണ്ടി സ്ഥലം ചോദിച്ചിരുന്നു. എന്നാൽ തൃശൂരിൽ സ്ഥലം ഇല്ലെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ പ്രതികരണം. അതുകൊണ്ട് തിരുവനന്തപുരത്തേക്ക് മാറ്റുകയായിരുന്നു. തിരുവനന്തപുരവും എന്റെ രാജ്യമായതുകൊണ്ട് എനിക്കത് എതിർക്കാൻ വയ്യ. തൃശൂരിൽ ആവശ്യപ്പെടുന്നത് 25 ഏക്കർ ഭൂമിയാണ്. അവിടെ വലിയ പദ്ധതി വരും. സംസ്ഥാന സർക്കാർ അവിടെ ഭൂമി ഏറ്റെടുത്ത് തരണം. തൃശൂരിനോട് എന്തിനാണ് വൈരാഗ്യം. അതിൽ രാഷ്ട്രീയമുണ്ട്. അത് തൃശൂരിലെ ജനങ്ങളോട് വ്യക്തമാക്കിയാൽ മതി. വേർതിരിവ് ഇല്ലാതാക്കും’’ – സുരേഷ് ഗോപി പറഞ്ഞു.
- Also Read കഠിനവേദനയ്ക്ക് കൈത്താങ്ങായി വി.ഡി.സതീശന്‍: ഒന്‍പത് വയസുകാരി വിനോദിനിക്ക് കൃത്രിമക്കൈ ഉറപ്പ്
‘‘ഡബിൽ എഞ്ചിൻ സർക്കാരിന്റെ ഗുണം ഏതൊക്കെ സംസ്ഥാനങ്ങൾക്ക് ലഭിച്ചു. തമിഴ്നാട് അതിൽ നിന്ന് വ്യത്യസ്തമാണ്. ഒരു ഡബിൾ എഞ്ചിൻ സർക്കാർ ഇല്ലാത്ത അവസ്ഥയിലും ഒരു ഡബിൾ എഞ്ചിൻ സർക്കാരായാണ് അവർ പ്രവർത്തിക്കുന്നത്. തമിഴൻമാർക്ക് കിട്ടേണ്ടതെല്ലാം, അത് ഏത് ശത്രു ഭരിച്ചാലും കേന്ദ്രത്തിൽ നിന്ന് അവർ കൊണ്ടുവരും. അവർ ജനങ്ങൾക്ക് സാധ്യമാക്കി കൊടുക്കുന്നുണ്ട്. കേരളത്തിൽ അത് നടപ്പാകണമെങ്കിൽ ഒരു ബിജെപി സർക്കാർ, അല്ലെങ്കിൽ ബിജെപി ഭരണത്തിന് തുല്യമായ അവസ്ഥ വരണം. തിരുവനന്തപുരത്ത് തിലകമണിയിച്ചത് അവിടത്തെ ജനങ്ങളാണ്. ആ ഒരു മനോഭാവം ആണ് കേരളത്തിൽ വരേണ്ടത്’’ – സുരേഷ് ഗോപി പറഞ്ഞു.
- സിനിമയ്ക്കിടെ ‘ലോക’യുടെ കഥ വിവരിച്ചു കേൾക്കുന്ന പെൺകുട്ടി; കൂക്കിവിളി, കമന്റടി, മൊബൈൽ വിളി; തിയറ്ററിൽ മിണ്ടാതിരിക്കാൻ പറയേണ്ടിവരുന്ന ഗതികേട്!
- കടം തീരും, കൈനിറയെ പണവും; തടി കുറയും, കുടിയും നിർത്താം; 3 മിനിറ്റിൽ പൊലീസ് സുരക്ഷ; 2026ൽ വൈറസിനോടും ഗുഡ്‌ബൈ; ഇനി പറയാം ‘ഹാപ്പി ന്യൂഇയർ’
- അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
MORE PREMIUM STORIES
English Summary:
Suresh Gopi criticizes the Kerala government for neglecting Thrissur: He emphasizes the need for a BJP government or similar administration in Kerala to achieve development like Tamil Nadu, highlighting the importance of public sentiment. |