തിരുവനന്തപുരം ∙ ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതിയില്‍ 2007 നവംബര്‍ 13ന് ഇടതു സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിലെ നിലപാടിനോടാണ് ചേര്‍ന്നു നിൽക്കുന്നതെന്ന് നിയമസഭയില്‍ വ്യക്തമാക്കി ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍. 2016 നവംബര്‍ 7ന് സുപ്രീംകോടതിയില്‍ നടന്ന വാദത്തിനിടെയാണ് ഇക്കാര്യം സ്റ്റാന്‍ഡിങ് കൗണ്‍സല്‍ കോടതിയെ അറിയിച്ചതെന്നും മന്ത്രി പറഞ്ഞു.
- Also Read രാഷ്ട്രപതിയുടെ സന്ദർശനം: ശബരിമലയിൽ നിയന്ത്രണം; ദർശനത്തിനുള്ള വെർച്വൽ ക്യു ബുക്കിങ് 17നു മാത്രം
‘‘യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ നിലവില്‍ വിശാല ബെഞ്ചിന്റെ പരിഗണനയിലാണ്. ഹര്‍ജികള്‍ നിലനില്‍ക്കുമോ എന്ന വിഷയം മാത്രമേ കോടതി പരിഗണിച്ചിട്ടുള്ളു. തുടര്‍നടപടികള്‍ ആരംഭിക്കാത്ത സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കേണ്ട നിലപാട് പരിശോധിക്കേണ്ടതായി വന്നിട്ടില്ല’’ – മന്ത്രി വി.എന്‍.വാസവന്‍ അറിയിച്ചു.
- Also Read ശബരിമല തീർഥാടനം: നവംബർ 11 മുതൽ 2026 ജനുവരി 25 വരെ വിവിധ നിയന്ത്രണങ്ങൾ
വിഷയത്തില്‍ നിലപാട് തിരുത്താന്‍ തയാറാകുമോ എന്ന ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വി.എസ്.അച്യുതാനന്ദന്‍ മുഖ്യമന്ത്രി ആയിരിക്കുമ്പോള്‍ 2007 നവംബര്‍ 13നാണ് ശബരിമലയില്‍ യുവതികള്‍ക്കു വിവേചനം പാടില്ലെന്ന തരത്തില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. തുടര്‍ന്ന് 2016 ഫെബ്രുവരി അഞ്ചിനു യുഡിഎഫ് സര്‍ക്കാര്‍ നിലപാട് മാറ്റി സത്യവാങ്മൂലം നല്‍കിയിരുന്നു. ചീഫ് സെക്രട്ടറിയായിരുന്ന ജിജി തോംസണ്‍ ആണ് ശബരിമലയിലെ വിശ്വാസ സംരക്ഷണത്തിന് അനുകൂലമായി സര്‍ക്കാരിനു വേണ്ടി സത്യവാങ്മൂലം നല്‍കിയിരുന്നത്. യുവതീപ്രവേശം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളണമെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
- Also Read സ്വർണപ്പാളി: സർക്കാരിന് ഓർക്കാപ്പുറത്ത് തിരിച്ചടി; അന്വേഷണ സംഘത്തെ നിയോഗിച്ച് പിടിമുറുക്കി ഹൈക്കോടതി
വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ രണ്ടു നിലപാട് സ്വീകരിക്കുന്നതിലെ വൈരുധ്യം വാദത്തിനിടെ സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2016 നവംബര്‍ ഏഴിന് നിലപാട് സംബന്ധിച്ച് സുപ്രീംകോടതി വ്യക്തത തേടിയപ്പോഴാണ് തങ്ങള്‍ 2007 നവംബര്‍ 13ന് യുവതീപ്രവേശത്തിന് അനുകൂലമായി നല്‍കിയ സത്യവാങ്മൂലത്തില്‍ ഉറച്ചുനില്‍ക്കുന്നതായി സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ ജയദീപ് ഗുപ്ത സുപ്രീംകോടതിയെ അറിയിച്ചത്. യുവതീപ്രവേശത്തിന് അനുകൂലമായി വിധി പ്രഖ്യാപിക്കുന്നതില്‍ ഏറെ നിര്‍ണായകമായത് ഇടതു സര്‍ക്കാരിന്റെ ഈ നിലപാടാണ്. English Summary:
Sabarimala women entry : Sabarimala women entry is a debated topic. Devaswom Minister VN Vasavan clarified that the current government aligns with the affidavit submitted in 2007 supporting women\“s entry. |
|