cy520520 • 2025-10-8 01:51:00 • views 1258
തിരുവനന്തപുരം ∙ ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ വിരമിച്ചവര്‍ ഉള്‍പ്പെടെ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്. വിഷയം അന്വേഷിക്കുന്ന ദേവസ്വം വിജിലന്‍സ് എസ്പി നല്‍കുന്ന റിപ്പോര്‍ട്ട് പരിഗണിച്ചാവും നടപടി എന്നും പ്രശാന്ത് പറഞ്ഞു. ദ്വാരപാലക ശില്‍പവുമായി ബന്ധപ്പെട്ട് സ്മാര്‍ട്ട് ക്രിയേഷന്‍സ് കമ്പനി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പേരില്‍ നല്‍കിയ 40 വര്‍ഷത്തെ വാറന്റി റദ്ദ് ചെയ്യാൻ തീരുമാനിച്ചു. ഇത് ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്താനുള്ള നടപടിക്രമങ്ങള്‍ക്കായി ഡപ്യൂട്ടി കമ്മിഷണറെ ചുമതലപ്പെടുത്തിയെന്നും പ്രശാന്ത് പറഞ്ഞു.
- Also Read ‘എനിക്കെതിരായ നടപടി അനുസരിക്കും, ശ്രീകോവിലിന്റെ കട്ടിളപ്പടികളും സ്വർണം പൂശുന്നതിനായി കൊണ്ടുപോയി’
തന്ത്രിയുടെ അനുവാദം വാങ്ങിയ ശേഷമാണ് പാളികള്‍ സ്വര്‍ണം പൂശാന്‍ ശുപാര്‍ശ നല്‍കിയതെന്ന മുരാരി ബാബുവിന്റെ പരാമര്‍ശം സ്വാഭാവിക നടപടി ക്രമത്തിന്റെ ഭാഗം മാത്രമാണ്. ഇത്തവണയും സ്വര്‍ണപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈയില്‍ കൊടുത്തുവിടാമെന്ന് മുരാരി ബാബു റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ബോര്‍ഡ് അതു തള്ളുകയായിരുന്നു. മണ്ഡലമകരവിളക്ക് സീസണിനു മുന്‍പ് വിവാദങ്ങള്‍ എല്ലാം അവസാനിപ്പിക്കാനുള്ള ശ്രമമാണ് ബോര്‍ഡ് നടത്തുന്നതെന്നും പ്രശാന്ത് പറഞ്ഞു. വിഷയത്തില്‍ ദേവസ്വം മന്ത്രിയുടെയും പ്രസിഡന്റിന്റെയും വീട്ടിലേക്ക് മാര്‍ച്ച് നടത്തുന്നത് ധാര്‍മികതയ്ക്കു ചേരുന്നതാണോ എന്ന് പ്രതിപക്ഷം ആലോചിക്കണമെന്നും പ്രശാന്ത് പറഞ്ഞു. English Summary:
Sabarimala Gold Plating Row: Sabarimala gold plating issue involves potential actions against more officials, including retired ones, according to Travancore Devaswom Board President PS Prasanth. |
|