ചെന്നൈ ∙ കൊളംബോയിൽ നിന്ന് ചെന്നൈയിലേക്കുള്ള എയർ ഇന്ത്യയുടെ എഐ 274 വിമാനത്തിൽ പക്ഷിയിടിച്ചു. വിമാനം ചെന്നൈ വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത ശേഷമാണ് പക്ഷിയിടിച്ച വിവരം അധികൃതർ അറിഞ്ഞത്. ഇതോടെ വിമാനത്തിന്റെ മടക്കയാത്ര റദ്ദാക്കി. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നാണ് വിവരം. 158 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
- Also Read ദുബായ് എയർ ഷോയിൽ ഇസ്രയേലി കമ്പനികൾ പങ്കെടുക്കില്ല
ബണ്ഡാരനായകെ വിമാനത്താവളത്തിൽ നിന്ന് എത്തിയ വിമാനം ലാൻഡ് ചെയ്തതിനു പിന്നാലെ പരിശോധനയ്ക്കായി റണ്‍വേയിൽ നിന്ന് മാറ്റി. തുടർന്നുള്ള വിശദ പരിശോധനയിൽ എൻജിൻ ബ്ലേഡിൽ തകരാർ കണ്ടെത്തി. കൊളംബയിലേക്കുള്ള മടക്കയാത്രയിൽ 137 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവർക്കായി മറ്റൊരു വിമാനം ഏർപ്പെടുത്തി.
- Also Read ‘ബുൾഡോസറല്ല നിയമം നടപ്പാക്കേണ്ടത്’; ബിജെപി നഷ്ടപ്പെടുത്തിയ വിശ്വാസം എന്നു തിരികെ വരും? ചീഫ് ജസ്റ്റിസിന്റെ പ്രസംഗം പാർട്ടി കേട്ടില്ലേ!
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്ന് എയർ ഇന്ത്യ അറിയിച്ചു. അടുത്തിടെ ഹൈദരാബാദിൽ നിന്ന് പറന്നുയർന്ന എയർ ഇന്ത്യ വിമാനം പക്ഷിയിടിച്ചതോടെ വിശാഖപട്ടണം രാജ്യാന്തര വിമാനത്താവളത്തിൽ ഇറക്കിയിരുന്നു.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @airindia എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Air India flight encountered a bird strike incident in Chennai: The incident involved flight AI 274 from Colombo, resulting in engine damage and flight cancellation but all the passengers are safe. |
|