LHC0088 • 2025-10-8 01:51:02 • views 1236
ന്യുഡൽഹി ∙ സുപ്രീം കോടതിയിൽ വാദം കേൾക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് ബിആർ ഗവായിയെ അക്രമിക്കാൻ ശ്രമിച്ചതിൽ പ്രതികരണവുമായി അഭിഭാഷകൻ. 71 വയസ്സുകാരനായ അഭിഭാഷകൻ രാകേഷ് കിഷോർ കോടതി മുറിക്കുള്ളിൽ ജസ്റ്റിസിന് നേരെ ഷൂ എറിയാൻ ശ്രമിക്കുകയായിരുന്നു.
- Also Read ‘ബുൾഡോസറല്ല നിയമം നടപ്പാക്കേണ്ടത്’; ബിജെപി നഷ്ടപ്പെടുത്തിയ വിശ്വാസം എന്നു തിരികെ വരും? ചീഫ് ജസ്റ്റിസിന്റെ പ്രസംഗം പാർട്ടി കേട്ടില്ലേ!
“സനാതന ധർമ്മത്തിന്റെ പാദസേവകരിൽ ഒരാളാണ് ഞാൻ. കോടതി മുറിയിൽ സംഭവിച്ചത് ദൈവം എനിക്ക് തന്ന നിർദ്ദേശമാണ്. ഞാനത് അനുസരിച്ചു. അതിൽ കുറ്റബോധമില്ല. ഖജുരാഹോയിലെ ജവാരി ക്ഷേത്രത്തിലെ മഹാവിഷ്ണുവിൻ്റെ വിഗ്രഹം പുനഃസ്ഥാപിക്കണമെന്ന ഹർജി തള്ളിക്കൊണ്ടുള്ള ചീഫ് ജസ്റ്റിസിൻ്റെ പരാമർശം എന്നെ വേദനിപ്പിച്ചു. സെപ്റ്റംബർ 16ന് ശേഷം എനിക്ക് ഉറങ്ങാൻ കഴിയില്ലെന്ന് ഞാൻ നേരത്തേ തന്നെ തീരുമാനിച്ചിരുന്നു. ഏതോ ദിവ്യശക്തി എന്നെ ഉണർത്തി. രാഷ്ട്രം കത്തുകയാണ്, നിങ്ങൾ ഉറങ്ങുകയാണോ? എന്ന് ചോദിച്ചു,\“\“- അഭിഭാഷകൻ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.
- Also Read ഇന്ത്യയും റഷ്യയും ‘ചത്ത’ സമ്പദ്‍വ്യവസ്ഥകളെന്ന് ട്രംപ്; പറഞ്ഞ് 3-ാം മാസം ‘പൂട്ടിക്കെട്ടി’ അമേരിക്ക, അയവില്ലാതെ ഷട്ട്ഡൗൺ
\“\“വ്യക്തിപരമായി ചീഫ് ജസ്റ്റിസുമായി എനിക്ക് യാതൊരു പ്രശ്നവുമില്ല. അദ്ദേഹം ഒരു ഭരണഘടനാ പദവിയിലാണ് ഇരിക്കുന്നത്, അദ്ദേഹത്തെ \“മൈ ലോർഡ്\“ എന്ന് വിളിക്കുന്നു, അതിനാൽ അദ്ദേഹം അതിൻ്റെ അർത്ഥം മനസ്സിലാക്കുകയും അന്തസ്സ് നിലനിർത്തുകയും വേണം\“\“- കിഷോർ കൂട്ടിച്ചേർത്തു.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @SevadalTUT എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Advocate Justifies Attack on Chief Justice: Chief Justice attack incident focuses on an advocate\“s reaction after attempting to assault the Chief Justice in court. The advocate claims divine intervention motivated his actions, stemming from dissatisfaction with a court ruling, and emphasizes his role as a servant of Sanatana Dharma. |
|