search
 Forgot password?
 Register now
search

‘സോൾവർ ഗാങ്’ വീണ്ടും, പകരം പരീക്ഷ എഴുതും, തട്ടിപ്പിന് എഐ സഹായവും; 10 പേർ അറസ്റ്റിൽ

cy520520 2025-10-8 10:20:59 views 1246
  



ലഖ്നൗ∙ നീറ്റ് പരീക്ഷാ തട്ടിപ്പിലൂടെ കുപ്രസിദ്ധി നേടിയ ‘സോൾവർ ഗാങ്’ അംഗങ്ങൾ ബാങ്ക് പരീക്ഷ തട്ടിപ്പുമായി ബന്ധപ്പെട്ട് അരസ്റ്റിൽ. അന്തർ സംസ്ഥാന ശൃംഖലയായ സോൾവർ ഗാങ്ങിലെ 10 പേരെയാണ് യുപിയിലെ ലഖ്നൗ പൊലീസ് അറസ്റ്റു ചെയ്തത്. തട്ടിപ്പിനായി എഐ സഹായം വരെ ഇവർ ഉപയോഗിച്ചതായി കണ്ടെത്തി.  

  • Also Read \“പണി\“ക്ക് മുൻപേ \“തിരക്കഥ\“, ടാർഗറ്റ് മലയാളി യുവതികൾ; ഒഴിഞ്ഞുമാറിയാൽ ചീത്ത വിളിയും ഫോട്ടോ സഹിതം \“പോസ്റ്റ് \“ ക്രൂരത; നീതി തേടി അഞ്ജുവും ജോമോളും   


ഐബിപിഎസ് നടത്തിയ ബാങ്കിങ് പരീക്ഷയിൽ യഥാർഥ ഉദ്യോഗാർഥികൾക്ക് പകരമായെത്തി പരീക്ഷ എഴുതുന്നതിനിടെയാണ് തട്ടിപ്പുസംഘാംഗങ്ങൾ പിടിയിലായത്. ഇവർ എഐ ഉപയോഗിച്ച് അഡ്മിറ്റ് കാർഡിലെ ഫോട്ടോ വരെ വ്യാജമായി നിർമിച്ചാണ് എത്തിയത്. 16 മൊബൈൽ ഫോണുകൾ, 21 വ്യാജ തിരിച്ചറിയൽ കാർഡുകൾ, ഒമ്പത് ആധാർ കാർഡുകൾ, ഏഴു പെൻഡ്രൈവുകൾ, 1.53 ലക്ഷം രൂപ എന്നിവ അറസ്റ്റിലായവരിൽ നിന്നു കണ്ടെടുത്തു. ഉദ്യോഗാർഥികളിൽ നിന്നു വൻ തുക ഈടാക്കിയാണ് ആൾമാറാട്ടം നടത്തി പരീക്ഷ എഴുതുന്നത് എന്നു പൊലീസ് പറഞ്ഞു.  

  • Also Read ഈ കോഡ് ഡയൽ ചെയ്താൽ വാട്സാപ്പും നിശ്ചലമാകും; താരങ്ങളെ വീഴ്ത്തിയ ഹാക്കിങ് കെണി!   


പിടിയിലായവരിൽ ആനന്ദ് കുമാർ എന്നയാൾ ‘സോൾവർ ഗാങ്ങി’ലെ പ്രധാനിയാണ്. പ്രാഥമിക പരീക്ഷയ്ക്ക് 20,000 രൂപ, മെയിൻ പരീക്ഷയ്ക്ക് ഒരു ലക്ഷം രൂപ, ജോലി നേടാനുള്ള മറ്റു സഹായങ്ങൾക്കായി രണ്ടു ലക്ഷം രൂപ എന്നിങ്ങനെയാണത്രെ ഇയാൾ ഫീസ് ഈടാക്കിയിരുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നു പൊലീസ് പറഞ്ഞു. നേരത്തെ, നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുടെ സമയത്ത് ‘സോൾവർ ഗാങ്ങി’ന്റെ തട്ടിപ്പുകൾ ചർച്ചയായിരുന്നു.  English Summary:
Solver Gang Busted in Bank Exam Fraud: Bank exam fraud involving a \“Solver Gang\“ has been busted in Lucknow. The gang used AI to create fake documents and impersonate candidates, highlighting the increasing sophistication of exam cheating methods.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
153737

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com