LHC0088 • 2025-10-8 17:51:00 • views 1276
ന്യൂഡൽഹി ∙ ബിഹാറിലെ ഡൽഹി – കൊൽക്കത്ത ഹൈവേയിൽ നാലു ദിവസമായി കുടുങ്ങിക്കിടക്കുന്നത് നൂറുക്കണക്കിനു വാഹനങ്ങൾ. പരസ്പരം തൊട്ടു തൊട്ടില്ല എന്ന മട്ടിലാണ് ഓരോ വാഹനവും നിൽക്കുന്നത്. നാലു ദിവസം കഴിഞ്ഞിട്ടും ഗതാഗതക്കുരുക്കിനു മാറ്റമില്ല. കഴിഞ്ഞ വെള്ളിയാഴ്ച ബിഹാറിലെ റോഹ്താസിൽ പെയ്ത കനത്ത മഴയെത്തുടർന്ന് റോഡ് നിർമാണ പ്രവർത്തകർ ദേശീയപാത 19ൽ വിവിധ സ്ഥലങ്ങളിൽ വാഹനങ്ങൾ വഴിതിരിച്ചു വിട്ടിരുന്നു. നിരവധി റോഡുകൾ വെള്ളത്തിനടിയിലായതിനെ തുടർന്നായിരുന്നു ഇത്. വഴി തിരിച്ചുവിട്ട റോഡുകളിൽ നിറയെ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. കൂടാതെ വെള്ളക്കെട്ടിറങ്ങാതെ നിൽക്കുന്നതും വാഹനങ്ങൾക്കു നീങ്ങാൻ വെല്ലുവിളി സൃഷ്ടിക്കുന്നു. ഇങ്ങനെയാണ് ഗതാഗതക്കുരുക്ക് കൂടുതൽ വഷളായത്.
- Also Read അലറി വിളിച്ച് കയർത്തു സംസാരിച്ച് സഹോദരിമാർ; വിമാനത്തിൽ നിന്ന് പുറത്താക്കിയതോടെ ജീവനക്കാരിയെ ആക്രമിച്ചു, കുടുക്കിയത് നിർണായക മൊഴി
ഏതാനും കിലോമീറ്ററുകൾ സഞ്ചരിക്കാൻ പോലും മണിക്കൂറുകളാണ് എടുക്കുന്നത്. ഗതാഗതക്കുരുക്ക് ഇപ്പോൾ റോഹ്താസിൽ നിന്ന് ഏകദേശം 65 കിലോമീറ്റർ അകലെയുള്ള ഔറംഗാബാദ് വരെയാണ് നീണ്ടുക്കിടക്കുന്നത്. ദേശീയപാത അതോറിറ്റിയോ റോഡ് നിർമാണ കമ്പനിയോ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് ആരോപണം. 24 മണിക്കൂറിനുള്ളിൽ വാഹനങ്ങൾക്ക് അഞ്ചു കിലോമീറ്റർ മാത്രമേ സഞ്ചരിക്കാൻ കഴിയൂ എന്ന തരത്തിൽ സ്ഥിതി വളരെ മോശമാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
- Also Read ‘ബുൾഡോസറല്ല നിയമം നടപ്പാക്കേണ്ടത്’; ബിജെപി നഷ്ടപ്പെടുത്തിയ വിശ്വാസം എന്നു തിരികെ വരും? ചീഫ് ജസ്റ്റിസിന്റെ പ്രസംഗം പാർട്ടി കേട്ടില്ലേ!
‘‘കഴിഞ്ഞ 30 മണിക്കൂറിനുള്ളിൽ, ഞങ്ങൾ 7 കിലോമീറ്റർ മാത്രമേ സഞ്ചരിച്ചിട്ടുള്ളൂ. ടോൾ, റോഡ് നികുതി, മറ്റു ചെലവുകൾ എന്നിവ അടച്ചിട്ടും ഞങ്ങൾ ഇപ്പോഴും മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് നേരിടുന്നു. എൻഎച്ച്‌എഐ ഉദ്യോഗസ്ഥരെയോ പ്രാദേശിക ഭരണകൂടത്തെയോ റോഡിൽ കാണാനില്ല’’ – റോഡിൽ കുടുങ്ങിയ ട്രക്ക് ഡ്രൈവർ പ്രവീൺ സിങ് പറയുന്നു.
രണ്ടു ദിവസമായി ഗതാഗതക്കുരുക്കിൽ കുടുങ്ങിക്കിടക്കുകയാണ്. ഞങ്ങൾ വിശപ്പും ദാഹവും അനുഭവിക്കുന്നു, ദയനീയാവസ്ഥയാണ്. കുറച്ച് കിലോമീറ്ററുകൾ സഞ്ചരിക്കാൻ പോലും മണിക്കൂറുകൾ എടുക്കുന്നുവെന്ന് മറ്റൊരു ട്രക്ക് ഡ്രൈവർ സഞ്ജയ് സിങ് പറഞ്ഞു. ആംബുലൻസുകൾ, അടിയന്തര സേവനങ്ങൾ, ടൂറിസ്റ്റ് വാഹനങ്ങൾ എന്നിവയും ഗതാഗതക്കുരുക്കിൽ വലഞ്ഞു. ദേശീയപാത അതോറിറ്റിയുടെ പ്രോജക്ട് ഡയറക്ടർ രഞ്ജിത് വർമ്മയോട് ഗതാഗത സ്തംഭനത്തെ കുറിച്ച് ചോദിച്ചപ്പോൾ, അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കാൻ വിസ്സമ്മതിച്ചു എന്നാണ് റിപ്പോർട്ട്. English Summary:
Traffic Jam in Bihar: Traffic Jam in Bihar is causing major disruptions on the Delhi-Kolkata highway. Hundreds of vehicles are stranded due to road construction and heavy rain, leading to severe delays and hardship for travelers. Authorities are yet to take action to alleviate the congestion. |
|