cy520520 • 2025-10-8 17:51:01 • views 1239
ചെന്നൈ ∙ കരൂരിലേക്ക് പോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഡിജിപിക്ക് ഇമെയിൽ അയച്ച് തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ്. ദുരന്തബാധിതരുടെ കുടുംബങ്ങളെ തനിക്ക് കാണണമെന്നും അവർക്ക് സഹായം നൽകണമെന്നുമാണ് ആവശ്യം. നേരത്തെ, കരൂരിലെ തിക്കിലും തിരക്കിലും പെട്ട് ജീവന്‍ നഷ്ടമായവരുടെ കുടുംബങ്ങളുമായി വിഡിയോ കോളിലൂടെ വിജയ് സംസാരിച്ചിരുന്നു.
- Also Read ഭൂട്ടാൻ കാർ കടത്ത്: ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകളിൽ ഇ.ഡി റെയ്ഡ്; 17 ഇടങ്ങളിൽ പരിശോധന
അതിനിടെ എൻഡിഎയിലേക്ക് വിജയ് അടുക്കുന്നതായാണ് റിപ്പോർട്ടുകൾ. അദ്ദേഹത്തെ കൂടെ കൂട്ടാനുള്ള ശ്രമങ്ങൾ എഐഎഡിഎംകെയും ബിജെപിയും ശക്തമാക്കി. ഡിഎംകെയെയും എം.കെ. സ്റ്റാലിനെയും തോൽപ്പിക്കാൻ ഒന്നിക്കണമെന്ന് വിജയിയോട് എടപ്പാടി പളനിസ്വാമി ആവശ്യപ്പെട്ടതായാണ് വിവരം. ഇപിഎസ്സിന്റെ ക്ഷണം വിജയ് തള്ളിയിട്ടില്ലെന്നാണ് സൂചന. പൊങ്കലിനു ശേഷം ഇക്കാര്യത്തിൽ മറുപടി പറയാമെന്നാണ് വിജയ് ഇപിഎസിന് നൽകിയ മറുപടി.
- Also Read പോകുമ്പോൾ മുതൽ തിരിച്ചെത്തും വരെ പ്രവാസികൾക്കായി 3 ഫിനാൻഷ്യൽ പ്ലാനുകൾ; കയ്യിൽ കാശുണ്ടാകും, സമ്പാദ്യവും ഉറപ്പ്
വിജയുമായി ചർച്ചയ്ക്ക് തമിഴ്‌നാടിന്റെ തിരഞ്ഞെടുപ്പ് സഹ-ചുമതലയുള്ള കേന്ദ്ര മന്ത്രി മുരളീധർ മോഹോളിനെ ബിജെപി നിയോഗിച്ചിട്ടുണ്ട്. ദൗത്യവുമായി കഴിഞ്ഞ ഞായറാഴ്ച മന്ത്രിയെത്തി വിജയ്‌യുമായി രഹസ്യ കൂടിക്കാഴ്ചയ്ക്കു കളമൊരുക്കിയെങ്കിലും നീക്കം സംസ്ഥാന ഇന്റലിജൻസ് മണത്തറിഞ്ഞതോടെ ശ്രമം ഉപേക്ഷിച്ചു. തുടർന്നു വിജയ്‌യുമായി ഫോണിൽ സംസാരിച്ചു തൃപ്തിപ്പെടേണ്ടി വന്നെന്നാണ് റിപ്പോർട്ട്. English Summary:
Vijay Seeks Permission to Visit Karur: Vijay\“s potential alliance with NDA is being discussed as AIADMK and BJP seek to collaborate with him to challenge the DMK in Tamil Nadu. |
|