search

കോടികളുടെ റിയൽ എസ്റ്റേറ്റ് ഇടപാട്, ഭൂമി വാങ്ങിക്കൂട്ടി; ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ സുപ്രധാന തെളിവുകൾ

LHC0088 5 hour(s) ago views 310
  



തിരുവനന്തപുരം ∙ ശബരിമല സ്വർണക്കൊള്ളയിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി കേരളത്തിനു പുറത്തു നടത്തിയ തെളിവെടുപ്പ് പൂർത്തിയാക്കി അന്വേഷണസംഘം തിരിച്ചെത്തി. സുപ്രധാന തെളിവുകളുമായാണ് അന്വേഷണ സംഘത്തിന്റെ തിരിച്ചുവരവ്. ബെംഗളൂരു കേന്ദ്രീകരിച്ച് ഉണ്ണിക്കൃഷ്ണൻ പോറ്റി നടത്തിയ കോടികളുടെ റിയൽ എസ്റ്റേറ്റ് ഇടപാടിന്‍റെ രേഖകൾ ഉൾപ്പെടെ ലഭിച്ചു. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലടക്കം പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു.  

  • Also Read മെസ്സി വന്നില്ലെങ്കിലെന്താ, സൽമാൻ ഖാൻ വരും; പുതിയ പ്രഖ്യാപനവുമായി കായിക മന്ത്രി   


ഉണ്ണികൃഷ്ണൻ പോറ്റിയില്ലാതെയായിരുന്നു ബെല്ലാരിയിലെ തെളിവെടുപ്പ്. പോറ്റിയുമായി ഗോവർദ്ധൻ നടത്തിയ പണമിടപാടുകളുടെ രേഖകളും ലഭിച്ചു. ബെംഗളൂരുവിലെ പോറ്റിയുടെ വീട്ടിൽ നിന്നാണ്  176 ഗ്രാം സ്വർണാഭരണങ്ങളും നാണയങ്ങളും കസ്റ്റഡിയിലെടുത്തത്. പോറ്റിയും അദ്ദേഹത്തിന്റെ സഹ സ്പോൺസർ ആയിരുന്ന രമേഷ് റാവുവും ഗോവർദ്ധനനും അനന്തസുബ്രഹമണ്യവും ചേർന്ന് കെട്ടിടങ്ങളും ഭൂമിയും വാങ്ങി കൂട്ടിയതിന്‍റെ രേഖകളും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്.  

  • Also Read പിഎം ശ്രീയിൽ കേന്ദ്രവുമായി നിരവധി ചർച്ചകൾ നടത്തി, എൻഇപി നടപ്പാക്കണമെന്ന് നിർബന്ധമില്ല: വി. ശിവൻകുട്ടി   


ദ്വാരപാലക പാളികൾ കൊണ്ടുപോയ സ്ഥലങ്ങളിലും തെളിവെടുപ്പ് നടത്തിയെന്നാണ് വിവരം. വൈകിട്ട് നാലരയോടെയാണ് ഉണ്ണികൃഷ്ണൻ പോറ്റിയുമായി അന്വേഷണ സംഘം തിരുവനന്തപുരം ഈഞ്ചയ്ക്കലിലെ ക്രൈംബ്രാ‌ഞ്ച് ഓഫിസിലെത്തിയത്. കസ്റ്റഡിയിലെടുത്ത സ്വർണം ഉൾപ്പെടെയുള്ളവ അടുത്ത ദിവസം കോടതിയിൽ ഹാജരാക്കാനാണ് നീക്കം.
    

  • ഇത് അസാധാരണം: പ്രപഞ്ചത്തിൽ നമ്മൾ തനിച്ചല്ലേ? ഒക്ടോബർ 29, ഡിസംബർ 19 നിർണായകം; ‌‘3ഐ’ അന്യഗ്രഹ സാങ്കേതികവിദ്യയുടെ സൂചനയോ?
      

         
    •   
         
    •   
        
       
  • ‘സാറ്റലൈറ്റ് പതിച്ച് ഒരാൾ മരിക്കും’: 10000 കടന്ന് മസ്‌കിന്റെ ‘സ്റ്റാർ’ സ്വപ്നം; ബഹിരാകാശത്ത് സംഭവിക്കുമോ ‘ചെയിൻ റിയാക്‌ഷൻ’?
      

         
    •   
         
    •   
        
       
  • ‘ഓപ്പറേഷൻ സിന്ദൂർ 2.0 ഉടൻ, രണ്ടാം റൗണ്ട് ഡെഡ്‌ലി’; ആ ചതുപ്പു താണ്ടാൻ 33,000 കോടി ചെലവിട്ട് ഇന്ത്യയുടെ 4 ആംഫിബിയസ് കപ്പലുകൾ; പാക്കിസ്ഥാൻ ലക്ഷ്യം ഗുജറാത്തോ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Sabarimala Gold Theft Case: Unnikrishnan Potti\“s real estate dealings are under intense scrutiny as investigators return with crucial evidence. The investigation has uncovered significant real estate transactions in Bangalore and Chennai potentially linked to the Sabarimala gold theft case.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158549