ന്യൂഡൽഹി ∙ ഡൽഹി സർവകലാശാലയ്ക്കു കീഴിലെ അഫിലിയേറ്റഡ് കോളജിലെ രണ്ടാം വർഷ വിദ്യാർഥിനിക്കു നേരെ ആസിഡ് ആക്രമണം. കോളജിലേക്കു പോകുന്നതിനിടെയാണ് അതിക്രമം നടന്നത്. ഇഷാൻ, ജിതേന്ദർ, അർമാൻ എന്നീ മൂന്നു യുവാക്കളാണ് പെൺകുട്ടിയെ ആക്രമിച്ചത്. പ്രതികളിൽ ഒരാളായ ജിതേന്ദർ പെൺകുട്ടിയെ നേരത്തെ ശല്യം ചെയ്തിരുന്നു. പെൺകുട്ടിയുടെ ഇരു കൈകൾക്കും പൊള്ളലേറ്റു.
- Also Read ഡേറ്റിങ് ആപ്പ് വഴി സൗഹൃദം, യുവതിയെ ലോഡ്ജിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു; പ്രതി പിടിയിൽ
പെൺകുട്ടിയെ കണ്ടപ്പോൾ ഇഷാൻ ആസിഡ് കുപ്പി അർമാനു കൈമാറി. അർമാനാണ് വിദ്യാർഥിനിക്കു മേൽ ആസിഡ് ഒഴിച്ചത്. മുഖം സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കൈകൾക്കു പരുക്കേറ്റത്. ആക്രമണം നടത്തിയ ശേഷം പ്രതികൾ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതികളെ പിടികൂടാനുള്ള ശ്രമം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. English Summary:
Acid Attack: Acid attack on a Delhi University student is under investigation. The second-year student was attacked while on her way to college, and police are searching for the perpetrators. |