കണ്ണൂർ ∙ ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതികളെ ‘വിടുതൽ’ ചെയ്താൽ ആഭ്യന്തര സുരക്ഷാപ്രശ്നം ഉണ്ടാകുമോ എന്നു ചോദിച്ച് സെൻട്രൽ ജയിൽ സൂപ്രണ്ടുമാർക്കും വിയ്യൂർ അതീവസുരക്ഷ ജയിൽ സൂപ്രണ്ടിനും ജയിൽ ആസ്ഥാനത്തുനിന്നു കത്ത്. കത്തിൽ പരോൾ എന്നോ വിട്ടയയ്ക്കൽ എന്നോ വ്യക്തമാക്കാതെ ‘വിടുതൽ’ എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. 20 വർഷത്തേക്കു ശിക്ഷായിളവ് നൽകരുതെന്ന ഹൈക്കോടതി വിധി നിലനിൽക്കെയാണ് സർക്കാർ ഇടപെടൽ.
- Also Read അടിമാലി മണ്ണിടിച്ചിൽ: പാത നിർമാണം ശാസ്ത്രീയ പരിശോധന നടത്താതെ; ദേശീയപാത അതോറിറ്റിക്കെതിരെ ആക്ഷേപം
ടി.കെ.രജീഷ്, കെ.കെ.മുഹമ്മദ് ഷാഫി, എസ്.സിജിത്ത് എന്നിവരെ വിട്ടയയ്ക്കാൻ നേരത്തെ സർക്കാർ നടത്തിയ ശ്രമം വിവാദമായതിനെ തുടർന്നാണ് ഉപേക്ഷിച്ചത്.ഇവരെ വിട്ടയച്ചാൽ ഉണ്ടാകുന്ന സുരക്ഷാപ്രശ്നം വിലയിരുത്തേണ്ടത് പൊലീസാണ്. ഇക്കാര്യത്തിൽ ജയിൽ സൂപ്രണ്ടുമാർക്ക് പങ്കില്ല.പ്രതികൾ നിലവിൽ കഴിയുന്ന സെൻട്രൽ ജയിൽ സൂപ്രണ്ടുമാർക്ക് മാത്രം കത്തയയ്ക്കാതെ മുഴുവൻ സെൻട്രൽ ജയിൽ സൂപ്രണ്ടുമാർക്കും കത്തയച്ചത് എന്തിനെന്നും വ്യക്തമല്ല. കേസിലെ പ്രതിയായ കൊടി സുനി തവനൂർ സെൻട്രൽ ജയിലിലും മറ്റുള്ളവർ കണ്ണൂർ, തൃശൂർ സെൻട്രൽ ജയിലുകളിലാണ്. English Summary:
TP Chandrasekharan murder case: TP Chandrasekharan case is under scrutiny after letters were sent to jail superintendents regarding the potential release of convicts. The inquiry focuses on whether their release poses a threat to internal security, despite a High Court ruling against granting sentence reductions for 20 years. The government\“s prior attempts to release certain convicts have been controversial. |