കർണൂൽ (ആന്ധ്രപ്രദേശ്) ∙ ഹൈദരാബാദിൽ നിന്ന് ബെംഗളൂരുവിലേക്കുപോയ സ്വകാര്യ ബസിൽ ബൈക്ക് ഇടിച്ച് തീപിടിച്ച് 20 പേർ മരിച്ച അപകടത്തിനു മുൻപായി ബൈക്ക് അശ്രദ്ധമായി ഓടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ബൈക്ക് ഓടിച്ചിരുന്ന 22കാരനായ ബി.ശിവകുമാറും അപകടത്തിൽ മരിച്ചിരുന്നു. ഇയാൾ മദ്യലഹരിയിലാണോയെന്നത് ഉൾപ്പെടെ അന്വേഷിക്കുകയാണ്.
Also Read പന്തീരാങ്കാവിൽ ദേശീയപാത ടോൾ പ്ലാസയ്ക്ക് സമീപം ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരുക്ക്
#kurnoolbusaccident ---
Footage of biker Shivashankar visiting a petrol pump shortly before the tragic #BusAccident has gone viral.
Shivashankar, who also lost his life in the mishap, had reportedly gone to refuel his bike along with another youth before the incident occurred.… pic.twitter.com/oYxF4F4sMG— NewsMeter (@NewsMeter_In) October 25, 2025
ഹൈദരാബാദ്– ബെംഗളൂരു ദേശീയപാതയിൽ, കർണൂൽ ജില്ലയിലെ ചിന്നടെക്കൂരിൽ ഇന്നലെ പുലർച്ചെ മൂന്നു മണിക്കാണ് അപകടമുണ്ടായത്. ബി.ശിവകുമാർ ഒരു സുഹൃത്തിനൊപ്പം 2.22ന് ഇന്ധനം നിറയ്ക്കാൻ പമ്പിലെത്തിയതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചത്. ബൈക്ക് സ്റ്റാൻഡിൽ നിർത്തി കറക്കിയെടുക്കുന്നതും അപകടകരമായ രീതിയിൽ ഓടിച്ചുപോകുന്നതും ദൃശ്യങ്ങളിലുണ്ട്.
Also Read ട്രംപ് ഇങ്ങനെ ‘പറഞ്ഞു’ തുടങ്ങിയാൽ എന്തു ചെയ്യും? ഒടുവിൽ ‘ഭയന്നതു’ സംഭവിക്കുന്നു? നിക്ഷേപകരും അറിയണം സ്വർണവില ഇടിവിനു പിന്നിലെ 4 കാരണം
സ്ലീപ്പർ ബസിനടിയിലേക്ക് ഇടിച്ചുകയറിയ ബൈക്കിന്റെ തകർന്ന പെട്രോൾ ടാങ്കിൽ നിന്നു തീ പടർന്നാണു ബസ് കത്തിയതെന്നാണു പ്രാഥമിക നിഗമനം. ഷോർട്ട് സർക്കീറ്റ് മൂലം ബസിന്റെ വാതിൽ തുറക്കാനാവാത്തതിനാൽ ജനാലച്ചില്ല് പൊട്ടിച്ചാണ് പലരെയും രക്ഷപ്പെടുത്തിയത്. ബസ് പൂർണമായി കത്തിനശിച്ചു.
അവസരം തേടി അലഞ്ഞത് ഒന്നരക്കൊല്ലം: ‘ഹീറോ മെറ്റീരിയൽ അല്ലല്ലോ’ എന്ന് ചോദ്യം: ആദ്യ സിനിമ 100 കോടി, പ്രതിഫലം ഒന്നരക്കോടി!
ട്രംപ് ഇങ്ങനെ ‘പറഞ്ഞു’ തുടങ്ങിയാൽ എന്തു ചെയ്യും? ഒടുവിൽ ‘ഭയന്നതു’ സംഭവിക്കുന്നു? നിക്ഷേപകരും അറിയണം സ്വർണവില ഇടിവിനു പിന്നിലെ 4 കാരണം
മാസം ഇത്രയും തുക മാറ്റിവയ്ക്കാനുണ്ടോ, നേടാം 72 ലക്ഷം രൂപ; കുട്ടിയുടെ പഠനച്ചെലവിന് പണം കണ്ടെത്താനും സമ്പാദിക്കാനും ഒരു വഴി
MORE PREMIUM STORIES
English Summary:
Kurnool Bus Accident: Visuals of a bike being ridden carelessly have surfaced, preceding the accident where 20 people died after a private bus, traveling from Hyderabad to Bengaluru, caught fire following a collision with the bike.