search

മദ്യപിച്ച് കാറോടിച്ചു; ഡിവൈഡറിൽ കയറിയശേഷം കാൽനടയാത്രക്കാരെ ഇടിച്ചു, 5 പേർ കൊല്ലപ്പെട്ടു

LHC0088 Yesterday 10:51 views 593
  



ആഗ്ര ∙ മദ്യലഹരിയിലായിരുന്ന എൻജിനീയർ ഓടിച്ച കാറിടിച്ച് 5 കാൽനടയാത്രക്കാർ മരിച്ചു. ന്യൂ ആഗ്ര പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള നഗ്‌ല ബുധിയിലായിരുന്നു അപകടം. വാഹനമോടിച്ച ആഗ്ര സ്വദേശി അനീഷ് ഗുപ്തയെ (40) അറസ്റ്റ് ചെയ്തു. വാഹനവും കണ്ടുകെട്ടി.  

  • Also Read ബൈക്കോടിച്ചത് അശ്രദ്ധമായി, സ്റ്റാൻഡിൽ നിർത്തി കറക്കി; ആന്ധ്ര ബസ് അപകടത്തിനു മുമ്പുള്ള ദൃശ്യങ്ങൾ പുറത്ത്   


നോയിഡയിലെ സ്വകാര്യകമ്പനിയിൽ എൻജിനീയറായ ഇയാൾ ദീപാവലി അവധിക്കു നാട്ടിലെത്തിയതാണ്. രക്തപരിശോധനയിൽ ലഹരിയുടെ സാന്നിധ്യം തെളിഞ്ഞതായി പൊലീസ് പറഞ്ഞു. അമിത വേഗത്തിലെത്തിയ കാർ ഡിവൈഡറിൽ കയറിയശേഷം കാൽനടയാത്രക്കാരെ ഇടിക്കുകയായിരുന്നു. ഇടിയേറ്റ 7 പേരിൽ 5 പേരും ആശുപത്രിയിലെത്തിയപ്പോഴേക്ക് മരിച്ചു. 2 പേർ ചികിത്സയിലാണ്.

  • Also Read ടെറസിൽ കത്തിവീണൊരു റോക്കറ്റിന്റെ അവശിഷ്ടം! ‘ലക്ഷങ്ങൾ പൊട്ടിച്ചാൽ മാത്രം ദീപാവലിയെന്ന് കരുതുന്നവർ, ഇത് ആഘോഷമോ ആകാശയുദ്ധമോ?’   
English Summary:
Drunk Driving Leads to Deadly Accident in Agra: Five pedestrians died after being hit by a car driven by an intoxicated engineer in Agra, prompting arrest and investigation.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158731