ക്വാലാലംപുർ ∙ ആസിയാന്‍ ഉച്ചകോടിക്ക് മലേഷ്യയിലെത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നൃത്തം സമൂഹ മാധ്യമങ്ങളിൽ വൈറലായി. എയര്‍ ഫോഴ്‌സ് വണ്‍ വിമാനത്തില്‍ ക്വാലാലംപുര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങിയ ട്രംപ് അപ്രതീക്ഷിതമായാണ് നൃത്തം ചെയ്തത്. സൈനിക ബഹുമതികളോടെയുള്ള സ്വീകരണത്തിനു പിന്നാലെ മുന്നോട്ടു നീങ്ങിയ ട്രംപ് പരമ്പരാഗത മലേഷ്യന്‍ നൃത്തകര്‍ക്കൊപ്പം ചേര്‍ന്ന് ചുവടുവയ്ക്കുകയായിരുന്നു.
Also Read റഷ്യൻ എണ്ണ ഭീമന്മാർക്കെതിരെ ട്രംപ്; ഇന്ത്യക്ക് കനത്ത തിരിച്ചടി?
ട്രംപിന്റെ നൃത്തം കണ്ട പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമും അദ്ദേഹത്തിനൊപ്പം ചുവടുവച്ചു. ഇരുവരും താളത്തിനനുസരിച്ച് കൈകള്‍ വീശുകയും നിറഞ്ഞ ചിരിയുമായി മുന്നോട്ട് നീങ്ങുകയുമായിരുന്നു. കാണികളില്‍നിന്ന് കൊടികള്‍ വാങ്ങി വീശിയ ശേഷം ചിത്രങ്ങള്‍ക്കായി ട്രംപും അൻവർ ഇബ്രാഹിമും പോസ് ചെയ്തു.
MUST WATCH!
President @realDonaldTrump dances at Malaysian arrival ceremony pic.twitter.com/e7Zrw3L35Y— Margo Martin (@MargoMartin47) October 26, 2025
മലേഷ്യയുമായി ഉഭയകക്ഷി വ്യാപാര ഉടമ്പടിയിൽ ട്രംപ് ഒപ്പുവച്ചു. കംബോഡിയയും തായ്‌ലൻഡും തമ്മിലുള്ള വെടിനിർത്തൽ വിപുലീകരണ കരാറും ട്രംപിന്റെ സാന്നിധ്യത്തിൽ ഒപ്പിട്ടു. ആസിയാൻ ഉച്ചകോടിക്കുശേഷം ട്രംപ് ജപ്പാനിലേക്ക് പോകും. അവിടെ പുതിയ പ്രധാനമന്ത്രി സനേ തകൈഷിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
ഇത് അസാധാരണം: പ്രപഞ്ചത്തിൽ നമ്മൾ തനിച്ചല്ലേ? ഒക്ടോബർ 29, ഡിസംബർ 19 നിർണായകം; ‘3ഐ’ അന്യഗ്രഹ സാങ്കേതികവിദ്യയുടെ സൂചനയോ?
‘സാറ്റലൈറ്റ് പതിച്ച് ഒരാൾ മരിക്കും’: 10000 കടന്ന് മസ്‌കിന്റെ ‘സ്റ്റാർ’ സ്വപ്നം; ബഹിരാകാശത്ത് സംഭവിക്കുമോ ‘ചെയിൻ റിയാക്‌ഷൻ’?
‘ഓപ്പറേഷൻ സിന്ദൂർ 2.0 ഉടൻ, രണ്ടാം റൗണ്ട് ഡെഡ്‌ലി’; ആ ചതുപ്പു താണ്ടാൻ 33,000 കോടി ചെലവിട്ട് ഇന്ത്യയുടെ 4 ആംഫിബിയസ് കപ്പലുകൾ; പാക്കിസ്ഥാൻ ലക്ഷ്യം ഗുജറാത്തോ?
MORE PREMIUM STORIES
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @MargoMartin47 എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Trump\“s Viral Dance in Malaysia: Donald Trump\“s visit to Malaysia and his impromptu dance at the Kuala Lumpur airport became a viral sensation. He also signed bilateral trade agreements and oversaw ceasefire expansions before heading to Japan.