search

എന്തിനും തയാറെന്നു റഷ്യ; ആണവശേഷിയുള്ള മിസൈൽ പരീക്ഷിച്ചു, സൈനിക വേഷത്തിലെത്തി പുട്ടിൻ

deltin33 Yesterday 10:51 views 762
  



മോസ്കോ∙ യുക്രെയ്നിലെ സൈനിക നടപടിയെ ചൊല്ലിയും എണ്ണ വിൽപനയെ ചൊല്ലിയും പാശ്ചാത്യ ശക്തികളുമായി ഇടഞ്ഞു നിൽക്കവേ, പുതിയ ആണവ മിസൈൽ പരീക്ഷിച്ച് റഷ്യ. 14,000 കി.മീ ദൂരപരിധിയുള്ള ബ്യൂറെവെസ്റ്റ്നിക് മിസൈലാണ് റഷ്യ വിജയകരമായി പരീക്ഷിച്ചത്. ഞായറാഴ്ച റഷ്യൻ സൈനിക ജനറൽ വലേറി ജെറോസിമോവുമായി നടത്തിയ കൂടിക്കാഴ്ചയിൽ സൈനികവേഷത്തിലാണ് പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പങ്കെടുത്തത്. ലോകത്ത് മറ്റാർക്കും ഇല്ലാത്ത ആയുധമാണിതെന്ന് പുട്ടിൻ പറഞ്ഞു.  

  • Also Read ജോലിയെടുക്കാൻ ആളില്ല! സർവത്ര പ്രതിസന്ധി, ‘രക്ഷ’ പട്ടാളത്തിന് മാത്രം, റഷ്യ തകർച്ചയിലേക്കെന്ന് തുറന്നടിച്ച് പുട്ടിന്റെ സുഹൃത്ത്   


ശക്തിയേറിയ ആണവ മിസൈൽ 15 മണിക്കൂറോളം വായുവിൽ പറക്കാൻ ശേഷിയുള്ളതാണെന്നു വലേറി ജെറോസിമോവ് പുട്ടിനെ അറിയിച്ചു. ഒക്ടോബർ 21നായിരുന്നു മിസൈലിന്റെ പരീക്ഷണം നടത്തിയത്. ഏതൊരു പ്രതിരോധത്തെയും മറികടക്കാൻ ശേഷിയുള്ളതാണ് ബ്യൂറെവെസ്റ്റ്നിക് മിസൈലെന്ന് റഷ്യ അവകാശപ്പെട്ടു. പാശ്ചാത്യ സമ്മർദങ്ങൾക്ക് മുന്നിൽ തല കുനിക്കില്ലെന്ന വ്യക്തമായ സന്ദേശമാണ് റഷ്യ നൽകുന്നതെന്നാണ് വിലയിരുത്തൽ. യുക്രെയ്ൻ യുദ്ധത്തിൽ വെടിനിർത്തൽ സാധ്യമാക്കുന്നതിനായി യുഎസ് റഷ്യയ്ക്കു മേൽ സമ്മർദം ചെലുത്തുകയാണ്.  

  • Also Read ‘ആരുടെ മുന്നിലും തലകുനിക്കില്ല, ഉപരോധങ്ങള്‍ സമ്പദ് വ്യവസ്ഥയെ ബാധിക്കില്ല’: യുഎസ് ഉപരോധങ്ങൾ തള്ളി പുട്ടിൻ   


യുക്രെയ്നിലെ സംഘർഷം അവസാനിപ്പിക്കാൻ റഷ്യ തയാറായില്ലെങ്കിൽ യുദ്ധത്തിന്റെ ഗതിമാറ്റാൻ ശേഷിയുള്ള ദീർഘദൂര ടോമാഹോക്ക് മിസൈലുകൾ യുക്രെയ്നു കൈമാറുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനുള്ള മറുപടിയായി കൂടിയാണ് വാഷിങ്ടൺ ഉൾപ്പെടെ ആക്രമണപരിധിയിൽ വരുന്ന ആണവ മിസൈൽ റഷ്യ പരീക്ഷിച്ചിരിക്കുന്നത്.
(Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @mfa_russia എന്ന എക്സ് അക്കൗണ്ടിൽനിന്ന് എടുത്തതാണ്.)
    

  • ഇത് അസാധാരണം: പ്രപഞ്ചത്തിൽ നമ്മൾ തനിച്ചല്ലേ? ഒക്ടോബർ 29, ഡിസംബർ 19 നിർണായകം; ‌‘3ഐ’ അന്യഗ്രഹ സാങ്കേതികവിദ്യയുടെ സൂചനയോ?
      

         
    •   
         
    •   
        
       
  • ‘സാറ്റലൈറ്റ് പതിച്ച് ഒരാൾ മരിക്കും’: 10000 കടന്ന് മസ്‌കിന്റെ ‘സ്റ്റാർ’ സ്വപ്നം; ബഹിരാകാശത്ത് സംഭവിക്കുമോ ‘ചെയിൻ റിയാക്‌ഷൻ’?
      

         
    •   
         
    •   
        
       
  • ‘ഓപ്പറേഷൻ സിന്ദൂർ 2.0 ഉടൻ, രണ്ടാം റൗണ്ട് ഡെഡ്‌ലി’; ആ ചതുപ്പു താണ്ടാൻ 33,000 കോടി ചെലവിട്ട് ഇന്ത്യയുടെ 4 ആംഫിബിയസ് കപ്പലുകൾ; പാക്കിസ്ഥാൻ ലക്ഷ്യം ഗുജറാത്തോ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Russia Tests Burevestnik Nuclear Missile: Russia successfully tested the Burevestnik missile with a 14,000 km range, sending a message amid Western pressures and the Ukraine conflict. This powerful weapon can evade any defense and fly for 15 hours, according to Russian General Valery Gerasimov.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470069