search

കൊച്ചി വിമാനത്താവള റെയിൽവേ സ്റ്റേഷന് ഭൂമി പ്രശ്നമാകില്ല; രണ്ടു വർഷത്തിനകം പൂർത്തിയാകും, വന്ദേ ഭാരതിനും സ്റ്റോപ് വരും

deltin33 Yesterday 10:53 views 880
  



നെടുമ്പാശേരി∙ കൊച്ചി വിമാനത്താവളത്തിനടുത്തുള്ള നിർദിഷ്ട റെയിൽവേ സ്റ്റേഷന്റെ ഭാവി വികസനത്തിനും ഭൂമിക്കു തടസ്സമുണ്ടാവില്ല. നിലവിൽ റെയിൽവേ സ്റ്റേഷൻ നിർമിക്കാനാവശ്യമായ സ്ഥലം റെയിൽവേയുടെ പക്കൽ തന്നെയുണ്ട്. കൊച്ചി വിമാനത്താവളത്തിന്റെ സ്ഥലം ഇതിനോടു ചേർന്നായതിനാൽ ഭാവിയിൽ  വികസനത്തിന് ആവശ്യമായ സ്ഥലം തേടി നടക്കേണ്ടി വരില്ല.ദേശീയപാതയിൽ അത്താണിയിൽ നിന്നാരംഭിക്കുന്ന വിമാനത്താവള റോഡിൽ റെയിൽവേ മേൽപാലത്തിന്റെ അടിയിലാണു സ്റ്റേഷനു സ്ഥലം കണ്ടെത്തിയിരിക്കുന്നത്.

രണ്ടു വർഷത്തിനകം സ്റ്റേഷന്റെ നിർമാണം പൂർത്തിയാക്കുമെന്നും വന്ദേ ഭാരത് അടക്കമുള്ള എല്ലാ ട്രെയിനുകളും സ്റ്റേഷനിൽ നിർത്തുമെന്നും കേന്ദ്രമന്ത്രി ജോർജ് കുര്യൻ പറഞ്ഞു.  2010ൽ വിമാനത്താവളത്തോടു ചേർന്നുള്ള റെയിൽവേ സ്റ്റേഷന്റെ പദ്ധതി തയാറാക്കി ശിലാസ്ഥാപനം വരെ നടത്തിയെങ്കിലും പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. English Summary:
Kochi Airport Railway Station is set for development without land acquisition hurdles, as the existing space is sufficient. The station\“s proximity to Cochin Airport ensures future expansion needs are met efficiently, with plans to accommodate Vande Bharat trains.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470031