search

ഞങ്ങൾ ശരിയാണ്, ഞങ്ങൾ മാത്രമല്ല ശരി

cy520520 Yesterday 10:57 views 698
  

  

  



തങ്ങളുടെ നേരെ പിടിച്ച ഒരു കണ്ണാടിയുമായാണ് അവർ കേരളപ്പിറവി ആശയക്കൂട്ടായ്മയിൽ പങ്കെടുത്തത്. സമൂഹത്തെക്കുറിച്ചു നല്ലതും ചീത്തയും പറഞ്ഞപ്പോഴൊക്കെ അവർ ആ കണ്ണാടിയിലൂടെ തങ്ങളെത്തന്നെയും പ്രതിഫലിപ്പിച്ചു. വിമർശനങ്ങളിൽനിന്ന് സ്വയമൊഴിവാക്കിയില്ല. സമൂഹമെന്നതു തങ്ങളും കൂടി ചേർന്നതാണെന്നും അവിടെയുള്ള ശരിതെറ്റുകളിൽ ഉത്തരവാദിത്തമുണ്ടെന്നും ഉറപ്പിച്ചു പറഞ്ഞു. ജെൻ സീകളുടെ സത്യസന്ധതയും നിർഭയത്വവും നിറഞ്ഞതായിരുന്നു ഓരോ ഉത്തരവും. പുതുതലമുറ സമൂഹത്തെയും തങ്ങളെത്തന്നെയും എങ്ങനെ വീക്ഷിക്കുന്നുവെന്നാണു കേരളപ്പിറവി ദിനത്തോടനുബന്ധിച്ചു മലയാള മനോരമയൊരുക്കിയ ഓൺലൈൻ സംവാദത്തിൽ കൂടിയിരുന്നവർ ആലോചിച്ചത്.

  • Also Read കേരളം ഇനി അതിദാരിദ്ര്യമുക്തം: പുതുയുഗപ്പിറവിയെന്ന് മുഖ്യമന്ത്രി; ശുദ്ധ തട്ടിപ്പെന്ന് പ്രതിപക്ഷം, സഭ ബഹിഷ്കരിച്ചു   
  അലീന അനബെല്ലി, ദിയാൻ മഠത്തിൽ, റഹീമ വാളാട്

പങ്കെടുത്തവർ

∙ അലീന അനബെല്ലി :
എഴുത്തുകാരി, ഹൈക്കോടതി അഭിഭാഷക, തൃശൂർ സ്വദേശി
∙ ശ്രീനിധി സുരേഷ് : മിസ് കേരള 2025, നിയമവിദ്യാർഥി, തിരുവനന്തപുരം സ്വദേശി
∙ ബി. ജിത്തു : പ്രഭാഷകൻ, വാദ്യ കലാകാരൻ, പാലക്കാട് സ്വദേശി
∙ റഹീമ വാളാട് : എഴുത്തുകാരി, ഗവേഷക, വയനാട് സ്വദേശി
∙ എസ്.സൈനബ: എഴുത്തുകാരി, എംഎ മലയാളം വിദ്യാർഥി, പാലക്കാട് സ്വദേശി
∙ ദിയാൻ മഠത്തിൽ: മഹാരാജാസ് കോളജ് മൂന്നാം വർഷ ആർക്കിയോളജി ബിരുദ വിദ്യാർഥി , മലപ്പുറം സ്വദേശി   എസ്.സൈനബ, ബി. ജിത്തു, ശ്രീനിധി സുരേഷ്



‘‘അവളെ ഞങ്ങൾ ആൺകുട്ടിയെപ്പോലെയാണു വളർത്തിയതെന്നു ചില മാതാപിതാക്കൾ പെൺമക്കളെക്കുറിച്ചു പറഞ്ഞുകേട്ടിട്ടില്ലേ. എന്നാൽ, അവനെ ഞങ്ങൾ പെൺകുട്ടിയെപ്പോലെയാണു വളർത്തിയതെന്ന് ആൺമക്കളെക്കുറിച്ചു പറഞ്ഞു കേട്ടിട്ടുണ്ടോ? അതിൽനിന്നുതന്നെ സമൂഹത്തിൽ പെണ്ണിന്റെ സ്ഥാനം വ്യക്തമല്ലേ.’’



അലീന അനബെല്ലി

ഇവയൊക്കെ മാറേണ്ടേ...

അലീന:
സ്ത്രീയെ ഒരേസമയം ദേവതയായും വ്യക്തിസ്വാതന്ത്ര്യമില്ലാത്തവളായും കാണുന്ന രീതി മാറണം. മാനസികാരോഗ്യത്തെക്കുറിച്ച് തുറന്ന ചർച്ചവേണം.

ശ്രീനിധി:
അതിവേഗം മാറുന്ന കാലത്തെ നമ്മുടെ വിദ്യാഭ്യാസ മേഖല തീരെ പ്രതിഫലിപ്പിക്കുന്നില്ല. സ്ത്രീസുരക്ഷയും സ്വാതന്ത്ര്യവും ചർച്ചകളിൽ മാത്രം ഒതുങ്ങുന്നു.

ജിത്തു:
വസ്ത്രത്തിന്റെ കാര്യത്തിലും പെരുമാറ്റത്തിലും തുടങ്ങി ഒരു വ്യക്തിയുടെമേൽ സമൂഹം അടിച്ചേൽപിക്കുന്ന പഴയ കാഴ്ചപ്പാടുകളെല്ലാം മാറണം.

റഹീമ:
പിതൃഅധികാരത്തിൽ കേന്ദ്രീകൃതമായ കുടുംബം, പെൺകുട്ടികൾക്കുമേൽ മാത്രമുള്ള നിയന്ത്രണങ്ങൾ തുടങ്ങിയവയൊക്കെ മാറണം. കലാസാഹിത്യ മേഖലയിലുൾപ്പെടെ സ്ത്രീകളുടെയും ദലിതരുടെയും വേണ്ടത്ര പങ്കാളിത്തമില്ലായ്മ ഇനിയും തുടരുന്നതെങ്ങനെ?

സൈനബ:
ഞങ്ങളെയും വ്യക്തികളായി പരിഗണിക്കുകയാണ് ആദ്യം വേണ്ടത്. ജോലി ആയില്ലേ, വിവാഹം കഴിക്കുന്നില്ലേ തുടങ്ങിയ ചോദ്യങ്ങൾ ചോദിക്കുന്ന സമൂഹം ഞങ്ങളുടെ ഉത്തരം കേൾക്കാനുള്ള മനസ്സ് കാണിക്കണം.

ദിയാൻ:‌
പുതുതലമുറ പുരോഗമിച്ചു എന്നുറപ്പിച്ചു പറയാനാകില്ല. പഴയ തലമുറയുടെ കാഴ്ചപ്പാടുകൾ മോശമാണെന്നും പറയാനാകില്ല. അവനവന്റെ വ്യക്തിതാൽപര്യങ്ങളിൽ മറ്റുള്ളവർ കൈകടത്തുമ്പോൾ മാത്രമാണു പുരോഗമനചിന്ത വരുന്നത്. മറ്റു മനുഷ്യരെ ബാധിക്കുന്ന പ്രശ്നങ്ങളിൽ ഈ പുരോഗമനം കാണാനില്ല.



‘‘പ്രണയബന്ധങ്ങളിൽ യുവതലമുറയുടെ തിരഞ്ഞെടുപ്പു സൂക്ഷിച്ചുനോക്കൂ. ജാതി, മതം, സാമൂഹികപദവി തുടങ്ങിയവയുടെയെല്ലാം സ്വാധീനം കാണാം. പുരോഗമനം പറച്ചിലിൽ മാത്രമേയുള്ളൂ. മറിച്ചുള്ളവയുണ്ടാകാം. പക്ഷേ, ന്യൂനപക്ഷമാണത്.’’



ദിയാൻ മഠത്തിൽ
    

  • തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
      

         
    •   
         
    •   
        
       
  • ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
      

         
    •   
         
    •   
        
       
  • അമേരിക്കൻ കാമുകി ആദ്യവിവാദം; പീഡനം ‘ജന്മാവകാശമെന്നു’ കരുതിയ രാജകുമാരൻ; പതിനേഴുകാരിയുടെ വെളിപ്പെടുത്തലിൽ കൊട്ടാരത്തിനു പുറത്ത്
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ജോലിയിൽ കടുംപിടിത്തമില്ല

ദിയാൻ:
മധ്യവർഗത്തിന്റെ സ്വഭാവമാണ് സമരസപ്പെട്ടു പോകുക എന്നത്. പ്രശ്നം വരുമ്പോൾ പരിഹരിക്കാതെ ഉടൻ അടുത്ത ജോലി തേടിപ്പോകും. എത്ര കുറഞ്ഞകൂലിക്കും പണിയെടുക്കാൻ ആളെക്കിട്ടും എന്നതാണ് തൊഴിൽദാതാക്കളുടെ ധൈര്യം.

സൈനബ:
സർക്കാർ ജോലികളെ മഹത്വവൽക്കരിക്കുമ്പോഴും പിഎസ്‌സി വഴി എത്രപേർക്കു നിയമനം കിട്ടുന്നുണ്ട്? എത്രപേർക്ക് സ്വന്തമായി ബിസിനസ് ചെയ്യാനുള്ള അവസരമുണ്ട്? നിലനിൽപ് അസാധ്യമാകുമ്പോഴാണ് ജെൻ സീ വിദേശത്തേക്കു കുടിയേറുന്നത്.

അലീന:
വ്യക്തിവികാസവും സംതൃപ്തിയും ജോലിയിൽനിന്ന് ഞങ്ങൾക്കു ലഭിക്കണം. അല്ലാത്തപക്ഷം സ്വയം വളരാൻ കഴിയുന്നിടത്തേക്കു മാറും. അതിനുവേണ്ടിയാണ് വിദേശരാജ്യങ്ങളിലേക്കു കുടിയേറുന്നത്.

ശ്രീനിധി:
കൂടുതൽ നല്ല അവസരങ്ങൾ ലഭിക്കുന്നിടത്തേക്കു മാറുന്നവരാണു പുതുതലമുറ. ഒരു സ്ഥലത്തുതന്നെ കടിച്ചുതൂങ്ങി നിൽക്കില്ല. സ്വന്തം വളർച്ചയാണ് പ്രധാനം.

ജിത്തു:
ചെയ്യുന്ന ജോലി തനിക്കു ശരിയാകില്ലെന്നു തോന്നിയാൽ പുതിയ തലമുറ ഇടവേളയെടുക്കും. യാത്രകൾ പോകും. പിന്നീടു മറ്റു ജോലികൾ കണ്ടെത്തും.

റഹീമ :
ജോലിതേടി പുറംരാജ്യങ്ങളിലേക്കു പോകുന്നതിനു ചില കാരണങ്ങളുണ്ട്. ഏതു തൊഴിലിനും അവിടെ മാന്യതയുണ്ട്. വിവാഹം, തൊഴിൽ, വസ്ത്രധാരണം എന്നിങ്ങനെ വ്യക്തിസ്വാതന്ത്ര്യത്തിൽ ആരും കൈ കടത്തില്ല.

  • Also Read ചായ കുടിച്ച് വോട്ടുപിടിക്കാം, നാടിൻ ‘നന്മകനാകാം’; വോട്ടു ചോദിക്കണം, കല്യാണം വിളിക്കും പോലെ; തദ്ദേശ തിരഞ്ഞെടുപ്പിൽ ജയിക്കാൻ ഇത്ര എളുപ്പമോ?   




‘‘ഒരുദിവസം സ്ത്രീകൾ വീട്ടുജോലികൾക്കായി അഞ്ചേമുക്കാൽ മണിക്കൂർ ചെലവിടുന്നുവെന്നാണു കണക്ക്. വേതനമില്ലാത്ത ഈ അധ്വാനം സമൂഹത്തിലെത്രപേർ കണക്കിലെടുക്കുന്നു? പങ്കുവയ്ക്കുന്നു?.’’



റഹീമ വാളാട്

സ്നേഹവും പങ്കുവയ്ക്കലുമാണ് വേണ്ടത്...

വിവാഹം, കുടുംബം, സഹജീവിതം, സൗഹൃദം തുടങ്ങിയവയിൽ പുതുതലമുറയ്ക്കു വ്യക്തമായ കാഴ്ചപ്പാടുകളും നിലപാടുകളുമുണ്ട്. പെൺകുട്ടികൾക്കു വേണ്ടത് അധികാരം പ്രയോഗിക്കുന്ന ഭർത്താവിനെയോ കുടുംബത്തെയോ അല്ലെന്ന അഭിപ്രായമാണ് അലീന അനബെല്ലിക്ക്. കുടുംബം എന്ന ആശയത്തിനു പുനർവ്യാഖ്യാനം നൽകുകയാണ് തങ്ങളെന്നും അലീന പറയുന്നു. ഒരേ വീട്ടിലെ ആൺകുട്ടികളും പെൺകുട്ടികളും തമ്മിൽ ജനറേഷൻ ഗ്യാപ് ഭീകരമാണെന്ന ചിന്ത പങ്കുവയ്ക്കുന്നു ശ്രീനിധി. പെൺകുട്ടികൾ തങ്ങളുടെ അമ്മമാരെക്കാൾ നല്ലൊരു ജീവിതമാണ് ആഗ്രഹിക്കുന്നത്. എന്നാൽ, ആൺകുട്ടികളിൽ ഭൂരിഭാഗവും അമ്മമാരെപ്പോലെ എല്ലാ കാര്യങ്ങളും ചെയ്തുതരുന്ന പെൺകുട്ടി വേണമെന്ന ചിന്താഗതിക്കാരും– ശ്രീനിധി ചൂണ്ടിക്കാട്ടി. വിവാഹശേഷം ഇഷ്ടങ്ങൾ ലംഘിക്കപ്പെടുമോയെന്ന ഭയമാണു പെൺകുട്ടികളെ വിവാഹത്തിൽനിന്നു പിന്തിരിപ്പിക്കുന്നതെന്നാണ് ബി.ജിത്തുവിന്റെ അഭിപ്രായം. സ്വാതന്ത്ര്യം തന്നെ നഷ്ടമാകുമോയെന്ന ചിന്തയാണു വിവാഹമേ വേണ്ട എന്നു തീരുമാനിക്കാൻ പെൺകുട്ടികളെ പ്രേരിപ്പിക്കുന്നതെന്ന് റഹീമ വാളാട്. രണ്ടുപേർക്കു തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യമില്ലാത്ത, കുടുംബങ്ങളുടെ അമിത ഇടപെടലുള്ള വിവാഹങ്ങൾ ബന്ധങ്ങളെ ബാധിക്കുമെന്ന ചിന്താഗതിക്കാരിയാണ് സൈനബ. ഒരേസമയം അമ്മയും ജോലിക്കാരിയും ആകേണ്ടി വരുന്ന ഡബിൾറോൾ ഏറ്റെടുക്കുമ്പോഴുണ്ടാകുന്ന കഷ്ടപ്പാടുകൾ പെൺകുട്ടികളിൽ വിവാഹത്തിനോട് വിമുഖത സൃഷ്ടിക്കുന്നുവെന്ന് ദിയാൻ മഠത്തിൽ പ റഞ്ഞു.



‘‘വിവാഹശേഷം ഇരുകുടുംബങ്ങളിൽനിന്നും മാറി മൂന്നാമതൊരിടം തിരഞ്ഞെടുക്കുന്നതാണ് നല്ലത്. വിവാഹം വ്യക്തികളുടെ ചോയ്സ് ആയിരിക്കണം. നിർബന്ധങ്ങളും നിബന്ധനകളും ഉണ്ടാകരുത്.’’



എസ്.സൈനബ

അവകാശങ്ങൾ ഔദാര്യമല്ല

ജിത്തു:
തുല്യത നൽകേണ്ട സ്ഥലത്തല്ല പലപ്പോഴും അതു നടപ്പാക്കുന്നത്. ബസിൽ സീറ്റ് റിസർവ് ചെയ്യുന്നതുകൊണ്ട് മാത്രം കാര്യമില്ല. എല്ലായിടത്തും തുല്യ അവസരമാണു വേണ്ടത്.

റഹീമ:
സ്ത്രീകൾ അനർഹമായി ആനുകൂല്യങ്ങൾ പിൻപറ്റുന്നു എന്നു പറയുന്നവർക്ക് അതു തീരുമാനിക്കാനുള്ള അധികാരം തങ്ങൾക്കുണ്ടെന്ന മിഥ്യാധാരണയുള്ളതാണ് കഷ്ടം. ബസിൽ ലൈംഗികവൈകൃതം കാണിച്ചയാളെ പൂമാലയിട്ടു സ്വീകരിക്കുന്നവരെ കണ്ട നാടാണിത്.

ശ്രീനിധി:
പെട്ടെന്ന് സമത്വം നടപ്പാക്കുമ്പോൾ അതുവരെ അങ്ങനെയല്ലാത്തൊരു സമൂഹത്തിൽ പലർക്കുമത് അടിച്ചേൽപിക്കലായി തോന്നും.

സൈനബ:
സ്ത്രീകളുടെമേൽ എപ്പോഴും സമൂഹത്തിന്റെ അധികാരം പ്രവർത്തിക്കുന്നുണ്ട്. തിരഞ്ഞെടുപ്പുകളിൽപോലും നിശ്ശബ്ദ സ്ഥാനാർഥികളാണ് സ്ത്രീകൾ.

ദിയാൻ:
നിയമങ്ങൾ ഉപയോഗിച്ച് സ്ത്രീ പുരുഷനെ വേട്ടയാടുന്നു എന്ന കാഴ്ചപ്പാട് ഇപ്പോഴുണ്ട്. സ്ത്രീയും പുരുഷനും ഒന്നിച്ചു നിൽക്കരുതെന്ന് കരുതുന്ന സ്ഥാപിത താൽപര്യക്കാരാണ് ഇത്തരം പ്രചാരണങ്ങൾക്കു പിന്നിൽ.

അലീന:
പുരുഷകേന്ദ്രീകൃത സമൂഹത്തിൽ ഒപ്പമെത്താൻ സ്ത്രീകൾക്ക് ആനുകൂല്യങ്ങൾ വേണം. സ്ത്രീകൾ തുടങ്ങുന്നതുതന്നെ വളരെ പിന്നിൽ നിന്നാണെന്ന യാഥാർഥ്യം പലരും മനസ്സിലാക്കുന്നില്ല.



‘‘പഴയതലമുറയുടെ പഴയ കാഴ്ചപ്പാടുകൾ മാറണം. രണ്ടുപേർക്കിടയിൽ കയറിവന്ന് സദാചാരം പറയുന്നവർ ഇന്നുമുണ്ട്.’



ബി.ജിത്തു



‘‘സമത്വത്തെക്കുറിച്ചു കുട്ടികൾക്ക് ചെറുപ്പം മുതൽ വിദ്യാഭ്യാസം നൽകണം. ഓൺലൈനായി അവർ എന്തൊക്കെ കാണുന്നുവെന്ന് മോണിറ്റർ ചെയ്യണം.’’



ശ്രീനിധി സുരേഷ് English Summary:
Gen Z\“s Vision for Kerala\“s Future: Kerala Piravi perspectives highlight the views and opinions of Gen Z regarding Kerala\“s society, culture, and future. These discussions bring critical insights into the challenges and opportunities faced by the youth, addressing issues of equality, employment, and personal freedom.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156483