search

കൊൽ‌ക്കത്തയിൽ വീണ്ടും കൂട്ട ബലാത്സംഗം; ഇരയായത് ഏഴാം ക്ലാസ് വിദ്യാർഥിനി, സംഭവം ട്യൂഷൻ ക്ലാസിൽ പോകവെ

LHC0088 7 hour(s) ago views 383
  



കൊൽക്കത്ത ∙ കൊൽക്കത്തയിലെ ഡം ഡം പ്രദേശത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ. സഞ്ജു സാഹ, വിക്കി പാസ്വാൻ, രാജേഷ് പാസ്വാൻ എന്നിവരാണ് പ്രതികൾ. 14 വയസ്സുള്ള ഏഴാം ക്ലാസ് വിദ്യാർഥിനി ട്യൂഷനു പോകുന്ന വഴിയായിരുന്നു സംഭവം. പ്രതികളിൽ ഒരാളെ പെൺകുട്ടിക്ക് നേരത്തെ പരിചയമുണ്ടായിരുന്നു.  

  • Also Read വർക്കലയിൽ ഓടുന്ന ട്രെയിനിൽ നിന്ന് യുവതിയെ ട്രാക്കിലേക്ക് തള്ളിയിട്ടു; നില അതീവ ഗുരുതരം, പ്രതി പിടിയിൽ   


മൂന്ന് പ്രതികളും ചേർന്ന് പെൺകുട്ടിയെ മോട്ടിലാൽ കോളനിയിലെ ഒരു വീട്ടിലേക്ക് ഓട്ടോറിക്ഷയിൽ ബലമായി കൊണ്ടുപോയാണ് കൂട്ട ബലാത്സംഗം ചെയ്തത്. പ്രതികൾ മദ്യലഹരിയിൽ ആയപ്പോൾ അവിടെ നിന്ന് രക്ഷപ്പെട്ട പെൺകുട്ടി രാത്രിയോടെ വീട്ടിലെത്തി മാതാപിതാക്കളോട് സംഭവം പറയുകയായിരുന്നു. പിന്നാലെ മാതാപിതാക്കൾ ഡം ഡം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.

  • Also Read കമ്യൂണിസ്റ്റ് ചതി കണ്ട വോട്ടെടുപ്പ്: അന്ന് കൊച്ചി മേയർ മാറി, ‘ഷേണായീസ്’ ഫലകവും മാറ്റി! കാലുമാറിയത് ‘അയാൾ’: പുതിയ ഓഫിസിൽ ‘അറബിക്കടലിന്റെ റാണിയും’   


സഞ്ജു സാഹയെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിലും വിക്കി പാസ്വാനെ ഒരു ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലും വിട്ടു. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ ഡം ഡം പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. കൊൽക്കത്തയിൽ തുടർച്ചയായുണ്ടാകുന്ന കൂട്ട ബലാത്സംഗ കേസുകളിൽ ഏറ്റവും ഒടുവിലത്തേതാണ് ഏഴാം ക്ലാസുകാരി ഇരയായ കൂട്ട ബലാത്സംഗം.
    

  • തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
      

         
    •   
         
    •   
        
       
  • ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
      

         
    •   
         
    •   
        
       
  • കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്ത് കൈവിട്ടു പോകുമോ? ‘ഭാര്യയും മക്കളും ഭക്ഷണത്തിനുവരെ ബുദ്ധിമുട്ടുന്നു’; വില്‍പത്രം വൈകരുത്, കാരണം ഇതാണ്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Minor Girl Gang Raped in Kolkata, Three Arrested : A minor girl was brutally gang-raped in Kolkata\“s Dum Dum area, leading to the arrest of three individuals. The incident has sparked outrage and protests, highlighting the concerning rise in sexual assault cases in the city.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158585