കണ്ണൂർ∙ പയ്യാമ്പലത്ത് കടലിൽ 3 മെഡിക്കൽ വിദ്യാർഥികൾ മുങ്ങി മരിച്ചു. ബെംഗളൂരുവിലെ മെഡിക്കൽ വിദ്യാർഥികളായ അഫ്നാൻ, റഹാനുദ്ദീൻ, അഫ്റാസ് എന്നിവരാണ് മരിച്ചത്. കർണാടക സ്വദേശികളാണ്.
- Also Read വീടിന് മുകളിൽ ഗ്യാസ് സിലിണ്ടറുമായി ആത്മഹത്യാഭീഷണി; ദേശീയപാത നിർമാണത്തിന് വീട് പൊളിക്കുന്നതിൽ പ്രതിഷേധിച്ച് കുടുംബം
കടലിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. സംഘത്തിൽ 8 പേരുണ്ടായിരുന്നു. താമസിക്കുന്ന റിസോർട്ടിനു മുന്നിലെ കടലിൽ ഇറങ്ങുകയായിരുന്നു. അഫ്റാസാണ് ആദ്യം കടലിൽ ഇറങ്ങിയത്. ഒഴുക്കിൽപ്പെട്ടതോടെ മറ്റു 2 പേർ രക്ഷിക്കാന്‍ ഇറങ്ങി. മൂന്നുപേരും ഒഴുക്കിൽപ്പെട്ടതോടെ കൂട്ടത്തിലുള്ളവർ നാട്ടുകാരെയും മത്സ്യത്തൊഴിലാളികളെയും അറിയിച്ചു. ഫയർഫോഴ്സും പൊലീസും മത്സ്യത്തൊഴിലാളികളും നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. English Summary:
Medical Students Drown in Kannur: Kannur beach tragedy claims the lives of three medical students at Payyambalam beach. The students, from Karnataka, were studying medicine in Bangalore when the unfortunate incident occurred. |
|