search

കാലവർഷ നിരീക്ഷണം: ഐഎംഡി ഒരു റഡാർ കൂടി സ്ഥാപിക്കുന്നു

cy520520 1 hour(s) ago views 392
  



പാലക്കാട് ∙ കാലവർഷത്തിന്റെ സ്വഭാവവും തൽസ്ഥിതിയും കൂടുതൽ സൂക്ഷ്മമായി നിരീക്ഷിക്കാനും ഡേറ്റയുടെ കൃത്യതയ്ക്കും കാലാവസ്ഥാ കേന്ദ്രം (ഐഎംഡി) സംസ്ഥാനത്ത് ഒരു റഡാർ കൂടി സ്ഥാപിക്കും. 250 കിലേ‍ാമീറ്റർ നിരീക്ഷണ പരിധിയുള്ള റഡാർ (സി ബാൻഡ്) കെ‍ാല്ലത്താണു സ്ഥാപിക്കുന്നത്. ഇതേ‍ാടെ സംസ്ഥാനം മുഴുവൻ റഡാറുകളുടെ നിരീക്ഷണ പരിധിയിലാകും.

  • Also Read കാലാവസ്ഥാ ഉച്ചകോടിയിൽ ചർച്ചയാകുമോ കേരളം?; ദക്ഷിണേഷ്യയിലെ വികസന മാതൃകയുടെ ഉദാഹരണമാകാൻ യോഗ്യത   


വയനാട് പുൽപ്പള്ളിയിലെ റഡാർ ഫെബ്രുവരിയേ‍ാടെ പ്രവർത്തനസജ്ജമാകും. കെ‍ാല്ലത്തു റഡാർ വരുന്നതേ‍ാടെ കാലവർഷത്തിന്റെ അതിസൂക്ഷ്മ ഘടകങ്ങൾ കൂടുതൽ നേരത്തേയും വേഗത്തിലും ലഭ്യമാകുമെന്ന് അധികൃതർ    പറഞ്ഞു.

ലക്ഷദ്വീപിൽ മിനിക്കേ‍ായ്, അമിനിയി എന്നിവിടങ്ങളിലലും 250 കിലേ‍ാമീറ്റർ പരിധിയുള്ള നിരീക്ഷണ റഡാറുകൾ ആരംഭിക്കുന്നതിലൂടെ കാലവർഷം, ന്യൂനമർദം എന്നിവയുടെ സൂചനകൾ കൂടുതൽ നേരത്തേ ലഭിക്കും. മേഘങ്ങളുടെ നീക്കവും വലുപ്പവും, ഇടിയേ‍ാടുകൂടിയ മഴ, ജലകണങ്ങളുടെ വലുപ്പം, ചുഴലി, കാറ്റിന്റെ ഗതി എന്നിവയും വ്യക്തമായി അറിയാനാകും.
    

  • തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
      

         
    •   
         
    •   
        
       
  • ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
      

         
    •   
         
    •   
        
       
  • കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്ത് കൈവിട്ടു പോകുമോ? ‘ഭാര്യയും മക്കളും ഭക്ഷണത്തിനുവരെ ബുദ്ധിമുട്ടുന്നു’; വില്‍പത്രം വൈകരുത്, കാരണം ഇതാണ്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES


കേന്ദ്ര സർക്കാരിന്റെ മിഷൻ മേ‍ാസം പദ്ധതിയിലാണ് റഡാറുകൾ സ്ഥാപിക്കുന്നത്. കെ‍ാല്ലത്തു റഡാറിനു സ്ഥലം കണ്ടെത്താൻ വിദഗ്ധസംഘം പരിശേ‍ാധന തുടങ്ങി.

  • Also Read ട്രംപിനോടു ‘മിണ്ടി’ കാര്യം നേടിയെടുത്ത് ചൈന, കൊറിയ; ‘പിണക്കം’ തുടർന്ന് മോദി, ഇന്ത്യയ്ക്ക് നഷ്ടം; ആസിയാനിൽ എന്താണു സംഭവിച്ചത്?   


എറണാകുളം പള്ളുരുത്തിയിൽ 500 കിലേ‍ാമീറ്റർ വരെ നിരീക്ഷിക്കാവുന്ന റഡ‍ാറാണുള്ളത്. തിരുവനന്തപുരത്ത് ഐഎസ് ആർഒ റഡാറിൽ നിന്നുള്ള ഡേറ്റയാണ് ഉപയേ‍ാഗിക്കുന്നതെങ്കിലും കെ‍ാല്ലത്തു പുതിയതു വരുമ്പേ‍ാൾ അധിക വിവരങ്ങൾ ലഭിക്കും. കന്യാകുമാരിയിലും റഡാർ സ്ഥാപിക്കും.

കെ‍ാങ്കൺ മേഖല അടക്കം   നിരീക്ഷിക്കാൻ കഴിയുന്ന റഡാറിന്റെ നിർമാണം മംഗളൂരുവിൽ പൂർത്തിയായി. ഉപരിതല കാറ്റിന്റെ ഗതി അറിയാനാണ് കെ‍ാച്ചി സർവകലാശാലാ റഡാർ        കൂടുതൽ ഉപയേ‍ാഗിക്കുന്നതെന്ന് ഐഎംഡി അധികൃതർ    പറഞ്ഞു.

∙പുതിയ റഡാറുകൾ വരുന്നതേ‍ാടെ പ്രാദേശികമായ അതിതീവ്ര മഴ പേ‍ാലും നേരത്തേ അറിയാനാകും. കാലവർഷ പ്രവചനത്തിനു കൂടുതൽ വ്യക്തതയും കൃത്യതയും വരുത്താനും ദുരന്ത നിവാരണത്തിനും അധിക ഡേറ്റ വലിയ സഹായമാകും.-നീത കെ.ഗേ‍ാപാലൻ ഐഎംഡി ഡയറക്ടർ English Summary:
\“Mission Mausam\“: Kollam Radar to Revolutionize Kerala Weather Prediction
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156100