ഷിംല ∙ ഹിമാചൽ പ്രദേശിലെ ഷിംലയിൽ സർക്കാർ സ്‌കൂളിലെ ദലിത് സമുദായക്കാരനായ വിദ്യാർഥിയെ ജാതീയമായി അധിക്ഷേപിക്കുകയും പാന്റിനുള്ളിലേക്ക് തേളിനെ ഇടുകയും ആക്രമിക്കുകയും ചെയ്ത് പ്രധാനാധ്യാപകനും അധ്യാപകരും. ഷിംല ജില്ലയിലെ റോഹ്രു സബ് ഡിവിഷനിലെ ഖദ്ദാപാനി പ്രദേശത്തെ സർക്കാർ പ്രൈമറി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയാണ് ക്രൂര മർദനത്തിനും ജാതി അധിക്ഷേപത്തിനും ഇരയായത്. പ്രധാനാധ്യാപകൻ ദേവേന്ദ്ര, അധ്യാപകരായ ബാബു റാം, കൃതിക ഠാക്കൂർ എന്നിവർ ഒരു വർഷമായി തന്റെ മകനെ പതിവായി മർദ്ദിക്കുന്നു എന്നാണ് പിതാവിന്റെ ആരോപണം. മർദനത്തിൽ കുട്ടിയുടെ ചെവിയിൽ നിന്ന് രക്തം വരുകയും ഒരു ഘട്ടത്തിൽ കർണപടം തകരാറിലാവുകയും ചെയ്തു.
- Also Read ട്രംപിനോടു ‘മിണ്ടി’ കാര്യം നേടിയെടുത്ത് ചൈന, കൊറിയ; ‘പിണക്കം’ തുടർന്ന് മോദി, ഇന്ത്യയ്ക്ക് നഷ്ടം; ആസിയാനിൽ എന്താണു സംഭവിച്ചത്?
അധ്യാപകർ മകനെ സ്കൂളിലെ ശുചിമുറിയിലേക്കു കൊണ്ടുപോയാണ് പാന്റിനുള്ളിലേക്ക് തേളിനെ ഇട്ടതെന്ന് ഇവർ പറയുന്നു. മൂന്ന് അധ്യാപകർക്കുമെതിരെ വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു. ആൺകുട്ടിയുടെ വസ്ത്രങ്ങൾ ബലമായി അഴിച്ചുമാറ്റിയതിനും, അന്തസ്സിനെ അപമാനിക്കുന്ന തരത്തിലുള്ള പ്രവൃത്തികൾക്കും വിധേയമാക്കിയതിനാൽ എസ്‌സി/എസ്ടി (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
- Also Read ഭർത്താവിനെ കൊലപ്പെടുത്താൻ ശ്രമിച്ച യുവതിയും കാമുകനും മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിലും പ്രതികൾ
പൊലീസിൽ പരാതിപ്പെടുന്നതിൽ നിന്ന് കുട്ടിയുടെ കുടുംബത്തെ അധ്യാപകർ ഭീഷണിപ്പെടുത്തിയിരുന്നു. പരാതി നൽകുകയോ സംഭവം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയോ ചെയ്യരുതെന്നും പറഞ്ഞു. ഞങ്ങൾ നിന്നെ ചുട്ടുകൊല്ലും എന്നായിരുന്നു ഹെഡ്മാസ്റ്ററുടെ ഭീഷണി. സ്കൂളിൽ മറ്റ് വിദ്യാർഥികൾക്കൊപ്പം ദലിത് വിദ്യാർഥികളെ ഇരുത്തി ആഹാരം നൽകാറില്ലെന്നും പിതാവ് ആരോപിക്കുന്നു.
- തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
- ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
- കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്ത് കൈവിട്ടു പോകുമോ? ‘ഭാര്യയും മക്കളും ഭക്ഷണത്തിനുവരെ ബുദ്ധിമുട്ടുന്നു’; വില്‍പത്രം വൈകരുത്, കാരണം ഇതാണ്...
MORE PREMIUM STORIES
English Summary:
Caste Discrimination Allegations in Himachal School: Student abuse case registered against teachers for assaulting a Dalit student. The incident involves caste discrimination, physical assault, and intimidation, leading to a police investigation and concern for child rights. |
|