search

കന്യകമാരെ മാറ്റി നിർത്തും, കൂട്ടബലാത്സംഗങ്ങൾ; മോചനത്തിനു വലിയ തുക, സുഡാനിൽ ക്രൂരതയുടെ മുഖമായി ആർഎസ്എഫ്

Chikheang 11 hour(s) ago views 739
  



ഖാർത്തൂം∙ കെട്ടിടങ്ങളിലേക്ക് ഇരച്ചു കയറി ആളുകളെ നിരത്തി നിർത്തി വെടിവച്ചു കൊല്ലുന്ന സംഘങ്ങൾ, ജനക്കൂട്ടത്തിൽനിന്ന് കന്യകമാരെ തിരഞ്ഞെടുത്ത് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുന്നവർ... അതിക്രൂരതയുടെ മുഖമായി മാറുകയാണ് സുഡാനിലെ റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് (ആർഎസ്എഫ്). ആശുപത്രി കെട്ടിടങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന സ്ത്രീകൾപോലും ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകുന്നു.

  • Also Read സുഡാനിലെ ആശുപത്രിയിൽ കൂട്ടക്കൊല: 460 മരണം, ഡോക്ടർമാരെയും നഴ്സുമാരെയും തട്ടിക്കൊണ്ടുപോയി, ലൈംഗിക അതിക്രമം   


സുഡാനിലെ എൽ ഫാഷർ നഗരം അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് പിടിച്ചതോടെയാണ് അതിക്രൂരതകൾ അരങ്ങേറുന്നത്. സുഡാൻ തലസ്ഥാനമായ ഖാർത്തൂമിൽനിന്ന് 800 കിലോമീറ്റർ അകലെയാണ് എൽ ഫാഷർ. ഭാഗികമായി മരുഭൂമിയാണ് ഇവിടം. സുഡാൻ സൈന്യത്തിന്റെ കൈവശമുണ്ടായിരുന്ന ഈ പ്രദേശം 18 മാസമായി ആർഎസ്എഫ് വളഞ്ഞിരിക്കുകയായിരുന്നു. ഈ സായുധ സംഘത്തിലെ ചിലർ മൊബൈലിൽ പകർത്തുന്ന വിഡിയോകളും രാജ്യാന്തര ഏജൻസികളുടെ ഉപഗ്രഹ ചിത്രങ്ങളുമാണ് വാർത്തകളെ പുറംലോകത്തെത്തിക്കുന്നത്. യഥാർ‌ഥ ചിത്രം ഇതിലും ഭീകരമാണെന്ന് ഐക്യരാഷ്ട്ര സംഘടന പറയുന്നു. തെരുവുകളിലും മണൽ കൂനകളിലും കൂട്ടത്തോടെ മരിച്ചു കിടക്കുന്നവരുടെ ദൃശ്യങ്ങളാണ് വിഡിയോകളിലുള്ളത്.  

  • Also Read കൂട്ടക്കൊല: ‘നൂറ്റാണ്ടിന്റെ കശാപ്പുകാരൻ’ അറസ്റ്റിൽ; പലായനം ചെയ്തത് 1.4 കോടിയിലധികം പേർ   


ക്രൂരമായ വിഡിയോകൾ പുറത്തെത്തിയതോടെ ആർഎസ്എഫ് നേതൃത്വം വിശദീകരണവുമായി എത്തി. സൈന്യത്തിന്റെ പേരിൽ ക്രൂരതകൾ നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് നേതൃത്വം റോയിട്ടേഴ്സ് വാർത്താ ഏജൻസിയോട് പറഞ്ഞു. പുറത്തു വരുന്ന വാർത്തകളിൽ പലതും ശരിയല്ലെന്നും നേതൃത്വം അവകാശപ്പെട്ടു. ലിംഗഭേദം, പ്രായം, വംശീയത എന്നിവയുടെ അടിസ്ഥാനത്തിൽ വ്യക്തികളെ വേർതിരിച്ച് ക്രൂരത കാട്ടിയതായി അതിജീവിച്ചവർ പറയുന്നു. തടവിൽ കഴിയുന്നവരിൽ പലരും മോചനത്തിനായി 5 ദശലക്ഷം മുതൽ 30 ദശലക്ഷംവരെ സുഡാനീസ് പൗണ്ട് (8,000 മുതൽ 50,000 ഡോളർ വരെ) നൽകുന്നതായും ഡോക്ടേഴ്സ് വിത്ത്ഔട്ട് ബോർഡേഴ്സ് പ്രസ്താവനയിൽ പറഞ്ഞു.
    

  • തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
      

         
    •   
         
    •   
        
       
  • ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
      

         
    •   
         
    •   
        
       
  • കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്ത് കൈവിട്ടു പോകുമോ? ‘ഭാര്യയും മക്കളും ഭക്ഷണത്തിനുവരെ ബുദ്ധിമുട്ടുന്നു’; വില്‍പത്രം വൈകരുത്, കാരണം ഇതാണ്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES


∙ FAQ

∙ ആരാണ് ആർഎസ്എഫ്?
2013 ൽ സുഡാൻ സർക്കാർ രൂപം കൊടുത്ത സായുധസംഘമാണ് റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് 9ആർഎസ്എഫ്). സായുധസംഘമായ ജാൻജവീദിലാണ് ഇതിന്റെ വേരുകൾ. മുഹമ്മദ് ഹംദാൻ ഡഗോളോ ആണ് നേതാവ്. ക്രൂരമായ ആക്രമണങ്ങൾക്കും യുദ്ധക്കുറ്റങ്ങൾക്കും വംശഹത്യയ്ക്കും കുപ്രസിദ്ധർ.

∙ എന്താണ് നിലവിലെ പ്രശ്നം?
സുഡാൻ സൈനിക മേധാവി ജനറൽ അബ്ദൽ ഫത്താഹ് അൽ ബുർഹാനും ആർഎസ്എഫ് തലവൻ മുഹമ്മദ് ഹംദാൻ ഡഗോളോയും തമ്മിലുള്ള അധികാരവടംവലിയാണ് 2023 ൽ തുടങ്ങിയ ആഭ്യന്തരയുദ്ധത്തിനു കാരണം.

∙ സൈന്യവും ആർഎസ്എഫും തമ്മിലുള്ള തർക്കത്തിനു കാരണമെന്താണ്?
സൈന്യവും ആർഎസ്എഫും ചേർന്നാണ് 2019 ൽ അന്നത്തെ ഭരണാധികാരി ഒമർ അൽ ബാഷറിനെ അട്ടിമറിച്ചത്. അൽ ബുർഹാൻ പ്രസിഡന്റായും ഡഗോളോ വൈസ് പ്രസിഡന്റായും അബ്ദുല്ല ഹംദോക്ക് പ്രധാനമന്ത്രിയായും സർക്കാരുണ്ടാക്കിയെങ്കിലും 2021 ഒക്ടോബറിൽ ഹംദോക്കിനെ പുറത്താക്കി. സൈന്യവും ആർഎസ്എഫും ലയിക്കുമെന്നു ധാരണയുണ്ടായിരുന്നെങ്കിലും ഡഗോളോ അതിൽനിന്നു പിന്മാറി. തുടർന്ന് അൽ ബുർഹാനും ഡഗോളോയും തമ്മിൽ തർക്കത്തിലായി. English Summary:
Sudan Conflict: Sexual Violence Against Women in Sudan, Sudan conflict depicts the rising atrocities by the Rapid Support Forces (RSF), including violence and sexual assault.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160598