search

ട്രെയിൻ യാത്രക്കാരന്റെ ഫോൺ വടി കൊണ്ടടിച്ച് താഴെയിടും, ശേഷം കവർച്ച; സംഘത്തിലെ നാലാമനും പിടിയിൽ

LHC0088 Yesterday 11:02 views 286
  



കൊച്ചി ∙ ട്രെയിന്‍ യാത്രക്കാരന്റെ ഫോൺ വടി കൊണ്ടടിച്ച് താഴെയിട്ട് കവർച്ച നടത്തിയ ശേഷം മുങ്ങിയ സംഘത്തിലെ നാലാമനും പിടിയിൽ. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ തിരുവനന്തപുരത്തേക്ക് പോയ ശബരി എക്സ്പ്രസിലെ യാത്രാക്കാരന്റെ ഫോൺ ആണ് നാലംഗം സംഘം വടി കൊണ്ട് അടിച്ച് താഴെയിട്ട് കവർന്നത്. എറണാകുളം കഴിഞ്ഞ് പുല്ലേപ്പടി ഭാഗത്ത് ട്രെയിൻ വേഗത കുറച്ചു പോകുന്ന സ്ഥലത്തായിരുന്നു സംഭവം നടന്നത്. ബംഗാൾ സ്വദേശികളാണ് പ്രതികൾ. ഉത്തരേന്ത്യൻ നാടുകളിൽ ഇത്തരത്തിൽ കവർച്ച നടത്തുന്ന ഒട്ടേറെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലുണ്ട്. എന്നാൽ കേരളത്തിൽ അടുത്തിടെയാണ് ഇത്തരത്തിലുള്ള മോഷണ രീതി റിപ്പോർട്ട് ചെയ്യപ്പെട്ടത്.  

  • Also Read ശ്രീക്കുട്ടിയെ ട്രെയിനിൽ നിന്നും ചവിട്ടിതള്ളിയിട്ടു; രണ്ടാമത്തെ പെൺകുട്ടിയെയും ഉപദ്രവിക്കാൻ ശ്രമം; ദൃശ്യങ്ങൾ പൊലീസിന്   


നാലംഗ സംഘത്തിലെ മുഹമ്മദ് കാസിം, മുന്ന മുഷ്താഖ്, അബ്ദുൾ ലത്തീഫ് എന്നിവർ നേരത്തേ പിടിയിലായിരുന്നു. ഇവിടെ നിന്ന് മുങ്ങിയ ബംഗാളിലെ ഉത്തർ ദിനാജ്പുർ ജില്ലക്കാരനായ മുഹമ്മദ് അലി (21)യെ ഇന്നു രാവിലെയാണ് എറണാകുളം റെയിൽവേ പൊലീസ് പിടികൂടിയത്. കേരളത്തിൽ നിന്ന് മുങ്ങിയ ശേഷം ഇയാളുടെ മൊബൈല്‍ ഫോൺ ഓഫായിരുന്നു. ഇയാൾ പോകാനിടയുള്ള സ്ഥലങ്ങളിലെല്ലാം ആർപിഎഫ് പരിശോധന നടത്തിയെങ്കിലും മുഹമ്മദ് അലിയെ പിടികൂടാനായില്ല. ഇതിനിടെയാണ് പ്രതി കേരളത്തിലെത്തിയിട്ടുണ്ടെന്ന് രഹസ്യവിവരം കിട്ടുന്നത്.

  • Also Read അയാൾ ഉണരും രാത്രി ഒന്നിനും മൂന്നിനും ഇടയ്ക്ക്; കേരളത്തിലെ ട്രെയിനുകളിൽ‌ ഇപ്പോഴും യാത്ര ചെയ്ത് ‘ഗോവിന്ദച്ചാമിമാർ’‌; ഇനിയും തിരിച്ചറിഞ്ഞില്ലേ ഈ ‘ക്രൈം സ്പോട്ട്’?   


ചേർത്തലയിലെ ഒരു ബേക്കറിയിൽ മുഹമ്മദ് അൻസാർ എന്ന പേരിലായിരുന്നു മുഹമ്മദ് അലി കഴിഞ്ഞിരുന്നത് എന്നാണ് ആർപിഎഫ് വൃത്തങ്ങൾ നൽകുന്ന വിവരം. മൂന്നു ദിവസം ഇയാളെ നിരീക്ഷിച്ച ശേഷമായിരുന്നു ആർപിഎഫ് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്. പ്രതിയെ എറണാകുളം സിജെഎം കോടതിയിൽ ഹാജരാക്കി റിമാൻഡിലയയ്ക്കും. കൂട്ടാളികളായ മൂന്നു പേരും നിലവിൽ കാക്കനാട് ജില്ലാ ജയിലിലാണ്.
    

  • എന്തുകൊണ്ട് ‘കിഷ്കിന്ധാകാണ്ഡത്തെ’ ജൂറി മറന്നു? ‘മഞ്ഞുമ്മലിലേക്ക്’ എങ്ങനെയെത്തി ഇത്രയേറെ പുരസ്കാരങ്ങൾ?
      

         
    •   
         
    •   
        
       
  • ഇന്ത്യയെ വിറപ്പിച്ച ലോറ, ഗുജറാത്തിന്റെ കരുത്ത്; 13ാം വയസ്സിൽ അണ്ടർ 19 ബെസ്റ്റ്; ‘പഠിപ്പി’യുടെ ടെക്സ്റ്റ്ബുക് ടെക്‌നിക്; ക്രിക്കറ്റിലെ പാട്ട് ഡോക്ടർ...
      

         
    •   
         
    •   
        
       
  • ആ പന്തിൽ ഇന്ത്യ ഉറപ്പിച്ചു, ഈ ലോകകപ്പ് നമുക്ക് തന്നെ; വിറപ്പിച്ച് ലോറ, പക്ഷേ ദക്ഷിണാഫ്രിക്കയ്ക്ക് ‘മിസ്സായത്’ ഒറ്റക്കാര്യം; എങ്ങനെ ടീം വർക്ക് കപ്പടിച്ചു?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ട്രെയിനിന്റെ വാതിൽ‍ക്കൽ നില്‍ക്കുകയോ പടിയിൽ ഇരിക്കുകയോ ചെയ്യുന്നവരുടെ ഫോണാണ് ഇവർ ലക്ഷ്യം വയ്ക്കുന്നത്. ട്രെയിൻ വേഗത കുറയുമ്പോൾ‍ വടി കൊണ്ടടിച്ച് താഴെയിടുന്നു. യാത്രക്കാരൻ ഏതെങ്കിലും സാഹചര്യത്തിൽ ട്രെയിനിൽ നിന്നിറങ്ങിയിൽ ഇവർ ഭീഷണിപ്പെടുത്തി മറ്റു വസ്തുക്കള്‍ കൂടി തട്ടിയെടുത്ത സംഭവവും പുറത്തു വന്നിരുന്നു. ആർപിഎഫിന്റെ പ്രത്യേക സ്ക്വാഡ് സിപിഡിഎസ് സ്ക്വാഡും റെയിൽവേ പൊലീസിന്റെ സ്പെഷൽ ടീമുമാണ് കേസ് അന്വേഷിച്ചത്. English Summary:
Train phone robbery: Gang\“s fourth member, Mohammed Ali, has been arrested in Cherthala, ending the chase for the individual involved in snatching a Sabari Express passenger\“s phone with a stick.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158761