കണ്ണൂർ ∙ എം.വി. ജയരാജന് സ്ത്രീധനം കിട്ടിയ പണം കൊണ്ടാണ് റോഡ് നിർമാണം നടത്തിയതെങ്കിൽ ഉദ്ഘാടനത്തിന് പോകില്ലായിരുന്നുവെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ചാവശ്ശേരിയിൽ റോഡ് ഉദ്ഘാടനത്തിന് എത്തിയപ്പോൾ സിപിഎം പ്രവർത്തകർ പ്രതിഷേധിച്ചതിനെ തുടർന്ന് പരിപാടിയിൽ നിന്നും ഇറങ്ങിപ്പോരേണ്ടി വന്നതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Also Read തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം മിൽമ പാൽ വില കൂടും; സൂചന നൽകി ചിഞ്ചുറാണി
കുട്ടിക്കുരങ്ങിനെക്കൊണ്ട് ചുടുചോറ് വാരിക്കുന്ന പരിപാടിയാണ് ചെയ്യുന്നത്. എം.വി. ജയരാജൻ എല്ലാം കൃത്യമായി പറഞ്ഞിട്ടുണ്ട്. എം.വി. ജയരാജന്റെ സ്ത്രീധന പൈസ കൊണ്ടാണ് റോഡ് നിർമാണം എന്നറിഞ്ഞിരുന്നെങ്കിൽ പോകില്ലായിരുന്നു. ജനങ്ങളുടെ നികുതിപ്പണം കൊണ്ട് നടത്തുന്ന പരിപാടിയിൽ സ്ഥലത്തെ എംഎൽഎ എന്ന നിലയിൽ പങ്കെടുക്കും. എം.വി. ജയരാജന് അത് മനസ്സിലാക്കാൻ സാധിക്കില്ലെങ്കിൽ അതിൽ സഹതാപമേയുള്ളു. ഭയപ്പെടുത്തി ഇല്ലാതാക്കാമെന്നു കരുതിയെങ്കിൽ തെറ്റിപ്പോയി. എം.വി.ഗോവിന്ദനും പിണറായി വിജയനും ഈ കാര്യത്തിൽ നിലപാട് വ്യക്തമാക്കണം. നവകേരള സദസിൽ അനുവദിച്ച വികസന പദ്ധതികളിൽ പ്രതിപക്ഷ എംഎൽഎമാർക്ക് പങ്കെടുക്കാൻ പറ്റുമോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സണ്ണി ജോസഫ് പറഞ്ഞു.
Also Read ‘പ്രിയപ്പെട്ട ജാൻവി..’: ക്ഷമ ചോദിച്ച് മലയാളികൾ; ‘തിരികെ വരണം, കേരളീയരുടെ യഥാർഥ സ്നേഹം അറിയണം’
‘‘നവകേരള സദസാകുന്ന മല പ്രസവിച്ചത് എലിയെയാണ്. നവകേരള സദസ് വഴി എന്ത് വികസനമാണ് ഉണ്ടായത്. ഒരു നിയോജക മണ്ഡലത്തിൽ 7 കോടി രൂപയുടെ പദ്ധതിയാണ് അനുവദിച്ചത്. അതിന് നവകേരള സദസ് വേണോ ? എംഎൽഎയോട് ചോദിച്ചാൽ പോരെ. നവകേരള സദസിന് മുൻപ് പേരാവൂർ മണ്ഡലത്തിലെ 18 വികസന പദ്ധതികൾ സംബന്ധിച്ച് കത്തു കൊടുത്തു. ഫണ്ടില്ലെന്നാണ് മറുപടി ലഭിച്ചത്. പാർലമെന്റ് തിരഞ്ഞെടുപ്പിനു മുന്നോടിയായി തട്ടിക്കൂട്ടിയ പരിപാടിയായിരുന്നു നവകേരള സദസ്.
ക്രിക്കറ്റില്ലെങ്കിലും ജീവിക്കേണ്ടേ എന്നു ചോദിച്ച ക്യാപ്റ്റൻ; ഫൈനലിൽ ഇന്ത്യയെ വിറപ്പിച്ച ലോറ, മൈതാനത്തെ ‘പഠിപ്പിസ്റ്റ്’
ആ പന്തിൽ ഇന്ത്യ ഉറപ്പിച്ചു, ഈ ലോകകപ്പ് നമുക്ക് തന്നെ; വിറപ്പിച്ച് ലോറ, പക്ഷേ ദക്ഷിണാഫ്രിക്കയ്ക്ക് ‘മിസ്സായത്’ ഒറ്റക്കാര്യം; എങ്ങനെ ടീം വർക്ക് കപ്പടിച്ചു?
MORE PREMIUM STORIES
തദ്ദേശ തിരഞ്ഞെടുപ്പിൽ കള്ളത്തരത്തിലൂടെ ജയിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. അശാസ്ത്രീയമായി വാർഡ് വിഭജനം നടത്തുകയും വോട്ടർ പട്ടിക തിരുത്താനുമാണ് ശ്രമിക്കുന്നത്. എന്നാൽ യുഡിഎഫ് തദ്ദേശ തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടും. നവകേരള സദസിന്റെ അടിസ്ഥാനത്തിലാണ് റോഡിനു ഫണ്ട് അനുവദിച്ചതെന്നും എംഎൽഎയ്ക്ക് ഇക്കാര്യത്തിൽ പങ്കില്ലെന്നും അറിയിച്ചാണ് സിപിഎം പ്രവർത്തകർ പ്രതിഷേധിച്ചത്. ഉദ്ഘാടനത്തിന് എംഎൽഎയെ ക്ഷണിച്ചിരുന്നുമില്ല. പ്രതിഷേധത്തെത്തുടർന്ന് ചടങ്ങിൽ നിന്ന് സണ്ണി ജോസഫ് ഇറങ്ങിപ്പോകുകയായിരുന്നു. പിന്നീട് അവിടെ തന്നെ വിശദീകരണ യോഗവും നടത്തിയിരുന്നു’’ – സണ്ണി ജോസഫ് പറഞ്ഞു. English Summary:
Sunny Joseph Slams MV Jayarajan: Sunny Joseph criticizes the CPM protest during a road inauguration. He questions the source of funds for the road construction and demands clarification from MV Govindan and Pinarayi Vijayan on the Navakerala Sadas projects, highlighting concerns about transparency and political motives ahead of upcoming elections.