search

ഇവിടെത്തന്നെയുണ്ട് ‘അതിദരിദ്രരല്ലാത്ത’ ഇവരും; സർക്കാരേ, ഇവരെ എന്തുവിളിക്കണം?

deltin33 Yesterday 11:03 views 276
  

  

  

  

  



അകമലവാരം എലവുത്താൻപാറ ആദിവാസി ഉന്നതിയിലെ കെ.രാജനും കുടുംബവും സർക്കാരിന്റെ മാനദണ്ഡപ്രകാരം ‘അതിദരിദ്രർ’ അല്ല. പക്ഷേ, രാജന്റെയും ഭാര്യ ഉഷയുടെയും മകൻ രാജീവി(13)ന്റേതും നരകജീവിതമാണ്. മലമ്പുഴ അണക്കെട്ടു നിറഞ്ഞാൽ ഒലിച്ചുപോകാവുന്ന ഓലക്കൂരയിലാണു താമസം. ആകെയുള്ളത് ഒരു മൺകലവും ചട്ടിയും രണ്ടു വീതം സ്റ്റീൽ പാത്രവും ഗ്ലാസും. മലമ്പുഴ ഡാമിൽ ജലനിരപ്പ് ഉയർന്നതോടെ കൂരയ്ക്കുചുറ്റും മലിനജലം നിറഞ്ഞു. മുട്ടോളം വെള്ളം കടന്നുവേണം അകത്തുകയറാൻ.  

  • Also Read കള്ളം പറയാത്ത കാഴ്ചകൾ   


കൂരയിൽ വെള്ളം കയറിയതോടെ ഉറക്കം നഷ്ടമായി. വെള്ളത്തിലൂടെ പാമ്പും മറ്റും ഒഴുകിയെത്തും. കഴിഞ്ഞദിവസം രാത്രി മകൻ രാജീവ് കിടന്ന ഭാഗത്തു പാമ്പിനെ കണ്ടതായി ഉഷ പറഞ്ഞു. ഇവിടെയുള്ള മറ്റ് ഏഴു കുടുംബങ്ങളുടെ ജീവിതവും ഇങ്ങനെയൊക്കെയാണ്. മൂന്നു കുടുംബങ്ങൾക്കു നാലു സെന്റ് വീതം പതിച്ചുനൽകിയതിന്റെ രേഖകളും ആധാരവും സർക്കാർ നൽകിയിട്ടുണ്ട്. പക്ഷേ, ആ സ്ഥലം എവിടെയെന്ന് ഇവർക്കറിയില്ല. രണ്ടു പേർക്കു നൽകിയതാകട്ടെ കാട്ടാനശല്യം രൂക്ഷമായ കഞ്ചിക്കോട്ടെ കാടിനു സമീപത്തുള്ള സ്ഥലവും.

  • Also Read അസമിലെ ‘നെല്ലി’ പ്രയോഗം ഹിമന്തയുടെ രഹസ്യായുധം? 1983ലെ കൂട്ടക്കൊല റിപ്പോർട്ട് ബിജെപി ഇപ്പോൾ പുറത്തുവിടുന്നത് എന്തിന്?   


അടച്ചുറപ്പില്ലാത്ത വീട്ടിൽ രോഗങ്ങളോട് തോറ്റ്...

കാൻസർ രോഗിയായ അച്ഛനും മാനസിക വെല്ലുവിളി നേരിടുന്ന അമ്മയ്ക്കുമൊപ്പം അടച്ചുറപ്പില്ലാത്ത വീട്ടിൽ പ്രാരബ്ധങ്ങളോടു പടവെട്ടുകയാണു ബിൻസി.
നഴ്സായ, ആലപ്പുഴ മാരാരിക്കുളം വടക്ക് പഞ്ചായത്ത് 18-ാം വാർഡിൽ ചെത്തി കോയിൽപറമ്പിൽ ബിൻസി ജോലിക്കുപോലും പോകാനാവാതെ മാതാപിതാക്കൾക്കു കാവലിരിക്കുകയാണ്. മത്സ്യത്തൊഴിലാളിയായിരുന്ന പിതാവ് ജോസഫ് ക്ലീറ്റസ് (64) ഒരു വർഷമായി കിടപ്പിലാണ്. അപസ്മാര രോഗിയായിരുന്ന സഹോദരൻ വിനീത് 23–ാം വയസ്സിൽ മരിച്ചു; വൃക്ക രോഗിയായിരുന്ന മറ്റൊരു സഹോദരൻ വിപിൻ 18–ാം വയസ്സിലും. ഇവരുടെ ചികിത്സയ്ക്കായി ആകെയുള്ള 10 സെന്റ് മാരാരിക്കുളം സഹകരണ ബാങ്കിൽ പണയം വച്ചതു ജപ്തിയാകുന്നു. മക്കളുടെ മരണമാണു അമ്മ ലൂസി(62)യെ മാനസികമായി തകർത്തത്.   പണി തീരാത്ത വീടിനു മുന്നിൽ ബിൻസിയും മാതാപിതാക്കളും.
    

  • മാതാപിതാക്കളുടെ വിശ്വാസം തെറ്റ്, മക്കൾ മനസ്സു തുറക്കുന്നത് ‘ജീവനില്ലാത്ത’വയോടും; മന്ത്രവാദത്തിലും വിശ്വാസം! ലൈംഗിക അതിക്രമം തുറന്നു പറയുമോ?
      

         
    •   
         
    •   
        
       
  • അയാൾ ഉണരും രാത്രി ഒന്നിനും മൂന്നിനും ഇടയ്ക്ക്; കേരളത്തിലെ ട്രെയിനുകളിൽ‌ ഇപ്പോഴും യാത്ര ചെയ്ത് ‘ഗോവിന്ദച്ചാമിമാർ’‌; ഇനിയും തിരിച്ചറിഞ്ഞില്ലേ ഈ ‘ക്രൈം സ്പോട്ട്’?
      

         
    •   
         
    •   
        
       
  • ക്രിക്കറ്റില്ലെങ്കിലും ജീവിക്കേണ്ടേ എന്നു ചോദിച്ച ക്യാപ്റ്റൻ; ഫൈനലിൽ ഇന്ത്യയെ വിറപ്പിച്ച ലോറ, മൈതാനത്തെ ‘പഠിപ്പിസ്റ്റ്’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


മത്സ്യഫെഡിൽനിന്ന് അനുവദിച്ച തുകയും കടം വാങ്ങിയതും ഉപയോഗിച്ചു വീടുപണി 13 വർഷം മുൻപു തുടങ്ങി. പൂർത്തിയാക്കാനായിട്ടില്ല. ഇടിഞ്ഞുവീഴാറായ ശുചിമുറിയാണുള്ളത്. സ്വകാര്യ ബസിലെ താൽക്കാലിക ഡ്രൈവറാണ് ബിൻസിയുടെ ഭർത്താവ് റോഷൻ. നാലാം ക്ലാസിലും യുകെജിയിലും പഠിക്കുന്ന രണ്ടു കുട്ടികളുണ്ട്. മേൽക്കൂരയും ഭിത്തികളും മാത്രമുള്ള, അടിത്തറപോലുമില്ലാത്ത വീട്ടിൽ കഴിയുന്ന കുടുംബത്തിന് മുൻഗണനാ വിഭാഗത്തിനുള്ള റേഷൻകാർഡാണുള്ളത്.



അതിദരിദ്രരില്ലെന്ന് പ്രഖ്യാപിച്ചവർ ഞങ്ങളെ കാണാഞ്ഞതെന്തേ?

‘കേരളത്തിൽ അതിദരിദ്രരില്ലെന്നു സർക്കാർ എങ്ങനെയാണ് തീരുമാനിച്ചത്? ആരെങ്കിലും ഒരുനേരം നൽകുന്ന ഭക്ഷണം കഴിച്ചാണ് ഞങ്ങൾ ജീവൻ നിലനിർത്തുന്നത്. കിടപ്പാടം ഇല്ല. പകൽ തിരുനക്കര മൈതാനത്തു തങ്ങും. രാത്രി ഇവിടെനിന്നു പൊലീസും സെക്യൂരിറ്റിയും ഓടിക്കും. കടത്തിണ്ണകളിലാണ് രാത്രി തല ചായ്ക്കുന്നത്’.   കോട്ടയം തിരുനക്കര മൈതാനത്തിനു സമീപം വിശ്രമിക്കുന്ന ഷൈലജ, വിശ്വനാഥ പണിക്കർ എന്നിവർ.

കോട്ടയം കുമ്മനം മര്യാത്തുരുത്ത് സ്വദേശി വിശ്വനാഥ പണിക്കർ, ചങ്ങനാശേരി സ്വദേശിനി ഷൈലജ, ഭർത്താവ് സുനിൽ എന്നിവർ തിരുനക്കരയിലും പരിസരത്തുമായി കഴിയാൻ തുടങ്ങിയിട്ടു നാളേറെയായി. വിശ്വനാഥനു മര്യാത്തുരുത്തിൽ 4 സെന്റും വീടും ഉണ്ടായിരുന്നു. സെക്യൂരിറ്റി ജോലിക്കു പോയാണ് കുടുംബം പുലർത്തിയിരുന്നത്. ഭാര്യയ്ക്കു കാൻസർ പിടിപെട്ടതോടെ ജീവിതത്തിന്റെ താളം തെറ്റി. ചികിത്സമൂലം 18 ലക്ഷം രൂപ കടമായി. 2013ൽ ഭാര്യ മരിച്ചു. വീടും സ്ഥലവും വിറ്റ് കടം വീട്ടി. കുടലിൽ മുഴ വന്ന് വിശ്വനാഥനും രോഗിയായി. പിന്നീട് വൃദ്ധസദനത്തിലായി താമസം. മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സയ്ക്ക് അവർ സഹായിച്ചു. ശസ്ത്രക്രിയ കഴിഞ്ഞതോടെ അവിടെനിന്നു മാറേണ്ടി വന്നു. ഇപ്പോൾ ജോലിയില്ല, പട്ടിണിയിലാണ്.



ഷൈലജ പറയുന്നു: ചിലർ ഉച്ചയ്ക്കു ഭക്ഷണപ്പൊതി നൽകും. ചില ദിവസങ്ങളിൽ വൈകുന്നേരവും ആരെങ്കിലും ഭക്ഷണം തരാറുണ്ട്’. ഷൈലജയും ഭർത്താവ് സുനിലും ചങ്ങനാശേരിയിൽ വാടകയ്ക്കാണ് താമസിച്ചിരുന്നത്. സുനിലിനു വല്ലപ്പോഴും കിട്ടുന്ന കൂലിപ്പണിയാണ് ഏകാശ്രയം. വാടക കൊടുക്കാൻ നിവൃത്തിയില്ലാത്തതുകൊണ്ട് അവിടെനിന്ന് ഇറങ്ങേണ്ടിവന്നു.

ഒറ്റമുറിക്കൂരയിലെ ഈ സഹോദരിമാരും പട്ടികയ്ക്കു പുറത്ത്

ആലുക്കൽ മാതയും സഹോദരി തങ്കയും കാറ്റടിച്ചാൽ തൊട്ടടുത്ത വീടിന്റെ വരാന്തയിലേക്ക് ഓടും. ടാർപോളിനും തെങ്ങോലയും മേൽക്കൂരയാക്കിയ ഒറ്റമുറി വീട്ടിലാണു രോഗിയായ മാതയെ പരിചരിച്ച് തങ്ക കഴിയുന്നത്. പക്ഷേ, അതിദാരിദ്ര്യ പട്ടികയിൽ ഇവർക്കിടമില്ല. മലപ്പുറം കൂട്ടിലങ്ങാടി പടിഞ്ഞാറ്റുംമുറി അംബേദ്കർ നഗറിലെ ഒറ്റമുറിയിലാണ് അവിവാഹിതരായ ഇവരുടെ താമസം. മാത (72) ഹൃദ്രോഗിയാണ്. മരുന്നിനു മാസം വലിയതുക വേണം. തങ്കയ്ക്കു (60) ചെറുപ്രായത്തിൽ അപകടത്തിൽ തോളെല്ലു പൊട്ടിയതാണ്. അധ്വാനമുള്ള ജോലികളൊന്നും ചെയ്യാനാവില്ല. മറ്റൊരു സഹോദരിയുടെ മകനാണ് ഏക ആശ്രയം. അവരും സാമ്പത്തികബുദ്ധിമുട്ടിലാണ്. തങ്ക ഇടയ്ക്ക് തോട്ടത്തിൽ പുല്ലുപറിക്കാൻ പോയാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്.   ഒറ്റമുറി വീട്ടിൽ ആലുക്കൽ മാതയും സഹോദരി തങ്കയും

വീട് 2019ലെ വെള്ളപ്പൊക്കത്തിൽ തകർന്നു. മഴയോ കാറ്റോ ഉണ്ടായാൽ മേൽക്കൂര പാറിപ്പോകും. വിളക്കു കത്തിക്കാൻ മാസം രണ്ടു ലീറ്റർ മണ്ണെണ്ണ വേണം. റേഷൻ കടയിൽനിന്നു ലഭിക്കാത്തതിനാൽ പുറത്തുനിന്നു വലിയ വില നൽകി വാങ്ങണം. ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്താൻ പഞ്ചായത്തിലും കലക്ടറേറ്റിലും അപേക്ഷ നൽകിയതിന്റെ രസീത് ഇവരുടെ പക്കലുണ്ട്. അതിദാരിദ്ര്യ പട്ടികയിൽ ഉൾപ്പെടുത്താനും അപേക്ഷ നൽകിയതാണ്.

  • Also Read അടച്ചുറപ്പുള്ള വീട് സ്വപ്നം മാത്രം; മുഖ്യമന്ത്രിയെ കാണണം, പരാതി നല്‍കണം, അതിദാരിദ്ര്യനിര്‍മാര്‍ജന വേദിയിൽ കണ്ണീരോടെ വിജയമ്മ   


അതിദാരിദ്ര്യം കണ്ടറിഞ്ഞ് അധികൃതരും
∙ ‘മനോരമ’ വാർത്ത തുണയായി; ഹലീമ ബീവിയുടെ ദുരവസ്ഥ സംബന്ധിച്ചു റിപ്പോർട്ട് തേടി കലക്ടർ

അതിദരിദ്രരുടെ പട്ടികയിലുള്ള തിരുവനന്തപുരം തൊളിക്കോട് തുരുത്തി സ്വദേശി ഹലീമ ബീവിയുടെ ദുരവസ്ഥയെക്കുറിച്ച് കലക്ടർ അനുകുമാരി പഞ്ചായത്ത് സെക്രട്ടറിയോടു റിപ്പോർട്ട് തേടി. പരമ്പരയിൽ ഹലീമയുടെ അവസ്ഥയെക്കുറിച്ച് ഇന്നലെ വിവരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇടപെടൽ. അടിയന്തരമായി ഹലീമ ബീവിയുടെ വീട്ടിലെത്താനും പരിഹാരമാർഗങ്ങൾ നിർദേശിക്കാനും കലക്ടർ ആവശ്യപ്പെട്ടു. തുടർന്ന് തദ്ദേശ, ആരോഗ്യ വകുപ്പ് അധികൃതരും പൊലീസും സ്ഥലത്തെത്തി. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച ഇവരെ പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റി. കഴിഞ്ഞ ദിവസങ്ങളിൽ‌ ഹലീമ ഭക്ഷണം കഴിച്ചിരുന്നില്ലെന്നും ഭക്ഷണം കൊടുക്കാൻ തുനിഞ്ഞവരെ നോക്കാൻപോലും കൂട്ടാക്കിയില്ലെന്നും നാട്ടുകാർ ‘മനോരമ’യോടു പറഞ്ഞു.   ഹലീമ ബീവിയെ ആശുപത്രിയിലേക്കു മാറ്റുന്നു

2 വർഷം മുൻപ് ഉമ്മ മരിച്ചതിനാൽ തീർത്തും ഒറ്റപ്പെട്ടാണ് ഹലീമ കഴിയുന്നത്. വർഷങ്ങൾക്കു മുൻപ് പഞ്ചായത്തിന്റെ ഭവനപദ്ധതി പ്രകാരം ലഭിച്ച വീട് മഴയത്തു ചോർന്നൊലിക്കും.

ർക്കാരിന്റെ അതിദാരിദ്ര്യപ്പട്ടികയിൽ ഇടം പിടിക്കാതെയും ഇടം പിടിച്ചിട്ടും രക്ഷപ്പെടാതെയും ഒട്ടേറെപ്പേർ ഇനിയുമുണ്ട്. കീറിപ്പറിഞ്ഞ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയതിനെ വീടെന്നുവിളിച്ച് ജീവിക്കുന്നവർ, മാതാപിതാക്കൾ കോവിഡ് ബാധിച്ചും മറ്റും മരിച്ചതിനാൽ അനാഥത്വവും പട്ടിണിയും ഒരുമിച്ച് അനുഭവിക്കുന്നവർ...
അങ്ങനെയുള്ളവരുടെ ജീവിതകഥകൾ നാളെ.
  English Summary:
Extreme poverty series 2: Extreme poverty in Kerala persists despite government efforts. Many individuals and families struggle with illness, old age, and lack of housing, highlighting gaps in social safety nets. These stories underscore the need for targeted assistance and improved access to basic necessities for Kerala\“s most vulnerable populations.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470054