search

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ‘സ്മൈൽ ഭവന’ പദ്ധതി: തറക്കല്ലിടൽ ചടങ്ങിൽ മുഖ്യാതിഥിയായി നടി തൻവി റാം

deltin33 9 hour(s) ago views 222
  
പാലക്കാട് ∙ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ‘സ്മൈൽ ഭവന’ പദ്ധതിയുടെ 8–ാമത് വീടിന്റെ തറക്കല്ലിടൽ ചടങ്ങിൽ മുഖ്യാതിഥിയായി നടി തൻവി റാം. പാലക്കാട് നിയോജക മണ്ഡലത്തിലെ അർഹരായ കുടുംബങ്ങൾക്ക് വീട് നിർമിച്ച് നൽകുന്ന എംഎൽഎയുടെ പദ്ധതിയാണ് ‘സ്മൈൽ ഭവനം’. സ്വന്തമായി വീട് ഇല്ലാത്തവരുടെ സ്വപ്നം യാഥാർഥ്യമാകുന്ന പദ്ധതിയുടെ ഭാഗമായി പങ്കെടുക്കാൻ കഴിഞ്ഞതിൽ താൻ അതീവ സന്തുഷ്ടയാണെന്ന് തൻവി റാം പറഞ്ഞു.  

‘ഇവിടെ പല പരിപാടികൾക്ക് ഞാൻ വന്നിട്ടുണ്ട്. ഇന്നും അങ്ങനെ ഒരു പരിപാടിക്ക് വന്നതാണ്. രാഹുൽ കുറച്ചു കാലം മുന്നേ എന്നോട് പറഞ്ഞിട്ടുണ്ട്, ഇങ്ങനെ ഒരു സംരംഭം തുടങ്ങുന്ന കാര്യം. പറ്റുമെങ്കിൽ ഈ പരിപാടിയിൽ പങ്കെടുക്കണം എന്ന് പറഞ്ഞിരുന്നു. ഇപ്പോൾ എന്നെ ഇവിടേക്ക് വിളിച്ചതിൽ വലിയ സന്തോഷമുണ്ട്. ഇതുപോലെ ഒരു സംരംഭവുമായി മുന്നോട്ട് വന്ന രാഹുലിന് ഞാൻ നന്ദി പറയുന്നു’ – തൻവി റാം പറഞ്ഞു.

പാലക്കാട് മണ്ഡലത്തിലെ ഒട്ടേറെ കുടുംബങ്ങളുടെ ചിരകാല അഭിലാഷമാണ് ‘സ്മൈൽ ഭവനം’ പദ്ധതിയിലൂടെ യാഥാർഥ്യമാകുന്നതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. വോട്ട് ചോദിക്കാൻ പോയപ്പോൾ ടാർപോളിൻ ഷീറ്റ് മറച്ച വീടുകളിൽ കിടക്കുന്ന മനുഷ്യരെ കണ്ടതാണ് ഈ പദ്ധതിക്ക് പ്രചോദനമായതെന്ന് രാഹുൽ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് സമയത്ത് നൽകിയ വാഗ്ദാനം പാലിക്കുന്നതിന്റെ സന്തോഷവും രാഹുൽ പങ്കുവച്ചു. കണ്ണാടി പഞ്ചായത്തിലെ സുന്ദരനാണ് സ്വപ്ന ഭവനം ഒരുക്കുന്നത്.

Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @ rahulbrmamkootathil എന്ന ഫെയ്സ്ബുക് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
പാലക്കാട് ∙ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ‘സ്മൈൽ ഭവന’ പദ്ധതിയുടെ 8–ാമത് വീടിന്റെ തറക്കല്ലിടൽ ചടങ്ങിൽ മുഖ്യാതിഥിയായി നടി തൻവി റാം. പാലക്കാട് നിയോജക മണ്ഡലത്തിലെ അർഹരായ കുടുംബങ്ങൾക്ക് വീട് നിർമിച്ച് നൽകുന്ന എംഎൽഎയുടെ പദ്ധതിയാണ് ‘സ്മൈൽ ഭവനം’. സ്വന്തമായി വീട് ഇല്ലാത്തവരുടെ സ്വപ്നം യാഥാർഥ്യമാകുന്ന പദ്ധതിയുടെ ഭാഗമായി പങ്കെടുക്കാൻ കഴിഞ്ഞതിൽ താൻ അതീവ സന്തുഷ്ടയാണെന്ന് തൻവി റാം പറഞ്ഞു.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
469956