search

‘ഏ ബനാനേ ഒരു പൂ തരാമോ..’; പൊലീസ് സ്റ്റേഷനിൽ യുകെജിക്കാരന്റെ പാട്ട്, വിഡിയോ വൈറൽ

LHC0088 6 hour(s) ago views 601
  



കാസർകോട് ∙ ‘ഏ ബനാനേ ഒരു പൂ തരാമോ, ഏ ബനാനേ ഒരു കായ് തരാമോ’... മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിൽ കയറി യുകെജിക്കാരൻ മുഹമ്മദ് ഇബ്രാഹിം സഹൽ പാടിയപ്പോൾ സ്റ്റേഷനിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ ഞെട്ടി. പരാതിയുമായി എത്തിയ കുടുംബത്തിനൊപ്പമാണ് കുട്ടിയും സ്റ്റേഷനിൽ എത്തിയത്. കുടുംബത്തിന്റെ പരാതി കേട്ട ശേഷം എഴുതിത്തരാൻ ആവശ്യപ്പെടുകയായിരുന്നു. ഈ സമയത്താണ് കുട്ടി പൊലീസുകാരോട് പാട്ടു പാടട്ടെ എന്ന് ചോദിച്ചത്. പാടിക്കൊള്ളാൻ പറയുകയായിരുന്നു.

സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ പി.എം.എസ്.സലാം കുട്ടിയുടെ പാട്ട് സമൂഹ മാധ്യമത്തിൽ പോസ്റ്റു ചെയ്യുകയായിരുന്നു. ‘ജോണി ജോണി.. യെസ് പപ്പ..’ എന്ന പാട്ട് ആയിരിക്കും പാടാൻ പോകുന്നതെന്നാണ് കരുതിയത്. എന്നാൽ ഇബ്രാഹിം സഹൽ ഭംഗിയായ പാട്ടുപാടിയപ്പോൾ സ്റ്റേഷനിലുണ്ടായിരുന്നവർ ഉൾപ്പെടെ ഞെട്ടിപ്പോയെന്നും സലാം സമൂഹ മാധ്യമത്തിൽ കുറിച്ചു. പിന്നീട് ആ പാട്ട് സമൂഹ മാധ്യമത്തിൽ വൈറലാകുകയായിരുന്നു. യാതൊരു പരിഭ്രമവും ഇല്ലാതെ ഉദ്യോഗസ്ഥർക്ക് മുന്നിൽ പാട്ടുപാടുന്ന ഇബ്രാഹിം സഹലിന്റെ വിഡിയോ നിരവധി പേരാണ് ഷെയർ ചെയ്തത്. വിഡിയോ കേരള പൊലീസിന്റെ ഒഫീഷ്യൽ ഫെയ്സ്ബുക് പേജിലും പങ്കുവച്ചിട്ടുണ്ട്. English Summary:
Little boy singing goes viral after visiting a Kerala police station. The child, a UKG student, surprised officers with a song when he visited the station with his family, and a video of his performance was shared widely on social media.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158567