search

തിരഞ്ഞെടുപ്പ് നാളെ, കാലുമാറി സ്ഥാനാർഥി; പ്രശാന്ത് കിഷോറിനെ ഞെട്ടിച്ച് ബിജെപി

cy520520 11 hour(s) ago views 522
  



പട്ന ∙ ബിഹാറിൽ ആദ്യഘട്ട നിയമസഭാ തിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി സ്ഥാനാർഥി ബിജെപിയിൽ ചേർന്നു. മുൻഗർ നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥിയായ സഞ്ജയ് സിങ്ങാണ് ബിജെപിയിൽ ചേർന്നത്. ഇതോടെ ത്രികോണ മത്സരം നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന മണ്ഡലത്തിലെ മത്സരം എൻഡിഎയും കോൺഗ്രസ് – ആർജെഡി സഖ്യവും തമ്മിലായി.  

  • Also Read ‘സീമ, സ്വീറ്റി, സരസ്വതി’... ബ്രസീലിയൻ മോഡലിന് ഹരിയാനയിൽ 22 വോട്ട്; തെളിവുകളിൽ ബി.ഗോപാലകൃഷ്ണന്റെ വിഡിയോയും   


പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെയും നേതൃത്വത്തിൽ ബിഹാർ പുതിയ ഉയരങ്ങളിലേക്ക് എത്തുമെന്ന് താൻ വിശ്വസിക്കുന്നതായി ബിജെപിയിൽ ചേർന്ന ശേഷം സഞ്ജയ് സിങ് പറഞ്ഞു. ജൻ സുരാജ് പാർട്ടിയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് പുതിയ പാർട്ടിയുടെ ആശയം നല്ലതാണെന്നും പൊതുജനങ്ങൾക്കിടയിൽ പ്രതിധ്വനിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ യഥാർഥ മാറ്റം കൊണ്ടുവരാൻ, ഉറച്ചതും ശക്തവുമായ നേതൃത്വം ആവശ്യമാണ്. ജൻ‌ സുരാജിന് അതിനു കഴിയില്ലെന്നും സഞ്ജയ് സിങ് പറഞ്ഞു.  

  • Also Read ‘സംസ്കൃതം അറിയില്ലെന്ന് റിപ്പോർട്ട് നൽകിയ അതേ ഡീനായിരുന്നു എംഫിലിന്റെ ഗൈഡ്; ഡീനിന്റെ രാഷ്ട്രീയവും ചർച്ചയാകണം’   


പ്രശാന്ത് കിഷോറിനും ജൻ സുരാജിനും വലിയ ആഘാതമാണ് സഞ്ജയ് സിങ്ങിന്റെ കാലുമാറ്റം. ദനാപുർ, ബ്രഹ്മപുർ, ഗോപാൽഗഞ്ച് എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് സ്ഥാനാർഥികൾ നേരത്തെ തങ്ങളുടെ സ്ഥാനാർഥിത്വം പിൻവലിച്ചിരുന്നു. 18 ജില്ലകളിലെ 121 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്.
    

  • മാതാപിതാക്കളുടെ വിശ്വാസം തെറ്റ്, മക്കൾ മനസ്സു തുറക്കുന്നത് ‘ജീവനില്ലാത്ത’വയോടും; മന്ത്രവാദത്തിലും വിശ്വാസം! ലൈംഗിക അതിക്രമം തുറന്നു പറയുമോ?
      

         
    •   
         
    •   
        
       
  • അയാൾ ഉണരും രാത്രി ഒന്നിനും മൂന്നിനും ഇടയ്ക്ക്; കേരളത്തിലെ ട്രെയിനുകളിൽ‌ ഇപ്പോഴും യാത്ര ചെയ്ത് ‘ഗോവിന്ദച്ചാമിമാർ’‌; ഇനിയും തിരിച്ചറിഞ്ഞില്ലേ ഈ ‘ക്രൈം സ്പോട്ട്’?
      

         
    •   
         
    •   
        
       
  • ക്രിക്കറ്റില്ലെങ്കിലും ജീവിക്കേണ്ടേ എന്നു ചോദിച്ച ക്യാപ്റ്റൻ; ഫൈനലിൽ ഇന്ത്യയെ വിറപ്പിച്ച ലോറ, മൈതാനത്തെ ‘പഠിപ്പിസ്റ്റ്’
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Jan Suraj candidate joins BJP ahead of the Bihar elections: This defection significantly impacts Prashant Kishor\“s party as the state prepares for the first phase of voting in 121 constituencies.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156418