കൊച്ചി ∙ ഗാസയിലെ പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ റാജി സുറാനി, ഗൗരി ലങ്കേഷ് വധത്തെക്കുറിച്ചെഴുതി പുലിറ്റ്സർ പട്ടികയിൽ ഇടംപിടിച്ച യുഎസ് മാധ്യമപ്രവർത്തകൻ റോളോ റോമിഗ്, ശ്രീലങ്കയിലെ ജെൻഡർ തുല്യതയുടെ ശബ്ദമായ മൈത്രി വിക്രമസിംഗെ തുടങ്ങിയവർ 27 മുതൽ 30 വരെ കൊച്ചി സുഭാഷ് പാർക്കിൽ നടക്കുന്ന മനോരമ ഹോർത്തൂസിൽ സംസാരിക്കും.
Also Read മേയർ എഴുതി – മച്ചാൻ; വിവിധ ജില്ലകളിൽനിന്നു പ്രാദേശിക പദങ്ങളും പ്രയോഗങ്ങളും സമാഹരിക്കുക ലക്ഷ്യം
പലസ്തീനിയൻ സെന്റർ ഫോർ ഹ്യൂമൻ റൈറ്റ്സ് സ്ഥാപകനും പ്രമുഖ നിയമജ്ഞനുമാണു റാജി സുറാനി. പലവട്ടം തുറുങ്കിലടച്ചിട്ടും നീതി ഉറപ്പാക്കാനുള്ള പോരാട്ടം തുടരുന്നു. യുദ്ധക്കുറ്റവാളികളെ രാജ്യാന്തരതലത്തിൽ നിയമത്തിനു മുന്നിൽ കൊണ്ടുവരാനുള്ള യൂണിവേഴ്സൽ ജൂറിസ്ഡിക്‌ഷൻ എന്ന അദ്ദേഹത്തിന്റെ ആശയം 2021-ലെ രാജ്യാന്തര ക്രിമിനൽ കോടതിയുടെ പലസ്തീൻ വിധിയിൽ നിർണായകമായി.
ഇന്ത്യയിലെ സാമൂഹിക വിഷയങ്ങളെക്കുറിച്ച് എഴുതി ശ്രദ്ധേയനായ റോളോ റോമിഗിന്റെ ‘ഐ ആം ഓൺ ദ് ഹിറ്റ്ലിസ്റ്റ്’ എന്ന പുസ്തകമാണ് പുലിറ്റ്‌സർ സമ്മാന ത്തിന്റെ ഫൈനൽ പട്ടികയിലെത്തിയത്. ഗൗരി ലങ്കേഷിന്റെ ജീവിതവും മരണവും സമകാലിക ഇന്ത്യയുമാണ് പുസ്കത്തിന്റെ പ്രമേയം.
അമ്മയോടല്ല കുട്ടിക്ക് \“സ്നേഹം\“ എഐ യോട്: അവർ നിങ്ങളോട് എല്ലാം തുറന്നു പറയുന്നുണ്ടോ? ഈ സർവേ പറയും സത്യം
അയാൾ ഉണരും രാത്രി ഒന്നിനും മൂന്നിനും ഇടയ്ക്ക്; കേരളത്തിലെ ട്രെയിനുകളിൽ ഇപ്പോഴും യാത്ര ചെയ്ത് ‘ഗോവിന്ദച്ചാമിമാർ’; ഇനിയും തിരിച്ചറിഞ്ഞില്ലേ ഈ ‘ക്രൈം സ്പോട്ട്’?
ക്രിക്കറ്റില്ലെങ്കിലും ജീവിക്കേണ്ടേ എന്നു ചോദിച്ച ക്യാപ്റ്റൻ; ഫൈനലിൽ ഇന്ത്യയെ വിറപ്പിച്ച ലോറ, മൈതാനത്തെ ‘പഠിപ്പിസ്റ്റ്’
MORE PREMIUM STORIES
ശ്രീലങ്കയിലെ കേലനിയ സർവകലാശാലയിലെ ഇംഗ്ലിഷ് വിഭാഗം മേധാവിയും സെന്റർ ഫോർ ജെൻഡർ സ്റ്റഡീസിന്റെ സ്ഥാപക ഡയറക്ടറുമായ മൈത്രിയുടെ ‘ഫ്രം തിയറി ടു ആക്‌ഷൻ’, ‘ആൻ ഇൻട്രൊഡക്‌ഷൻ ടു ജെൻഡർ മെയിൻസ്‌ട്രീമിങ്’ തുടങ്ങിയ പുസ്തകങ്ങൾ ശ്രദ്ധേയമാണ്. English Summary:
Global Voices Converge: \“Echo of Resistance\“ at Manorama Hortus Kochi