ഇരിക്കൂർ ∙ ഓട്ടത്തിനിടെ വാഹനത്തിൽ നിന്ന് ഓയിൽ ചോർന്നു. പിന്നാലെ എത്തിയ ആറോളം ഇരുചക്ര വാഹനങ്ങൾ തെന്നിവീണു. ഇന്നലെ രാവിലെ 8.30നു ഇരിക്കൂർ-കല്യാട് റോഡിൽ സിദ്ദീഖ് നഗറിലായിരുന്നു സംഭവം. കുന്നിറക്കത്തിൽ ഒരു കിലോമീറ്ററോളം ദൂരമാണു ഓയിൽ ചോർന്നത്. നിസ്സാര പരുക്കേറ്റ എല്ലാവരും ഇരിക്കൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
മട്ടന്നൂരിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് റോഡ് ശുചീകരിച്ചു. ഒരു മണിക്കൂറോളം ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. അസി. സ്റ്റേഷൻ ഓഫിസർ സുരേന്ദ്ര ബാബു, ഫയർ ആൻഡ് റെസ്ക്യു ഓഫിസർമാരായ എൻ.പി.ഷമിത്ത്, പി.നവേദ്, എ.ആദർശ്, ഹേമന്ത്, ഹോം ഗാർഡ് അനൂപ് എന്നിവർ ശുചീകരണത്തിനു നേതൃത്വം നൽകി. English Summary:
Road accidents are dangerous and can cause severe injuries. An oil spill caused multiple two-wheeler accidents in Irikkur, Kerala, highlighting the importance of road safety and vehicle maintenance. Emergency services responded quickly to clean the road and provide assistance. |
|