കോട്ടയം∙ തിരുവഞ്ചൂരിൽ ആഭിചാരക്രിയയുടെ പേരിൽ യുവതിക്ക് ക്രൂരപീഡനം. ദുരാത്മാക്കളെ ഒഴിപ്പിക്കാനെന്നപേരില്‍ 10 മണിക്കൂറോളം ആഭിചാരക്രിയ നടത്തുകയും പൊള്ളലേല്‍പ്പിക്കുകയും മദ്യം നല്‍കുകയും ഭസ്മം കഴിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും മന്ത്രവാദിയും ഉള്‍പ്പെടെ പിടിയിലായി.
- Also Read ‘തീക്കട്ടയിൽ ഉറുമ്പരിച്ചു’; മോൻസൻ മാവുങ്കലിന്റെ വീട്ടിൽ മോഷണം, ‘വിലപിടിപ്പുള്ള’ വസ്തുക്കൾ നഷ്ടമായി
പത്തനംതിട്ട പെരുംതുരുത്തി പന്നിക്കുഴി മാടാച്ചിറ വീട്ടിൽ ശിവദാസ് (54), യുവതിയുടെ ഭർത്താവ് മണർകാട് തിരുവഞ്ചൂർ കൊരട്ടിക്കുന്നേൽ അഖിൽദാസ് (26), ഇയാളുടെ പിതാവ് ദാസ് (55) എന്നിവരെയാണ് മണർകാട് പൊലീസ് അറസ്റ്റ് ചെയ്തത്.
- Also Read നല്ലതു പറഞ്ഞ് മൂന്നാംനാൾ ജാൻവി തിരുത്തി, ‘ഇനി ഇവിടേക്കില്ല’: മൂന്നാറിൽ ‘ടാക്സി’ അക്രമം പതിവ്; ടൂറിസ്റ്റുകൾ കുറയുന്നു, മറ്റിടങ്ങളിൽ ആളു കൂടി!
മരിച്ചുപോയ ബന്ധുക്കളുടെ ദുരാത്മാക്കൾ യുവതിയുടെ ശരീരത്തിൽ കൂടിയിട്ടുണ്ട് എന്നു പറഞ്ഞ് ഭർതൃമാതാവിന്റെ നിര്‍ദേശപ്രകാരമാണ് ആഭിചാരക്രിയ ചെയ്തത്. ശിവൻ തിരുമേനി എന്ന് വിളിക്കുന്ന പൂജാരി കഴിഞ്ഞ രണ്ടാം തീയതി രാവിലെ 11 മണി മുതൽ രാത്രി 9 മണി വരെ മണിക്കൂറുകൾ നീണ്ട ആഭിചാരക്രിയകൾ നടത്തി.
- ‘കുറച്ച് പൈസ മറിക്കാനുണ്ടോ’ എന്ന് ആരോടും ചോദിക്കേണ്ട; അന്തസ്സോടെ ജീവിക്കാം, മാസാവസാനവും കയ്യിൽ കാശ്; ഈ സിംപിൾ ബജറ്റിങ് പരീക്ഷിക്കൂ
- ഐഎൻഎസ് ഇക്ഷക്: കടൽ സ്കാൻ ചെയ്യും സർവേ കപ്പൽ; അത്യാവശ്യഘട്ടത്തിൽ ആശുപത്രിയാക്കാം; വനിതാ നാവികാംഗങ്ങൾക്ക് പ്രത്യേക പരിഗണന
- നല്ലതു പറഞ്ഞ് മൂന്നാംനാൾ ജാൻവി തിരുത്തി, ‘ഇനി ഇവിടേക്കില്ല’: മൂന്നാറിൽ ‘ടാക്സി’ അക്രമം പതിവ്; ടൂറിസ്റ്റുകൾ കുറയുന്നു, മറ്റിടങ്ങളിൽ ആളു കൂടി!
MORE PREMIUM STORIES
യുവതിക്ക് മദ്യം നൽകിയ ശേഷം ബലമായി ബീഡി വലിപ്പിക്കുകയും ഭസ്മം കഴിപ്പിക്കുകയും ശരീരത്തിൽ പൊള്ളൽ ഏൽപ്പിക്കുകയും ചെയ്തു. യുവതിയുടെ മാനസികനില തകരാറിലായതിനെ തുടർന്ന് പിതാവ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മണർകാട് പൊലീസ് അന്വേഷണം നടത്തിയത്. പിന്നാലെ പ്രതികളെ പിടികൂടി. ഭർതൃമാതാവ് ഒളിവിലാണ്. English Summary:
Black magic torture case in Kottayam unveils shocking details of abuse. A young woman was subjected to hours of torture during a black magic ritual, leading to the arrest of her husband, father-in-law, and a sorcerer. |