കുട്ടികളില്ലാതെ എന്ത് ആഘോഷം! കഥയോടും കവിതയോടും കളിമണ്ണിനോടും ചായക്കൂട്ടിനോടുമൊക്കെ കൂട്ടുകൂടാൻ മനോരമ ഹോർത്തൂസിൽ കുട്ടികൾക്കായി ചിൽഡ്രൻസ് പവിലിയൻ ഒരുങ്ങുന്നു. ഇവിടെ അറിവുണ്ട്, പാട്ട്, നാടകം, പെയ്ന്റിങ്, ബോർഡ് ഗെയിം മുതൽ പഴങ്ങൾ രുചിക്കാനുള്ള രസികൻ പരിപാടി വരെയുണ്ട്. ഇപ്പോൾ തന്നെ വീട്ടിൽ പറഞ്ഞോളൂ. എന്നിട്ട് ഹോർത്തൂസ് വെബ്സൈറ്റിൽ കയറി നിങ്ങൾക്ക് ഇഷ്ടമുള്ളവയ്ക്കു റജിസ്റ്റർ ചെയ്യൂ.
- Also Read ഭാര്യയെ കൊലപ്പെടുത്തി, വ്യാജ ആത്മഹത്യാ കുറിപ്പ് തയാറാക്കി; 15 വർഷം ഒളിവിൽ; ഒടുവിൽ പ്രതി പിടിയിൽ
27 മുതൽ 30 വരെ കൊച്ചി സുഭാഷ് പാർക്കിൽ നടക്കുന്ന മനോരമ ഹോർത്തൂസ് കലാ, സാഹിത്യ, സാംസ്കാരിക ഉത്സവത്തിൽ കുട്ടികൾക്കുള്ള പ്രോഗ്രാമുകൾ ഇവയാണ്:
∙ 27 (വ്യാഴം) – ബാലരമ ഡൈജസ്റ്റ് ക്വിസ്, അഖില കണ്ണദാസന്റെ കഥപറച്ചിൽ കൂട്ടം – ദ് ലോസ്റ്റ് എലിഫന്റ് ആൻഡ് ദ് സോൾ ട്രീ, ബനാന ടേസ്റ്റിങ് പ്രോഗാം!.
- ‘കുറച്ച് പൈസ മറിക്കാനുണ്ടോ’ എന്ന് ആരോടും ചോദിക്കേണ്ട; അന്തസ്സോടെ ജീവിക്കാം, മാസാവസാനവും കയ്യിൽ കാശ്; ഈ സിംപിൾ ബജറ്റിങ് പരീക്ഷിക്കൂ
- ഐഎൻഎസ് ഇക്ഷക്: കടൽ സ്കാൻ ചെയ്യും സർവേ കപ്പൽ; അത്യാവശ്യഘട്ടത്തിൽ ആശുപത്രിയാക്കാം; വനിതാ നാവികാംഗങ്ങൾക്ക് പ്രത്യേക പരിഗണന
- നല്ലതു പറഞ്ഞ് മൂന്നാംനാൾ ജാൻവി തിരുത്തി, ‘ഇനി ഇവിടേക്കില്ല’: മൂന്നാറിൽ ‘ടാക്സി’ അക്രമം പതിവ്; ടൂറിസ്റ്റുകൾ കുറയുന്നു, മറ്റിടങ്ങളിൽ ആളു കൂടി!
MORE PREMIUM STORIES
∙ 28 (വെള്ളി)– ഇന്ദുവും കുരുന്നുകളും – ഇന്ദുലേഖ വാരിയരുടെ കൂടെ കഥപറഞ്ഞും പാട്ടുപാടിയും രസിക്കാം. അന്നുതന്നെ നന്ദിത ഡിക്കുഞ്ഞയുടെ കഥപറച്ചിൽ കൂട്ടവുമുണ്ട്. വിത് ആർട് ഗ്രൂപ്പിന്റെ പോട്ടറി വർക്‌ഷോപ് ആണ് മറ്റൊന്ന്. കളിമണ്ണിൽ പാത്രങ്ങളും രൂപങ്ങളും ഉണ്ടാക്കാൻ പഠിക്കാം. മാപ് ദ് വൈൽഡ് ബോർഡ് ഗെയിം ആണ് മറ്റൊന്ന്.
∙ 29 (ശനി) – ലാവണ്യ കാർത്തിക്കിനൊപ്പവും പാറോ ആനന്ദിനൊപ്പവും സ്റ്റോറി ടെല്ലിങ്, ബാലരമയിലെ ഹിറ്റ് കഥാപാത്രം സൂത്രനെ വരയ്ക്കാനും സൂത്രകഥ ഉണ്ടാക്കാനും പഠിക്കാം, സുഭാഷ് പാർക്കിലൂടെ നടന്ന് പുല്ലിനെയും മരത്തെയും കല്ലിനെയും വരയ്ക്കുന്ന സംഗീത കഡൂരിന്റെ നേച്ചർ ജേണലിങ്, അഭിനയത്തിന്റെ വൈബ് സ്വന്തമാക്കാൻ വാൾട്ടർ പീറ്റർ നടത്തുന്ന തിയറ്റർ വർക്‌ഷോപ്പ്, ബനാന ടേസ്റ്റിങ് എന്നിവയുമുണ്ട്.
∙30 (ഞായർ) – ഇന്ദുലേഖ വാരിയരുടെ പോയട്രി വർക്‌ഷോപ് (കവിതാ ശിൽപശാല), വൈശാലി ഷ്രോഫിന്റെയും ഖയറുന്നീസയുടെയും സ്റ്റോറി ടെല്ലിങ്, കലപില വർത്തമാനങ്ങളുമായി കുട്ടികളുടെ നാടകം – ലാപോലാ ചിൽഡ്രൻസ് ഫ്രണ്ട്, മാപ് ദ് വൈൽഡ് ബോർഡ് ഗെയിം എന്നിവ. English Summary:
Manorama Hortus 2025: Children\“s events at Manorama Hortus offer a vibrant celebration for kids. This festival features diverse activities like storytelling, theatre workshops, nature journaling, poetry workshops, and board games, promising a delightful experience for children. |