search

മന്ത്രിസഭാ ഫയൽ: ‘അത് വ്യാജരേഖ’; ആരോപണവുമായി ബി.അശോക്

Chikheang 1 hour(s) ago views 1006
  



തിരുവനന്തപുരം ∙ ഗവർണറുടെയും വൈസ് ചാൻസലർമാരുടെയും അധികാരം വെട്ടിക്കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള സർവകലാശാലാ നിയമഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് മന്ത്രിസഭ പരിശോധിച്ച ഫയൽ തയാറാക്കിയത് അനധികൃത മാർഗത്തിലൂടെയാണെന്നും അത് വ്യാജരേഖയാണെന്നുമുള്ള ഗുരുതര പരാതിയുമായി കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി.അശോകിന്റെ കുറിപ്പ്. വിഷയം ശ്രദ്ധയിൽപെട്ട ഗവർണർ ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതായാണ് അറിയുന്നത്.



കാർഷിക സർവകലാശാലയടക്കമുള്ളവയെ ബാധിക്കുന്ന സർവകലാശാലാ നിയമഭേദഗതി ബിൽ സംബന്ധിച്ച്, മന്ത്രിസഭയ്ക്കു പരിഗണിക്കാൻ കൃഷി വകുപ്പിൽനിന്നു തയാറാക്കിയ ഫയലിൽ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെന്ന നിലയിൽ ടിങ്കു ബിസ്വാളാണ് ഒപ്പിട്ടത്. സെപ്റ്റംബർ 9–ാം തീയതിയിലെ ട്രൈബ്യൂണൽ ഉത്തരവനുസരിച്ച് അന്നുമുതൽ കൃഷി പ്രിൻസിപ്പൽ സെക്രട്ടറിയുടെ ചുമതല തനിക്കാണെന്നിരിക്കെ, 2 ദിവസത്തിനു ശേഷം അതേ പദവിയിലിരുന്നു മറ്റൊരാൾ ഫയലിൽ ഒപ്പുവയ്ക്കുന്നതു ഗുരുതര കുറ്റകൃത്യമാണെന്നാണ് അശോകിന്റെ കുറിപ്പ്.

ആൾമാറാട്ടം, വ്യാജരേഖ ചമയ്ക്കൽ, ക്രിമിനൽ ഗൂഢാലോചന, വഞ്ചന എന്നിങ്ങനെയുള്ള വകുപ്പുകൾ പ്രകാരമുള്ള കുറ്റകൃത്യമാണു ഫയലിൽ നടന്നതെന്നും ചീഫ് സെക്രട്ടറിയുടെ ഓഫിസിലുള്ള ചിലർക്കു പങ്കുണ്ടെന്നും കുറിപ്പിലുണ്ട്. നിയമസഭ പാസാക്കിയ ബിൽ പിൻവലിക്കണമെന്നും ശരിയായ മാർഗത്തിലൂടെ അതു വീണ്ടും അവതരിപ്പിക്കേണ്ടതാണെന്നും 7 പേജുള്ള കുറിപ്പിൽ ആവശ്യപ്പെടുന്നു. ഫയൽനീക്കത്തിൽ ക്രമക്കേട് നടന്നെന്ന കുറിപ്പ് നിയമ സെക്രട്ടറി, ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എന്നിവർക്ക് ഒക്ടോബർ 29നാണ് അശോക് നൽകിയത്. മന്ത്രിസഭ അംഗീകരിച്ച്, നിയമസഭ പാസാക്കിയ ബില്ലുമായി ബന്ധപ്പെട്ടാണു പരാതി.
    

  • എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഈ ക്ലിപ് മാത്രം! ഇതെങ്ങനെ ഇത്ര ഹിറ്റായി? ഈ ബോളിവുഡ് നടിയാണോ പിന്നിൽ, അതോ കെ–പോപ്പോ?
      

         
    •   
         
    •   
        
       
  • ‘കുറച്ച് പൈസ മറിക്കാനുണ്ടോ’ എന്ന് ആരോടും ചോദിക്കേണ്ട; അന്തസ്സോടെ ജീവിക്കാം, മാസാവസാനവും കയ്യിൽ കാശ്; ഈ സിംപിൾ ബജറ്റിങ് പരീക്ഷിക്കൂ
      

         
    •   
         
    •   
        
       
  • നല്ലതു പറഞ്ഞ് മൂന്നാംനാൾ ജാൻവി തിരുത്തി, ‘ഇനി ഇവിടേക്കില്ല’: മൂന്നാറിൽ ‘ടാക്സി’ അക്രമം പതിവ്; ടൂറിസ്റ്റുകൾ കുറയുന്നു, മറ്റിടങ്ങളിൽ ആളു കൂടി!
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ബിൽ ഗവർണറുടെ അംഗീകാരത്തിന് അയയ്ക്കാൻ യോഗ്യമല്ലെന്നും ക്രമക്കേട് ഗവർണർ അറിഞ്ഞാൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നും അശോക് നിയമവകുപ്പിനെ അറിയിച്ചു. തർക്കം ഉടലെടുത്തതോടെ ബിൽ ഗവർണർക്ക് അയച്ചിട്ടില്ല.

സ്റ്റേ നീക്കിയിട്ടും ചുമതല കൈമാറാൻ  വൈകി

കേരപദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ മാധ്യമങ്ങൾക്കു ചോർന്ന സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിനു നേരെ ചോദ്യങ്ങളുന്നയിച്ച് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച അശോകിനെ കഴിഞ്ഞ ഓഗസ്റ്റ് 30നു കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കി പകരം ടിങ്കുവിനെ സർക്കാർ നിയമിച്ചിരുന്നു.

കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സെപ്റ്റംബർ 9ന് അശോകിന്റെ സ്ഥലംമാറ്റം സ്റ്റേ ചെയ്തെങ്കിലും വകുപ്പുമായി ബന്ധപ്പെട്ട ഫയലുകൾ കൈകാര്യം ചെയ്യാനുള്ള ഇ ഓഫിസ്, ഒൗദ്യോഗിക ഇ മെയിൽ എന്നിവയുടെ ചുമതല കൈമാറിയില്ല. ഇക്കാര്യം ചീഫ് സെക്രട്ടറിയോടു പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. ഇതിനിടെയാണ്, ആ മാസം 11ന് വൈകിട്ട് ടിങ്കു ബിസ്വാൾ ഫയൽ ഒപ്പിട്ട് മുകളിലേക്കു വിട്ടത്. തൊട്ടടുത്ത ദിവസം ഇ ഓഫിസും ഇ മെയിലും അശോകിനു കൈമാറി. ടിങ്കു ഒപ്പിട്ട ഫയലാണ് സെപ്റ്റംബർ 23നു മന്ത്രിസഭയുടെ മുന്നിലെത്തിയത്. English Summary:
Forgery Claim Rocks Kerala Cabinet: B. Ashok Accuses Tinku Biswal of Impersonation
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160277