search

നവകേരള സർവേ: വീടുകളിലേക്ക് സിപിഎം സേന; സർക്കാർ സർവേ പാർട്ടി നടത്തും

Chikheang 1 hour(s) ago views 222
  



തിരുവനന്തപുരം ∙ വികസന–ക്ഷേമ പദ്ധതികളെക്കുറിച്ചു സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച നവകേരള സർവേയുടെ മുഖ്യ നടത്തിപ്പു നിർവഹിക്കുന്നത് സിപിഎം. സർക്കാർ ഇതിനായി രൂപീകരിക്കുന്ന സന്നദ്ധ സേനയിലേക്ക് ആളെ കണ്ടെത്തി റിക്രൂട്മെന്റ് പോർട്ടലിൽ പേര് റജിസ്റ്റർ ചെയ്യിക്കുന്ന ദൗത്യം പാർട്ടി ക്കാണ്. ‘സന്നദ്ധാടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ തയാറുള്ള എൽഡിഎഫ് അനുഭാവികളെയാണ് കർമസേനയിലേക്കു റിക്രൂട്ട് ചെയ്യേണ്ടത്’ – ജില്ലാ കമ്മിറ്റികൾക്കുള്ള സംസ്ഥാന കമ്മിറ്റിയുടെ കത്തിൽ പറഞ്ഞു.



സർക്കാരിന്റെ വികസന–ക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ചു ജനങ്ങൾക്കു പറയാനുള്ളതു കേൾക്കാനുള്ള പദ്ധതി എന്ന നിലയ്ക്കാണ് നവകേരള സർവേ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. 80 ലക്ഷം വീടുകളിൽ സർവേക്ക് ആളെത്തും. ഈ കർമസേനയുടെ റിക്രൂട്മെന്റാണ് പാർട്ടിയെ ഏൽപിച്ചിരിക്കുന്നത്. ഇവർക്കു പ്രതിഫലം സർക്കാർ പ്രഖ്യാപിച്ചിട്ടില്ല.  

പക്ഷേ, തിരഞ്ഞെടുപ്പിനു മുൻപുള്ള എൽഡിഎഫിന്റെ സ്ക്വാഡ് വർക്ക് ആയി സർവേ മാറുമെന്ന വിമർശനത്തെ ഉറപ്പിക്കുന്നതാണ് ഈ നീക്കം. സർക്കാരിന്റെ സർവേ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ നടത്തുമെന്നാണു പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, മാർച്ച് 31 വരെ പ്രവർത്തിക്കാൻ താൽപര്യമുള്ളവരെ റിക്രൂട്ട് ചെയ്യാനുള്ള പാർട്ടി നിർദേശവും തിരഞ്ഞെടുപ്പ് കണക്കിലെടുത്തു തന്നെ. 20 കോടി രൂപ സർവേക്ക് സർക്കാർ അനുവദിച്ചിട്ടുണ്ട്.
    

  • എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഈ ക്ലിപ് മാത്രം! ഇതെങ്ങനെ ഇത്ര ഹിറ്റായി? ഈ ബോളിവുഡ് നടിയാണോ പിന്നിൽ, അതോ കെ–പോപ്പോ?
      

         
    •   
         
    •   
        
       
  • ‘കുറച്ച് പൈസ മറിക്കാനുണ്ടോ’ എന്ന് ആരോടും ചോദിക്കേണ്ട; അന്തസ്സോടെ ജീവിക്കാം, മാസാവസാനവും കയ്യിൽ കാശ്; ഈ സിംപിൾ ബജറ്റിങ് പരീക്ഷിക്കൂ
      

         
    •   
         
    •   
        
       
  • നല്ലതു പറഞ്ഞ് മൂന്നാംനാൾ ജാൻവി തിരുത്തി, ‘ഇനി ഇവിടേക്കില്ല’: മൂന്നാറിൽ ‘ടാക്സി’ അക്രമം പതിവ്; ടൂറിസ്റ്റുകൾ കുറയുന്നു, മറ്റിടങ്ങളിൽ ആളു കൂടി!
      

         
    •   
         
    •   
        
       
MORE PREMIUM STORIES


പഞ്ചായത്ത് വാർഡുകളിൽ 6 അംഗ കർമസേന

പഞ്ചായത്ത് വാർഡിൽനിന്ന് 6 പേരെയും നഗരസഭാ വാർഡിൽനിന്ന് 8 പേരെയുമാണ് വാർഡുതല കർമസേനയിലേക്കു വേണ്ടത്. ഇവരുടെ മേൽനോട്ടത്തിനായി തദ്ദേശ സ്ഥാപനതലത്തിൽ ഒരു ഉദ്യോഗസ്ഥനും 2 സന്നദ്ധ പ്രവർത്തകരും അടങ്ങുന്ന ടീമിനെ നിയോഗിക്കും. ഈ ടീമിനെ നിശ്ചയിക്കേണ്ടതും ബന്ധപ്പെട്ട പാർട്ടി ഘടകമായിരിക്കും.

നിയമസഭാ മണ്ഡലംതല സമിതിക്കായി ഒരു സർക്കാർ ഉദ്യോഗസ്ഥനെയും കേന്ദ്ര, സംസ്ഥാന സർവീസുകളിൽനിന്നു വിരമിച്ച എൽഡിഎഫ് അനുഭാവമുള്ള ഒരാളെയും കണ്ടെത്തണം. ജില്ലാതല മേൽനോട്ടത്തിന് എൽഡിഎഫ് അനുഭാവമുള്ള മൂന്നംഗ ടീമാണ് വേണ്ടത്. ജില്ലാ, നിയമസഭാ മണ്ഡല, തദ്ദേശ സ്ഥാപന തലത്തിൽ ഇങ്ങനെ കണ്ടെത്തുന്നവരുടെ പട്ടിക സംസ്ഥാന സെന്ററിന് കൈമാറാനും ജില്ലാ കമ്മിറ്റികൾക്കു നിർദേശം നൽകി. സിപിഎം നേതൃത്വം ക്രോഡീകരിക്കുന്ന ഈ പട്ടികയായിരിക്കും സർക്കാർ സമിതികളായി പിന്നീടു മാറുക. English Summary:
CPM to Lead Nava Kerala Survey: LDF Sympathizers Recruited for Task Force
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160277