search

വന്ദേഭാരത് ട്രെയിനിൽ ആർഎസ്എസ് ഗണഗീതം പാടി വിദ്യാർഥികൾ; അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി

Chikheang 1 hour(s) ago views 249
  



തിരുവനന്തപുരം∙ വന്ദേഭാരത് ട്രെയിനിൽ സ്കൂൾ കുട്ടികളെ കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച സംഭവത്തിൽ അന്വേഷണത്തിന് നിർദേശം നൽകി വിദ്യാഭ്യാസ മന്ത്രി. പൊതുവിദ്യാഭ്യാസ ഡയറക്ടർക്കാണ് നിർദേശം നൽകിയത്. എറണാകുളം – ബെംഗളൂരു വന്ദേഭാരത് ട്രെയിൻ ഉദ്ഘാടന സ്പെഷൽ യാത്രയ്ക്കിടെ സ്കൂൾ വിദ്യാർഥികൾ ട്രെയിനിൽ ഗണ ഗീതം പാടുന്ന വിഡിയോയാണ് വിവാദമായത്. ദക്ഷിണ റെയിൽവേ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വിഡിയോയ്ക്ക് എതിരെ പ്രതിഷേധം ഉയർന്നതിനു പിന്നാലെ ദൃശ്യം നീക്കം ചെയ്തെങ്കിലും രാത്രി വീണ്ടും പോസ്റ്റ് ചെയ്തു.

  • Also Read ബെംഗളൂരു– എറണാകുളം വന്ദേഭാരത് റിസർവേഷന് വൻ തിരക്ക്; അതിവേഗം തീർന്ന് മടക്കയാത്ര ടിക്കറ്റ്   


The RSS Ganageetham formed an integral part of the highly politicised inauguration of the new Vande Bharat service between Ernakulam and Bangalore. Indian Railways has stooped to new depths, as even the announcement of new services is now marked by political fanfare while… pic.twitter.com/wWIhQszTvS— John Brittas (@JohnBrittas) November 8, 2025


വിദ്യാർഥികൾ ഒരുമിച്ചു ഗണഗീതം ആലപിക്കുന്ന ദൃശ്യങ്ങൾ ദേശഭക്തി ഗാനമെന്ന നിലയിലാണു ദക്ഷിണ റെയിൽവേ രാവിലെ പങ്കുവച്ചത്. എന്നാൽ, രാത്രി വീണ്ടും പോസ്റ്റ് ചെയ്തപ്പോൾ കുട്ടികൾ ‘സ്കൂൾ ഗാനം’ മനോഹരമായി അവതരിപ്പിച്ചെന്നു തിരുത്തി. പാട്ടിന്റെ ഇംഗ്ലിഷ് പരിഭാഷയും പോസ്റ്റ് ചെയ്തു. സ്കൂൾ യൂണിഫോം ധരിച്ച ഒരു കൂട്ടം കുട്ടികളും മറ്റു രണ്ടു പേരുമാണു ഗണ ഗീതം ആലപിച്ചത്. സർക്കാർ പരിപാടികളെ ‘ആർഎസ്എസ്‌വൽക്കരിക്കുന്നു’ എന്ന ആക്ഷേപമാണു വിമർശകർ ഉയർത്തിയത്. തുടർന്നാണു വിഡിയോ നീക്കം ചെയ്തത്.

  • Also Read കൊലക്കേസ് പ്രതിക്കെതിരെ ഗുണ്ടാ നേതാവിന്റെ ഭാര്യ; ഐശ്വര്യ റായിയുടെ സഹോദരിക്കും ബിഹാറിൽ സീറ്റ്; രാഹുൽ പറഞ്ഞില്ല, ഒടുവിൽ സ്വയം പ്രഖ്യാപിച്ച് തേജസ്വി   


എളമക്കര സരസ്വതി വിദ്യാനികേതൻ പബ്ലിക് സ്കൂളിലെ വിദ്യാർഥികളാണു ഗണഗീതം ആലപിച്ചത്. ആർഎസ്എസ് ആഭിമുഖ്യമുള്ള രാഷ്ട്ര ധർമ പരിഷത് ട്രസ്റ്റാണു സ്കൂൾ നടത്തുന്നത്. ജനപ്രതിനിധികളും മാധ്യമ പ്രവർത്തകരും വിദ്യാർഥികളും അധ്യാപകരും സമൂഹ മാധ്യമ ഇൻഫ്ലുവൻസർമാരുമൊക്കെയാണു സ്പെഷൽ യാത്രയിൽ പങ്കെടുത്തത്.
    

  • എസ്ഐആർ: വീട്ടിൽ ഇല്ലാത്തവർക്കും പ്രവാസികൾക്കും ഓൺലൈനായി ഫോം നൽകാം, എങ്ങനെ? ഇതാ ഫോം പൂരിപ്പിക്കാനുള്ള വഴി വിശദമായി
      

         
    •   
         
    •   
        
       
  • എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഈ ക്ലിപ് മാത്രം! ഇതെങ്ങനെ ഇത്ര ഹിറ്റായി? ഈ ബോളിവുഡ് നടിയാണോ പിന്നിൽ, അതോ കെ–പോപ്പോ?
      

         
    •   
         
    •   
        
       
  • കുട്ടികളുടെ അനുസരണക്കേട് വെല്ലുവിളി; അവർ ലൈംഗിക വിഡിയോ കാണുന്നത് തെറ്റാണോ? മാതാപിതാക്കളുടെ സമ്മർദം കുട്ടി അറിയുന്നുണ്ടോ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Controversy Erupts Over RSS Song on Vande Bharat Train: The education minister has ordered an investigation into the incident where school children sang an RSS song on the Vande Bharat train. This incident has raised concerns about the politicization of government programs.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160277