ന്യൂഡൽഹി∙ പാക്കിസ്ഥാൻ രഹസ്യമായി ആണവ പരീക്ഷണം നടത്തിയെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയോട് പ്രതികരിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഇന്ത്യ ‘ഏത് സാഹചര്യത്തെയും’ നേരിടാൻ തയാറാണെന്ന് ഹിന്ദുസ്ഥാൻ ടൈംസിനോട് രാജ്നാഥ് സിങ് പറഞ്ഞു.
Also Read ‘യുദ്ധത്തിന് തയ്യാർ’; മുന്നറിയിപ്പുമായി അഫ്ഗാൻ താലിബാൻ, ജാഫർ എക്സ്‌പ്രസ് നിർത്തിവച്ച് പാക്കിസ്ഥാൻ
‘‘അത്തരം റിപ്പോർട്ടുകളിൽ ഇന്ത്യ പരിഭ്രാന്തരാകില്ല. ആണവായുധം പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് ആകാം. നമുക്ക് അവരെ തടയാൻ കഴിയുമോ? ഏത് സാഹചര്യത്തെയും നേരിടാൻ രാജ്യം തയാറാണ്’’– രാജ്നാഥ് സിങ് പറഞ്ഞു. പാക്കിസ്ഥാൻ ആണവ പരീക്ഷണം നടത്താൻ ഒരുങ്ങിയാൽ ഇന്ത്യയും പരീക്ഷണം നടത്തുമോയെന്ന ചോദ്യത്തിന്, ‘അവർ അത് ചെയ്യുന്നുണ്ടോ എന്ന് നമുക്ക് ആദ്യം നോക്കാം’ എന്നായിരുന്നു മറുപടി.
Also Read പാക്കിസ്ഥാന്റെ ആണവശേഷി യുഎസ് പ്രസിഡന്റുമാർ മറച്ചുവച്ചു; വെളിപ്പെടുത്തലുമായി സിഐഎ മുൻ ഉദ്യോഗസ്ഥൻ
യുഎസ് മൂന്നു പതിറ്റാണ്ടിലേറെയായി ആണവ പരീക്ഷണം നടത്താതെ വിട്ടുനിന്നപ്പോൾ പാക്കിസ്ഥാൻ ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങൾ ഭൂമിക്കടിയിൽ ആണവ പരീക്ഷണങ്ങൾ തുടരുന്നുണ്ടെന്നാണ് ട്രംപ് പറഞ്ഞത്. പാക്കിസ്ഥാൻ അടക്കമുള്ള രാജ്യങ്ങൾ ആണവായുധം പരീക്ഷിക്കുന്നതു കൊണ്ട് യുഎസും പരീക്ഷണം നടത്താൻ പോവുകയാണെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. ട്രംപിന്റെ ഈ വാദം പാക്കിസ്ഥാൻ തള്ളിയിരുന്നു.
എസ്ഐആർ: വീട്ടിൽ ഇല്ലാത്തവർക്കും പ്രവാസികൾക്കും ഓൺലൈനായി ഫോം നൽകാം, എങ്ങനെ? ഇതാ ഫോം പൂരിപ്പിക്കാനുള്ള വഴി വിശദമായി
എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഈ ക്ലിപ് മാത്രം! ഇതെങ്ങനെ ഇത്ര ഹിറ്റായി? ഈ ബോളിവുഡ് നടിയാണോ പിന്നിൽ, അതോ കെ–പോപ്പോ?
കുട്ടികളുടെ അനുസരണക്കേട് വെല്ലുവിളി; അവർ ലൈംഗിക വിഡിയോ കാണുന്നത് തെറ്റാണോ? മാതാപിതാക്കളുടെ സമ്മർദം കുട്ടി അറിയുന്നുണ്ടോ?
MORE PREMIUM STORIES
പാക്കിസ്ഥാന്‍റെ ആണവായുധ പരീക്ഷണങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിരുന്നു. രഹസ്യവും നിയമവിരുദ്ധവുമായ ആണവ പ്രവർത്തനങ്ങൾ ഇസ്‌ലാമാബാദിന്റെ ചരിത്രത്തിന്റെ ഭാഗമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. പതിറ്റാണ്ടുകളായുള്ള കള്ളക്കടത്ത്, കയറ്റുമതി നിയന്ത്രണ ലംഘനങ്ങൾ, രഹസ്യ പങ്കാളിത്തങ്ങൾ, എ.ക്യു ഖാൻ ശൃംഖല എന്നിവയെ കേന്ദ്രീകരിച്ചുള്ളതാണ് പാക്കിസ്ഥാന്‍റെ ആണവ ചരിത്രം. പാക്കിസ്ഥാന്‍റെ ഇത്തരം പ്രവർത്തനങ്ങളിലേക്ക് ഇന്ത്യ എപ്പോഴും രാജ്യാന്തര സമൂഹത്തിന്റെ ശ്രദ്ധ ആകർഷിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. English Summary:
Rajnath Singh Response to Donald Trump Statement: India is prepared to face any situation arising from reports of Pakistan\“s secret nuclear tests. Rajnath Singh stated that India is ready to respond appropriately if Pakistan proceeds with nuclear testing, emphasizing the country\“s preparedness.