search

‘രക്തസാക്ഷി പരിവേഷമണിഞ്ഞ് സംഘപരിവാറിൽനിന്ന് ലാഭം നേടാമെന്ന് വിചാരിക്കേണ്ട’: തരൂരിനെതിരെ അനിൽ ബോസ്

deltin33 Yesterday 11:09 views 999
  



തിരുവനന്തപുരം ∙ കോൺഗ്രസ് എംപി ശശി തരൂരിനെതിരെ കടുത്ത വിമർശനവുമായി കെപിസിസി വക്താവ് അഡ്വ. അനില്‍ ബോസ്. ‘രക്തസാക്ഷി പരിവേഷമണിഞ്ഞ് സംഘപരിവാറിന്റെ പക്കൽ നിന്നും ലാഭം നേടാം’ എന്ന് തരൂർ വിചാരിക്കേണ്ടെന്ന് അദ്ദേഹം സമൂഹ മാധ്യമത്തിൽ കുറിച്ചു. കഴിവും പ്രാഗത്ഭ്യവും പരിഗണിച്ച് കോൺഗ്രസ് താങ്കളോട്  വിട്ടുവീഴ്ച ചെയ്തു. ഡോ. മൻമോഹൻ സിങ് മുൻകൈയെടുത്ത് താങ്കളെ കേന്ദ്ര മാനവ ശേഷി വിഭവ വികസന വകുപ്പ് മന്ത്രിയാക്കി.

ഒരു തിരഞ്ഞെടുപ്പിനു നടുവിൽ എഐസിസിയുടെ പ്ലീനറി സെഷനിൽ പാർട്ടിയുടെ നയപ്രഖ്യാപന ദിവസമാണ് സുനന്ദ പുഷ്കറിന്റെ മരണം. അതിനു ശേഷം നടന്ന തിരഞ്ഞെടുപ്പിലും പ്രതിസന്ധികൾക്കിടയിൽ ശശി തരൂർ 15,000 വോട്ടിന് കഷ്ടിച്ച് ജയിച്ചു കയറി. ഇപ്പോൾ പാർട്ടിയെ പലവിധത്തിൽ പ്രതിസന്ധിയിലാക്കിയിരിക്കുന്ന തരൂരിന് സ്വയമേവ പാർട്ടി വിട്ടുപോകാം. അല്ലാതെ കോൺഗ്രസ് തരൂരിനെ പുറത്താക്കില്ല. കൂറുമാറ്റ നിയമത്തിന്റെ പരിധിയിൽ വരാതെ ‘മിടുക്കൻ ആകാനാണ് ഭാവമെങ്കിൽ അത് കയ്യിൽ വെച്ചാൽ മതിയെന്നും’ അനിൽ ബോസ് കുറിപ്പിൽ പറയുന്നു. English Summary:
Shashi Tharoor is facing criticism from Kerala Congress leaders regarding his political stance and past controversies. The controversy stems from comments made by Anil Bose, a KPCC spokesperson, criticizing Tharoor\“s actions and suggesting he might consider leaving the party due to the ongoing internal conflicts.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470531