deltin33•The day before yesterday 11:11• views 235
തൃശൂർ∙ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സര്‍മാരായ മാരിയോ ജോസഫും ജീജി മാരിയോയും ഒന്‍പതു മാസമായി അകന്ന് കഴിയുകയാണെന്നും ഇരുവരും തമ്മിലുള്ള പ്രശ്നങ്ങള്‍ സംസാരിച്ചു തീര്‍ക്കുന്നതിനിടെയാണ് കഴിഞ്ഞ മാസം 25ന് സംഘര്‍ഷമുണ്ടായതെന്നും എഫ്ഐആർ. തര്‍ക്കത്തിനിടെ മാരിയോ ജിജിയുടെ തലയ്ക്ക് സെറ്റ്-ടോപ്പ് ബോക്സ് കൊണ്ട് അടിച്ചെന്നാണ് പരാതി. ചാലക്കുടി ഫിലോകാലിയ ഫൗണ്ടേഷന്‍ നടത്തിപ്പുകാരാണ് ദമ്പതികളായ മാരിയോ ജോസഫും ഭാര്യ ജീജി മാരിയോയും. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് മാരിയോക്കെതിരെ കേസ്. കുറ്റം തെളിഞ്ഞാല്‍ ഒരു മാസം തടവോ അയ്യായിരം രൂപ വരെ പിഴയോ ശിക്ഷ ലഭിച്ചേക്കാം.
Also Read ഇൻഫ്ലുവൻസർ ദമ്പതികൾ തമ്മിലടിച്ചു; ഇടതു കയ്യിൽ കടിച്ചു, മുടിപിടിച്ചു വലിച്ചു; ഭാര്യയുടെ പരാതിയിൽ ഭർത്താവിനെതിരെ കേസ്
ജിജി മാരിയോയും മാരിയോ ജോസഫും തമ്മിൽ പ്രൊഫഷനല്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇതോടെ ഒന്‍പതുമാസമായി ഇരുവരും തമ്മില്ഡ അകന്നു കഴിയുകയായിരുന്നു. പ്രശ്നം പറഞ്ഞു തീര്‍ക്കാന്‍ ഒക്ടോബര്‍ 25ന് വൈകീട്ട് അഞ്ചരയ്ക്ക് ജിജി ഭര്‍ത്താവായ മാരിയോയുടെ വീട്ടിലെത്തി. സംസാരിക്കുന്നതിനിടെ തര്‍ക്കമാവുകയും സംഘർഷം ഉണ്ടാകുകയുമായിരുന്നു. സെറ്റ്–ടോപ്പ് ബോക്സ് എടുത്ത് മാരിയോ ജീജിയുടെ തലയ്ക്ക് അടിച്ചു. തുടർന്ന് ഇടത് കയ്യില്‍ കടിക്കുകയും തലമുടി പിടിച്ച് വലിക്കുകയുമായിരുന്നു. എഴുപതിനായിരം രൂപയുടെ മൊബൈല്‍ ഫോണ്‍ ഭാര്‍ത്താവ് മാരിയോ ജോസഫ് നശിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം Mario Joseph Philokalia/Facebook എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
ഓ ബേബി ഞാൻ സിറ്റുവേഷൻഷിപ്പിലാണ്! ക്രിഞ്ച് അടിച്ച് ഗോസ്റ്റിങ്ങാക്കരുത്; ന്യൂജെൻ വാക്കുകളിൽ തട്ടിവീണ് മാതാപിതാക്കൾ; ആകെ ‘നൂബ്’ മൂഡ്
MORE PREMIUM STORIES
English Summary:
Instagram Influencer Couple in Legal Trouble: Mario Joseph, an Instagram influencer, is facing charges following a domestic dispute with his wife, Gigi Mario. The couple, who run the Chalakkudy Philokalia Foundation, allegedly had a fight that resulted in Mario assaulting Gigi with a set-top box.